വില്ലൻ ആയി ഒരുകാലത്ത് മലയാള സിനിമയെ വിറപ്പിച്ച നടൻ ആയിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് മേഘനാഥൻ. നടൻ ബാലൻ കെ നായരുടെ മകനായ താരം നിരവധി പാദങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ താരം അച്ഛനെ പോലെ തന്നെ വില്ലൻ വേഷങ്ങളിൽ ആണ് ശോഭിച്ചത്. വില്ലൻ വേഷങ്ങൾ തന്റെ കൈകളിൽ ഭദ്രമാണെന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. എന്നാൽ ഒരു കാലത്ത് സിനിമയിൽ സജീവമായ താരം പിന്നീട്ട് കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

നിരവധി സിനിമകളിൽ ആണ് താരം വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അത് കൊണ്ട് തന്നെ താരത്തിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് വില്ലൻ കഥപാത്രങ്ങളെ മാത്രമായിരുന്നു ഓർമ്മ വന്നിരുന്നത്. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയപ്പോൾ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും താരം ചെയ്തു. ഇപ്പോൾ സിനി ഫയൽ ഗ്രൂപ്പിൽ താരത്തിനെ കുറിച്ച് സിദ്ധാർത്ഥ് രവി എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മേഘനാഥൻ ഈ പേര് പരിചയമില്ലാത്ത മലയാളികൾ കാണില്ല. മലയാള സിനിമയുടെ തുടക്കകാലത്ത് മലയാളി സിനിമ സമൂഹത്തെ പിടിച്ചു വില്ലനായ ബാലൻ കെ നായരുടെ മകനാണ് ഇദ്ദേഹം. തൻറെ അച്ഛനെ പോലെ തന്നെ തൻറെ കരിയറിലെ ആദ്യ കാലഘട്ടങ്ങളിൽ വില്ലനായി ആണ് ഇദ്ദേഹം തിളങ്ങിയത്. പിന്നീട് ഇദ്ദേഹം മലയാള മലയാളസിനിമയെ പിടിച്ചു കുലുക്കിയ വില്ലന്മാരിൽ ഒരാളായി മാറി.

പക്ഷേ ഈ അടുത്തകാലത്ത് ഇറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ തന്റെ സിനിമ ജീവിതത്തിൽ തന്നെ ഒരു വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അദ്ദേഹം ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചു. മേഘനാഥൻ ചെയ്ത് അച്ഛൻ കഥാപാത്രം മലയാള സിനിമ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി. ഇതോടെ ആക്ഷൻ രംഗങ്ങൾക്കും അപ്പുറം നല്ല രീതിയിൽ പെർഫോം ചെയ്യാൻ കഴിവുള്ള ഒരു മികച്ച നടൻ കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചു.

ജിത്തു ജോസഫ് ഒരുക്കുന്ന കൂമൻ എന്ന് ത്രില്ലർ ചിത്രത്തിലും ഇദ്ദേഹം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആക്ഷൻ ഹീറോ ബിജുവിനു ശേഷം മേഘനാഥ് അഭിനയിക്കുന്ന ഒരു പോലീസ് ചിത്രമാണ് കൂമൻ എന്നുള്ള സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്! കൂമനിൽ പോലീസ് റോഡിൽ എത്തുന്ന ഇദ്ദേഹം വീണ്ടും മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കട്ടെ എന്ന് കരുതുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment