സുരേഷ് ഗോപി ചിത്രം മേം ഹും മൂസയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ ഗ്ലാഡ്‌വിൻ ഷാരൂൺ ഷാജി പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തിരിച്ചു വരവിലെ ആദ്യ പരാജയം. 50% ഒക്കുപ്പൻസിയിൽ നെഗറ്റീവ് റിവ്യൂ വന്ന കാവൽ പോലും പരാജയമല്ല ശരാശരി വിജയമുണ്ട് എന്നിട്ട് പോലും തിരിച്ചുവരവിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് വന്ന മേം ഹൂം മൂസ പരാജയമായി. കാവൽ ആദ്യ 4 ദിവസം കൊണ്ട് നേടിയ കളക്ഷൻ ആണ് 3 ആഴ്ച കൊണ്ട് മേം ഹൂം മൂസ കേരളത്തിൽ നിന്ന് മുക്കി മുക്കി നേടിയത്. ഇതോടുകൂടി ഒരു കാര്യം മനസ്സിലായി സിനിമക്ക് പോസിറ്റീവ് റെസ്പോൺസ് കിട്ടിയത് കൊണ്ടോ ഓടി നടന്നു പ്രമോഷൻ ചെയ്തതുകൊണ്ടോ യാതൊരുവിധ കാര്യവുമില്ല.
സിനിമ ഇറങ്ങും മുൻപേ ഇത് തിയേറ്ററിൽ പോയി തന്നെ കാണണം എന്നൊരു തോന്നൽ ആളുകളിൽ ഉണ്ടാക്കാത്ത പക്ഷം ആ സിനിമ വിജയിക്കാൻ പാടാണ്. പടമിറങ്ങി രണ്ടാഴ്ച കൊണ്ട് OTT വരുമെന്നുള്ള സ്ഥിതി ഉള്ളത് കൊണ്ട് മൗത് പബ്ലിസിറ്റിയിൽ ഓടുന്ന കാലവും കഴിഞ്ഞു. മൂസയുടെ പോസ്റ്റർ ഒക്കെ കണ്ടാ സീരിയസ് പടമാണ് അവാർഡ് പടമാണെന്ന് കരുതി ആരും പടത്തിന് കേറില്ല. അത് തന്നെയാണ് പോസിറ്റീവ് റെസ്പോൺസ് വന്നിട്ടും ആളുകൾക്ക് പടം പോയി കാണാൻ തോന്നാത്ത അവസ്ഥയ്ക്ക് കാരണം. സമീപകാലത്ത് വിജയിച്ച സിനിമകളായ പാപ്പൻ, കടുവ, ന്നാ താൻ കേസു കൊട്, ഭീഷ്മ, തല്ലുമാല, ഹൃദയം, കുറുപ്പ് ഒക്കെ റിലീസിന് മുന്നേ തന്നെ ആളുകൾക്കിടയിൽ ഒരു ഇമ്പാക്റ്റ് ഉണ്ടാക്കി, തീയേറ്ററിൽ പോയി ഈ പടം കാണണം എന്ന് തോന്നിപ്പിച്ച സിനിമകളാണ്.
അതിൽ ജനഗണമന മാത്രമാണ് ഒട്ടും വിചാരിക്കാതെ വലിയ വിജയമായത്. സമ്മർ ടൈം, ഈദ് റിലീസ്, കൂടെ നല്ല പടങ്ങളില്ല അങ്ങനെ എല്ലാ രീതിയിലും നല്ല സമയം എല്ലാ ഫാക്ടർസും പോസിറ്റീവ് ആയി വന്നതൊക്ക കൊണ്ടാവാം ഇത്ര വലിയ വിജയം നേടിയത്. മമ്മൂട്ടി, മോഹൻലാൽ, ദുൽകർ തുടങ്ങിയവർക്ക് ഈ ഒരു കാര്യം ബാധകമല്ല. വലിയൊരു ഇമ്പാക്ട് ഒന്നും ഉണ്ടാക്കാതെ പടം റിലീസ് ആയാലും പോസിറ്റീവ് റെസ്പോൺസ് വന്ന് കഴിഞ്ഞാൽ ഇവരുടെ പടം എങ്ങനെയായാലും വിജയിക്കും. സീതരാമം ഒക്കെ അങ്ങനൊരു ഇമ്പാക്ട് ഉണ്ടാക്കാതെ വന്നു വിജയിച്ച പടമാണ്.
ഒരാഴ്ച മുന്നേ റിലീസ് ഡേറ്റ് വിട്ട് കാര്യമായ പ്രൊമോയൊന്നും ഇല്ലാതെ വന്ന റോഷാക്ക് പോസിറ്റീവ് വന്നപ്പോ കേറി കൊളുത്തി. മോഹൻലാലിന്റെ മോൺസ്റ്ററിനും മേളിൽ പറഞ്ഞ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല പക്ഷേ പോസിറ്റീവ് വന്നാ പടം കേറി കൊളുത്തും. മമ്മൂട്ടി,മോഹൻലാൽ,ദുൽകർ അല്ലാത്തവരുടെ സിനിമ വരുമ്പോൾ ഈ സിനിമ തീയേറ്ററിൽ പോയി കാണണമെന്ന ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാൻ സാധിച്ചില്ലേൽ ഇനി എത്ര പോസിറ്റീവ് വന്നാലും എത്രയൊക്കെ പ്രൊമോഷൻ ചെയ്താലും ആ സിനിമ വിജയിക്കാനുള്ള ചാൻസ് വളരെ കുറവാണ്. ഈ ഒരു വിലയിരുത്തൽ വെച്ച് പ്രെഡിക്റ്റ് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട് ഇപ്പൊ ഉടനെ റിലീസ് ആവാൻ പോവുന്ന പടവെട്ടു എന്ന സിനിമ ഇനി എത്ര പോസിറ്റീവ് കിട്ടിയാലും വിജയിക്കുമെന്ന് തോന്നുന്നില്ല.
കാരണം ട്രൈലെർ കണ്ടിട്ട് തീയേറ്ററിൽ പോയി ഈ പടം കാണണം എന്ന് തോന്നിപ്പിക്കുന്ന ഒന്നും അതിലില്ല. അതേ സമയം അവറേജിന് മുകളിൽ ആണേൽ പോലും ഗോൾഡ് ഒക്കെ ഷുവർ ഷോട്ട് ആണ് ഇപ്പോളെ ആ പടത്തിന് ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ പറ്റിയിട്ടുണ്ട്. റിലീസിന് മുന്നേ ആളുകൾക്കിടയിൽ ആ പടം ഉണ്ടാക്കുന്ന ഇമ്പാക്റ്റ് പോലിരിക്കും പടത്തിന്റെ വിജയവും പരാജയവും. ചാക്കോച്ചൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ പോലെ ടീസർ കണ്ടിട്ട് ആളുകൾ തീരുമാനിക്കും ട്രൈലെർ കാണണോന്ന്. ട്രൈലെർ കണ്ടിട്ട് തീരുമാനിക്കും ഈ സിനിമ തീയേറ്ററിൽ കാണണോ എന്ന് എന്നുമാണ് പോസ്റ്റ്.