സിനിമയുടെ ഒരു ഘട്ടത്തിൽ ജയറാമും ദിലീപും ഒന്നിക്കുന്നതും കാണിക്കുന്നുണ്ട്

സിനി ഫൈൽ ഗ്രൂപ്പിൽ ഷിന്റോ പി എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. മീശ മാധവനും സൂപ്പർമാനും ഒന്നിപ്പിച്ച് ഒരു സാങ്കൽപ്പിക കഥ ഉണ്ടാക്കിയിരിക്കുകയാണ് ആരാധകൻ. ഈ രണ്ടു ചിത്രങ്ങൾക്കും കൂടി ഒരു സെക്കൻഡ് പാർട്ട് വന്നാൽ എങ്ങനെ ഉണ്ടാകും എന്നാണ് ആരാധകൻ പോസ്റ്റിൽ കൂടി പറഞ്ഞിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇങ്ങനെ സെക്കന്റ്‌ പാർട്ട്‌ വന്നാൽ എങ്ങനെയുണ്ടാവും, സൂപ്പർമാൻ വീസ് മീശ മാധവൻ. വർഷങ്ങൾ കഴിഞ്ഞു ഹരീന്ദ്രൻ (ജയറാം) വക്കീൽ ആകുന്നു മാധവൻ(ദിലീപ്)മോഷണമൊക്കെ നിർത്തി സന്തോഷത്തോടെ ജീവിക്കുന്നു ഫ്ലാഷ്ബാക്കിൽ കാവ്യയെ ഗുരുതരമായ ഒരു സന്ദർഭത്തിൽ നിന്നും ശോഭന രക്ഷിക്കാൻശ്രമിക്കവേ ഇരുവരും കൊല്ലപ്പെടുന്നു ദിലീപും ജയറാംമും ഒരു സന്ദർഭത്തിൽ ഒരുമിക്കുന്നു.

കൊലയാളികളെ കുടുക്കാൻ ദിലീപിനെ കൊണ്ടു (കൂട്ടിനു ജയറാമിന്റെ കുരങ്ങിന്റെ മകനും ആയിക്കോട്ടേ )തന്ത്രപരമായ രീതിയിൽ മോഷണം നടത്തിച്ചു കോടതിൽ കൗശലപരമായ രീതിയിൽ വാദിച്ചു പ്രതികളെ കുടുക്കി അങ്ങനെ ഒരു സിനിമ ജയറാമിനെ കാണിക്കുമ്പോൾ ഓലെ ഓലെ എന്നുള്ള ആ തീം മ്യൂസിക്കും ദിലീപിന് മീശമാധവനിലെ മ്യൂസിക്കും ആലോചിക്കുമ്പോൾ എനിക്ക് ഒരു രസം തോന്നുന്നു നിങ്ങളുടെ അഭിപ്രായം എന്താണ്?

ലാസ്റ്റ് വേണമെങ്കിൽ മെയിൻ വില്ലനെ അറസ്റ്റ് ചെയ്യാൻ മറ്റുള്ളവർക്കൊക്കെ പേടിയായത് കൊണ്ടു ഭരത് ചന്ദ്രൻ ഐ പി എസ് വരട്ടെ ഗസ്റ്റ്‌ റോളിൽ കൂടാതെ മർമ്മ പ്രധാനമായ ഭാഗത്തു ദിലീപിനെ വാദിച്ചു രക്ഷപ്പെടുത്താൻ ജയറാമിനെ വരുത്താതിരിക്കാൻ വില്ലന്മാർ ജയറാമിനെ പൂട്ടിയിടുന്നു ഇത് മുൻകൂട്ടി കണ്ടു ഇന്നസെന്റ് വക്കീൽ രമേശ്‌ നമ്പ്യാരെ(മമ്മൂട്ടി )കൊണ്ടുവരുന്നു കേസ് ജയിച്ചു. ഇനി നമുക്ക് ജയറാമിനെ രക്ഷിക്കാം എന്നു പറയുമ്പോൾ മമ്മുക്ക പറയുന്നു വേണ്ട അവനിപ്പോൾ അവിടെ എത്തിയിട്ടുണ്ടാവും പൂവള്ളി ഇന്ദുചൂടൻ.

അപ്പോൾ മമ്മൂക്കയും ലാലേട്ടനും കൂടി ആയില്ലേ എന്നുമാണ് പോസ്റ്റ്. മാധവനെ ഒരു പീ ഢ, നക്കേസിൽ നിന്ന് രക്ഷിക്കാൻ ഹരീന്ദ്രൻ എത്തുന്നു. കുരങ്ങിനെ വച്ചൊക്കെ തെളിവുകൾ നശിപ്പിക്കുന്നു. രക്ഷിക്കാനായി ഗസ്റ്റ് റോളിൽ വരുന്ന രമേശ് നമ്പ്യാർക്കും ഇന്ദുചൂഡനും ഒരു പ്രത്യേക സാഹചര്യത്തിൽ സംസാരശേഷി നഷ്ടമാകുന്നു. ഒടുവിൽ കള്ളന്റെ നൻമ കണ്ടറിഞ്ഞ നീതി ദേവത മനുഷ്യരൂപം പ്രാപിച്ചു വന്ന് മാധവനെ വെറുതെ വിടുന്നു.’ തീയറ്റർ നിറയെ കയ്യടിയും കണ്ണീരും. എപ്പടി എന്നാണ് ഒരു ആരാധകൻ നൽകിയ കമെന്റ്.

Leave a Comment