ആളുകളെ ചോദ്യം ചോദിച്ച് അസ്വസ്ഥർ ആക്കാൻ നിങ്ങൾ മിടുക്കി ആണ്

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് മത്സരാർത്ഥികൾ ആയ ദിൽഷയും റിയാസും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാഴ്സിൽ അതിഥികൾ ആയി എത്തിയത്. അവതാരിക ആയ മീര പല തരത്തിൽ ഉള്ള ചോദ്യങ്ങൾ ഇരുവരോടും ചോദിച്ചിരുന്നു. അവയ്‌ക്കെല്ലാം തന്നെ ഇരുവരും മറുപടിയും നൽകിയിരുന്നു. എന്നാൽ മീര റിയാസിനോട് ചോദിച്ച ചോദ്യങ്ങളിൽ പലതും റിയാസിനെ അസ്വസ്ഥൻ ആക്കും വിധം ഉള്ളത് ആയിരുന്നു. എന്നാൽ മീരയുടെ ചോദ്യങ്ങൾക്ക് തക്ക മറുപടി തന്നെ റിയാസ് നൽകുകയും ചെയ്തു. റിയാസിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചോദ്യം ആയിരുന്നു മീര ചോതിച്ചതിൽ അധികവും. എന്നാൽ ഇവയ്‌ക്കെല്ലാം തക്ക മറുപടി തന്നെ റിയാസ് പറയുകയൂം ചെയ്തിരുന്നു. എന്നാൽ റിയാസിനെ വ്യക്തിപരമായി ബുദ്ധിമുട്ടിക്കുന്ന പല ചോദ്യങ്ങളും മീര ചോദിച്ചിരുന്നു. ഈ സമയത്ത് എല്ലാം വളരെ വ്യക്തമായ മറുപടി തന്നെ ആണ് റിയാസും നൽകിയത്.

റിയാസ് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്ന് ആണ് മീര ചോദിച്ച ഒരു ചോദ്യം. എന്നാൽ കഴിക്കുമായിരിക്കാം എന്നാണ് റിയാസ് പറഞ്ഞത്. കൂടാതെ  ഞാൻ ഇതൊക്കെ എന്തിനാണ് മീരയോട് പറയുന്നത്, മീര എന്നെ വിവാഹം കഴിക്കുമോ എന്നാണ് റിയാസ് തിരിച്ച് ചോദിച്ചത്. താൻ വിവാഹിത ആണെന്ന് മീര പറഞ്ഞപ്പോൾ അല്ലായിരുന്നു എങ്കിൽ വിവാഹം കഴിക്കുമായിരുന്നു എന്ന് റിയാസ് ചോദിക്കുന്നു. വിവാഹം കഴിക്കുന്ന ആളോട് പറഞ്ഞാൽ പോരെ ഇതൊക്കെ എന്നും അല്ലാത്ത പക്ഷം ഇത് അറിഞ്ഞിട്ട് മീരയ്ക്ക് ഒരു ആവശ്യവും ഉണ്ടാകാൻ പോകുന്നില്ല എന്നും നിങ്ങൾ ചോദ്യം ചോദിച്ച് ആളുകളെ ബുദ്ധിമുട്ടിക്കുന്നതിൽ മിടുക്കി ആണെന്നും റിയാസ് മീരയുടെ മുഖത്ത് നോക്കി ചോദിക്കുന്നുണ്ട്.

അവതാരക എന്നപേരില്‍ എന്ത് വിവരം കെട്ട ചോദ്യങ്ങളാണ് ഇവര്‍ ചോദിക്കുന്നത്? പല ഷോകളിലും വായ് തുറന്നാലുള്ള ഇവരുടെ വിവരക്കേട് കേട്ടിട്ടുണ്ട്.പക്ഷെ ഗൗരവതരമായിട്ടുള്ള എന്നാല്‍ വളരെ സാധാരണമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തെപ്പറ്റി ,മറ്റുള്ളവരെ രസിപ്പിക്കാന്‍ മാത്രമായി ഇത്തരം വിവരം തൊട്ടുതീണ്ടാത്ത ചോദ്യങ്ങളും കൊണ്ട് വന്നിരിക്കുന്നു. അതീ ഷോയുടെ specialty ആണോ script ഇനി അങ്ങനെയാണോ എന്നറിയില്ല.ഈ പരിപാടി കാണാറില്ല. അവതാരകരുടെ അല്ലെങ്കില്‍ ഷോ producer ന്റെ ബോധമില്ലായ്മ ,പങ്കെടുക്കാന്‍ വരുന്നവരിലേക്ക് ഇടരുത്, ഇമ്മാതിരി മറ്റേട്ത്തെ ചോദ്യം ചോദിക്കുന്ന വേറെ ഒരു ചാനലിലും കാണാത്ത അവതാരിക പച്ചക്ക് ചോദിക്കുന്നതിന് പച്ചക്ക് ഡബിൾസ്ട്രോങ്ങിൽ മീരക്ക് തിരിച്ച് കൊടുക്കണമായിരുന്നു റിയാസ് നീനല്ലൊരു ആളായത് കൊണ്ട് അത്രേ കൊടുത്തുള്ളൂ എന്നൊക്കെ നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നത്.