പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം ആണ് മെമ്മറീസ്

പ്രിത്വിരാജ് നായകനായി 2013 ൽ പുറത്തിറങ്ങിയ ചിത്രം ആണ് മെമ്മറീസ്. പൃഥ്വിരാജ് നായകനായ ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ ആണ് നേടിയത്. ജീത്തു ജോസഫിന്റെ തിരക്കഥയിലും സംവിധാനത്തിലും പ്രേഷകരുടെ മുന്നിൽ എത്തിയ ചിത്രം വലിയ പ്രേക്ഷക പ്രശംസ തന്നെയാണ് നിയദ്യത്. പ്രിത്വിരാജ് എന്ന നടനെ പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങിയ ചിത്രങ്ങളിൽ ഒന്ന് കൂടി ആണ് മെമ്മറീസ്. വലിയ വിജയം തന്നെയാണ് ചിത്രം നേടിയത്.

ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അഖിൽ നായർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മെമ്മറീസ് സിനിമ ആദ്യമായി കണ്ടപ്പോൾ സിനിമയുടെ പകുതി ആകുമ്പോൾ എനിക്ക് വി ല്ലനെ മനസിലായിരുന്നു. ശ്രീജിത്ത്‌ രവിയുടെ കഥാപാത്രത്തെ ആണ് എനിക്ക് വില്ലനായി തോന്നിയത് നിങ്ങളിൽ ആർക്കെങ്കിലും തോന്നിയിരുന്നോ?

പിന്നെ ക്ലൈമാക്സിൽ സാം അലക്സ് അനിയനെ രക്ഷിക്കാൻ പോകുമ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം ശ്രീജിത്ത്‌ രവി വില്ലന്റെ കൂടെ ഉള്ള ആളായിരിക്കുമോ എന്നാണ് നിങ്ങളിൽ ആർക്കെങ്കിലും തോന്നിയായിരുന്നോ എന്നുമാണ് പോസ്റ്റ്. മറ്റു ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ നിന്നും ഈ സിനിമക്ക് ഒരു പ്രത്യേകത ഉണ്ട്. ഇതിൽ വില്ലനെ ലാസ്റ്റ് മാത്രമാണ് കാണിക്കുന്നത്. എന്നാൽ മറ്റു സിനിമകളിൽ വില്ലൻ എല്ല സീനിലും കാണും. പക്ഷെ നമ്മുക് അവസാനം മാത്രമേ അയാൾ വില്ലനാണ് എന്ന് മനസ്സിലാകൂ.

അവസാനത്തെ മോർ ച്ചറി സീൻ വെറും ട്വിസ്റ്റ്‌. ആദ്യം വിചാരിക്കും ശ്രീജിത്ത് രവി ആയിരിക്കും, പിന്നെ മറ്റേ ജൂനിയർ ഡോക്ടർ ആണെന്ന്, അതും കഴിഞ്ഞ് ദേ വരുന്നു മധുപാൽ. അവസാനം ഇവരൊന്നും അല്ലാതെ വേറൊരുത്തൻ. ആ രണ്ടു മൂന്നു മിനിറ്റിൽ ടോട്ടൽ കൺഫ്യൂഷൻ, നമ്മുടെ മുന്നിലൂടെ വില്ലനെ കാണിച്ചുകൊണ്ട് നമ്മുടെ മൈൻഡ് മൊത്തം വേറെ ആളിലേക്ക് കൊണ്ടുപോയത് രാക്ഷസനിലാണ്. അത്രക്കും വലിയ ബ്രില്ലിയൻസ് വേറെ ഇല്ല.

ടൈഗറിൽ ഒക്കെ നായകന്റെ കൂടെ ഉള്ള ആൾ വില്ലൻ ആയത് കൊണ്ട് ജിത്തു ആ പണിക്ക് പോകില്ലെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചു, കുറച്ചു മുന്നേ ഫേസ്ബുക് ൽ മെമ്മറീസിലെ ലെ ഒരു സീൻ കണ്ടപ്പോ കൂടെ ഓർത്തു. അ മറ്റുള്ളവരുടെ പാപങ്ങൾക്ക് വേണ്ടി എന്നൊക്കെ പറയുന്ന സ്ഥലത്തു പ്രതേകിച്ചു, എന്ത് തന്നെയായാലും അവസാനം വില്ലനെ കൊ ല്ലു ന്ന സീൻ ഒരു കിടിലൻ ക്ലാസ്സിക്‌ ത്രില്ലെർ സീൻ തന്നെ. അന്ന് തന്റെ ഭാര്യയെയും മകളെയും ഏത് സാഹചര്യത്തിൽ നഷ്ട്ടപെട്ട. അതെ പോലുള്ള സാഹചര്യത്തിൽ തന്റെ അനിയനെയും നഷ്ടമാകും എന്ന അവസ്ഥയിൽ സാം അലക്സിന്റെ അതിബുദ്ധിപരമായ നീക്കത്തിൽ വില്ലന്റെ കീഴ്പ്പെടുത്തുന്നത് ഒരു കോരിതരിപ്പോടെയാണ് കണ്ടു നിന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment