ഇതുപോലുള്ള പാട്ടുകളിൽ പുള്ളിയുടെ എനർജി ലെവൽ ഒന്ന് വേറെ തന്നെയാണ്

സുരേഷ് ഗോപി നായകനായി 2001 ൽ പുറത്തിറങ്ങിയ ചിത്രം ആണ് മേഘസന്ദേശം. രാജസേനന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ഹൊറർ ചിത്രത്തിന് ഇന്നും ആരാധകർ ഏറെ ആണ്. സുരേഷ് ഗോപിയെ കൂടാതെ ഹരിശ്രീ അശോകൻ, സംയുക്ത വർമ്മ, രാജശ്രീ നായർ, ഒടുവിൽ ഉണ്ണി കൃഷ്ണൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. വലിയ പ്രേക്ഷക ശ്രദ്ധ തന്നെ ആയിരുന്നു ചിത്രം നേടിയത്. ചിത്രത്തിലെ പല രംഗങ്ങളിലും പ്രേഷകരുടെ ഉള്ളിൽ ഭീതി നിറയ്ക്കാൻ രാജസേനന് കഴിഞ്ഞു എന്നതാണ് സത്യം.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ രാഹുൽ എം ആർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സംഭവം വല്യ ഡാൻസൊന്നും അറിയില്ലെങ്കിലും ഇതുപോലുള്ള പാട്ടുകളിൽ പുള്ളിയുടെ എനർജി ലെവൽ ഒന്ന് വേറെ തന്നെയാണ്. ഈ പാട്ടിൽ നായിക നോക്കി ഇരിക്കുന്ന പോലെ നമ്മളും നോക്കി ഇരുന്നു പോകും.

 

സുരേഷേട്ടൻ. പിന്നെ ഈ പടത്തെ പറ്റി പറയാൻ ആണെങ്കിൽ കുട്ടിക്കാലത്ത് ചുമരിൽ ചാരി ഇരിക്കാൻ എന്നെ പേടി തോന്നിപ്പിച്ച പടം. മേഘസന്ദേശം, രാജസേനൻ എന്നുമാണ് പോസ്റ്റ്. നിരവധി ആരാധകരും തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. പഴയ നൊസ്റ്റാള്‍ജിയ ആണ് ഈ പടത്തിലെയും പിന്നെ ദോസ്ത്, കാക്കക്കുയിൽ,ഷാർജ 2 ഷാർജ സിനിമകളിലെയും പാട്ടുകൾ എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

എനിക്ക് പ്രേതത്തേക്കാൾ പേടി ഫാദർ റൊസാരിയോയെ ആയിരുന്നു, ഞാൻ പേടിച്ചത് ഫാദർ റൊസാലിയോയെ കണ്ടിട്ടായിരുന്ന്, വീഡിയോ സോങ് അടുത്താണ് കണ്ടത്. പുള്ളി ഡാൻസ് ചെയ്യുന്ന സീൻസി ൽ കോ ഡാൻസ് പുള്ളിയോടൊപ്പം സഹകരിക്കുന്നുണ്ട് പക്ഷേ പാട്ടിനൊപ്പം സിങ്ക് ആയില്ലായെന്ന് മാത്രം. പട്ടിൽ 75% ഡാൻസേർസ് ന്റെ സീൻസ് ആണ് കൂടുതൽ, ലാസ്റ്റ് പറഞ്ഞത് കറക്റ്റ്. ഭിത്തിയുടെ അടുത്ത് ചേർന്നു ഇരിക്കാൻ കുറച്ചു നാൾ ഭയം ആയിരുന്നു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനുവരുന്നത്.

Leave a Comment