മീശമാധവനിലെ ആ രംഗം ദിലീപിന്റെ ആവശ്യപ്രകാരം എഴുതിച്ചേർത്തത്

ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മീശമാധവൻ. ചിത്രം വലിയ ഓളം തന്നെ ആണ് പുറത്തിറങ്ങിയ സമയത്ത് യുവാക്കൾക്കിടയിൽ ഉണ്ടാക്കിയത്. ദിലീപ് കാവ്യ ഭാഗ്യ ജോഡികൾ ഒന്നിച്ച ചിത്രം വലിയ വിജയം ആണ് തീയേറ്ററിലും നേടിയെടുത്തത്. 2002 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ലാൽ ജോസ് ആണ്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടി ആണ് ലാൽ ജോസ്. ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ ഹിറ്റ് ആയി മാറിയിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും മീശമാധവനിലെ ഗാനങ്ങൾക്ക് ആരാധകർ ഏറെ ആണ്. ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ആണ് മീശമാധവന്റെ സ്ഥാനം. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ ഒരു രംഗം ആയിരുന്നു ദിലീപ് കഥമപത്രം ആയ മാധവൻ കാവ്യ മാധവന്റെ കഥാപാത്രം ആയ രുക്മിണിയുടെ അരിഞ്ഞാണം മോഷ്ടിക്കുന്നത്.

ലാൽ ജോസിന്റെ തിരക്കഥയിൽ ആദ്യം ആ രംഗം ഇല്ലായിരുന്നു എന്നും എന്നാൽ പിന്നീട് ദിലീപിന്റെ ആവശ്യപ്രകാരം ആണ് ആ രംഗം ചിത്രത്തിൽ ഉൾപ്പെടുത്തിയത് എന്നുമാണ് പല്ലിശ്ശേരി ഒരു യൂട്യൂബ് ചാനലിന് നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. പല്ലിശ്ശേരിയുടെ വാക്കുകൾ ഇങ്ങനെ, ദിലീപിന്റെയും ലാൽ ജോസിന്റെയും എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മീശ മാധവൻ. വളരെ രസകരമായ കഥയുമായി എത്തിയ ചിത്രം വളരെ പെട്ടന്ന് തന്നെ ഹിറ്റ് ആയി മാറുകയായിരുന്നു. നിരവധി നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം ഇന്നും പ്രേഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിലെ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു രംഗം ആയിരുന്നു മാധവൻ രുക്മിണിയുടെ അരഞ്ഞാണം മോഷ്ടിക്കുന്നത്. ലാൽ ജോസ് എഴുതിയ തിരക്കഥയിൽ ആദ്യം അങ്ങനെ ഒരു രംഗം ഇല്ലായിരുന്നു.

എന്നാൽ ദിലീപിന്റെ ആവശ്യപ്രകാരം ആണ് ആ ഒരു രംഗം ചിത്രത്തിൽ ഉൾപ്പെടുത്തിയത്. ആ രംഗം വളരെ ഹിറ്റ് ആകുകയും ചെയ്തു. എന്നാൽ എന്തിനാണ് ഇത്തരത്തിൽ അങ്ങനെ ഒരു രംഗം ചിത്രത്തിൽ ഉൾപ്പെടുത്തിയത് എന്ന് കൊച്ചിൻ ഹനീഫയോട് ഒരിക്കൽ ചോദിച്ചപ്പോൾ ‘തൻറെ മുഖത്തെ മഞ്ഞക്കണ്ണട എടുത്തു മാറ്റണം, അയാൾ സ്വസ്ഥമായി കുടുംബമായി ജീവിക്കട്ടെ’ എന്നുമാണെന്നും പെല്ലിശ്ശേരി പറഞ്ഞു.