മേലെ പറമ്പിൽ ആൺവീട് എന്ന ചിത്രത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുനിൽ കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളസിനിമയിലെ ഏറ്റവും രസികൻ ദമ്പതികളേതെന്ന് ചോദിച്ചാൽ എന്റെ അഭിപ്രായം ഇവരാണ്. ത്രിവിക്രമനും ഭാനുമതിയും. ഒരു തനിമാടമ്പിയും മർക്കടമുഷ്ടിയുമായ ഭർത്താവ്.
തന്റേടിയും എന്നാൽ സ്നേഹമയിയുമായ ഭാര്യ.. മേലേപ്പറമ്പിൽ ആൺവീട് കാണുമ്പോൾ പലപ്പോഴും ജയറാം-ശോഭന ജോഡിയെക്കാൾ ശ്രദ്ധപോകുന്നത് നരേന്ദ്രപ്രസാദ് -മീന ജോഡിയിലേക്കാണ്. കൊലകൊമ്പനായ ഭർത്താവിനെ ഒരു നോട്ടം കൊണ്ടോ, ഒരു വാചകം കൊണ്ടോ എത്ര നിസ്സാരമായാണ് അവർ ഒതുക്കിക്കളയുന്നതെന്ന് കാണുക. അത്തരം ഒരുപാട് സന്ദർഭങ്ങളുണ്ട് ചിത്രത്തിൽ.
“അവളെങ്ങാനും നിങ്ങടെ പേര് പറഞ്ഞാലോ? ” എന്ന ചോദ്യവും അതിന്റെ മറുപടിയും ഓർത്ത് ചിരിക്കാത്തവരുണ്ടാകില്ല.. അതിന് മുൻപോ ശേഷമോ നരേന്ദ്രപ്രസാദും മീനയും ഒരു ചിത്രത്തിൽ പോലും ജോഡിയായിവന്നതൊട്ട് ഓർക്കുന്നുമില്ല. ഗ്രാമീണതയും, ആ കഥാപാത്രങ്ങളും അകാലത്തിൽ വിട്ടുപിരിഞ്ഞ രണ്ടുവലിയ പ്രതിഭകളും എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.
എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്. നരേന്ദ്രപ്രസാദിനെയും ജനാർദ്ദനനെയും അന്നങ്ങനെ കാസ്റ്റ് ചെയ്യാൻ കാണിച്ച ചങ്കൂറ്റം, പുള്ളി മക്കളുടെ അടുത്ത് കിടുക്കൻ ആണേലും പെണുപിള്ളയുടെ മുൻപിൽ പൂച്ച ആണ്. അരി പൊടി എടുത്തെന്നു വഴക്കു പറയുന്നത് പുള്ളിടെ മുൻപിൽ ഇട്ടാണ്. അവളെ നാളെ തന്നെ പറഞ്ഞു വിടണോ എന്ന ചോദ്യത്തിൽ തീർന്നു പുള്ളിടെ സംശയം, സുകുമാരി, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത ഇവരുടെ ഒപ്പം നിൽക്കുന്ന വലിയ കലാകാരി ആണ് മീന ചേച്ചി. പക്ഷെ അത്ര അംഗീകാരം കിട്ടിയിട്ടില്ല എന്നു തോന്നിയിട്ടുണ്ട്.
അനിയൻ ബാവ ചേട്ടൻ ബാവയിലും ഈ ജോഡി അല്ലേ, എന്നാലും ഒരു ഭയം പോലെ ഇനി അവളെങ്ങാനും നിങ്ങളുടെ പേര് പറഞ്ഞാലോ, മൂത്ത മകനും മച്ചമ്പിയും ഇപ്പോളും കുളത്തിൽ തന്നെ ഉണ്ട്. എന്താ നിങ്ങൾക്കും പോണോ, മച്ചമ്പി എങ്ങോട്ടാ ഈ പാതിരാത്രിയിൽ? ഒന്ന് ഭാര്യവീട് വരെ, ജയറാമിന്റെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും കൂടുതൽ തവണ കണ്ട ചിത്രവും ഇതാണ്. രാജസേനന്റെ ഏറ്റവും വലിയ ഹിറ്റ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.