ഞാന്‍ ആണ് നിങ്ങളുടെ സ്ഥാനത്തെങ്കില്‍ ഈ രോഗത്തിന് ഒരു ഡോക്ടറെ കാണുമായിരുന്നു

ചില മലയാളികള്‍ അങ്ങനെയാണ്. മറ്റുള്ളവര്‍ എന്ത് വസ്ത്രം ധരിക്കണം എന്ന കാര്യത്തില്‍ വല്ലാത്ത കരുതലാണ്. സോഷ്യല്‍ മീഡിയയിലെ കാര്യം ആണെങ്കില്‍ പറയുകയും വേണ്ട. പ്രത്യേകിച്ചും സെലിബ്രിറ്റികളായ സത്രീകളുടെ കാര്യത്തില്‍. സിനിമാ നടിമാരോ മറ്റോ തങ്ങളുടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ പിന്നെ പല തരത്തിലുള്ള സ്‌ക്രീനിങാണ് അതില്‍ കാണികളായ മലയാളികള്‍ നടത്തുന്നത്. വസത്രത്തിന്റെ നീളം കുറഞ്ഞാലും കൂടിയാലും എന്തേലും ശരീരഭാഗം പുറത്ത് കണ്ടാലും ഇല്ലെങ്കിലും അവര്‍ക്ക് അസ്വസ്ഥതയാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു അസ്വസ്ഥത പിന്നെം ഉണ്ടായിരിക്കുകയാണ്. വ്‌ളോഗറായ ലക്ഷ്മി മേനോന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു വീഡിയോ പങ്കുവെയ്ക്കുന്നു. ഒരു രസകരമായ വീഡിയോ ആയിരുന്നു അത്.

എന്നാല്‍ വീഡിയോയില്‍ ചിലര്‍ മാത്രം കണ്ടത് അവര്‍ ധരിച്ച വസ്ത്രങ്ങളായിരുന്നു. കഴുത്തും കൈയുടെ മുകള്‍ഭാഗവും കാണാന്‍ കഴിയുന്ന തരത്തിലുള്ള ഒരു വസത്രമാണ് വീഡിയോയില്‍ ലക്ഷ്മി മേനോന്‍ ധരിച്ചിരുന്നത്. അത് ഇഷ്ടപ്പെടാഞ്ഞ ചിലര്‍ കമന്റിലൂടെ അത് തുറന്ന് പറയുകയും ചെയ്തു. ഒരു മെനയുള്ള ഡ്രസ്സ് ഒക്കെ ചെയ്യ് ചേച്ചി. മിഥുന്‍ ചേട്ടന്റെ ഒരു ഗുണവും ഇല്ലല്ലോ എന്നാണ് അതില്‍ വന്നൊരു കമന്റ്. ഇരുപത്തിയഞ്ച് പേരോളം ആ കമന്റ് ലൈക്ക് ചെയ്തിട്ടും ഉണ്ട്. അവതാരകനും നടനുമായ മിഥുന്‍ രമേശിന്റെ ഭാര്യയാണ് ലക്ഷ്മി മേനോന്‍. മുന്‍പും ഇത്തരത്തിലുള്ള കമന്റുകള്‍ ഇവര്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. അന്ന് ഇവര്‍ രണ്ടുപേരും മറുപടിയുമായി എത്തുകയും ചെയ്തു. ഈ കമന്റ് ഇട്ടയാള്‍ക്കും ലക്ഷ്മി മേനോന്‍ മറുപടി നല്‍കി.

നിങ്ങള്‍ക്കറിയാമോ ഇത്തരത്തിലുള്ള കളിയാക്കലുകള്‍ ഗുരുതരമായ രോഗമാണ്. നിങ്ങളുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒരു ഡോക്ടറെ കാണുമായിരുന്നു എന്നാണ് ലക്ഷ്മി മേനോന്‍ കമന്റ് നല്‍കിയത്. കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് കൊടുക്കണ്ടപോലെ കൊടുത്തു എന്നാണ് ലക്ഷമി മേനോന്റെ കമന്റിന് താഴെ മറ്റൊരാള്‍ പിന്തുണച്ചുകൊണ്ട് കമന്റ് ചെയ്തത്. പക്കാ അഹങ്കാരം എന്ന് അടുത്ത കമന്റുമായി ആദ്യം കമന്റ് ഇട്ടയാള്‍ വീണ്ടും വന്നു. കഷ്ടം തന്നെ പോലുള്ള ആളുകള്‍ ഇപ്പോഴും ഉണ്ടോ. പൊട്ടകിണറ്റിലെ തവളയാണെന്ന് തോന്നുന്നു എന്നാണ് അതിന് മറ്റൊരാള്‍ മറുപടി കൊടുത്തത്. ഒരു പ്രത്യേകതരം കരുതലാണല്ലേ. അവര്‍ക്ക് ഇഷ്ടമുള്ളത് അവര്‍ ഇടും. അതിന് നിനക്കെന്താ. നിന്റെ പൈസ കൊണ്ടാണോ അവര്‍ ഡ്രസ്സ് വാങ്ങിക്കുന്നത്. എന്ന് നിരവധി കമന്റുകള്‍ അതിന് താഴെ വന്നു.

എന്നാല്‍ ആദ്യം കമന്റ് ചെയതയാള്‍ വിടാന്‍ ഉദ്ദേശമില്ലായിരുന്നു. അയാള്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചു നിന്ന് വീണ്ടും ന്യായികരണങ്ങളുമായി എത്തി. ഞാന്‍ അവളോട് ഡ്രസ്സിന്റെ കാര്യം അല്ലേ പറഞ്ഞത്. അല്ലാതെ തുണി ഉരിയാന്‍ പറഞ്ഞോ. എന്താ സെലിബ്രിറ്റി സ്‌നേഹം. അവളുടെ ഡ്രസ്സിങ് ഒന്ന് നോക്കിയേ എന്നാണ് വീണ്ടും അയാള്‍ കമന്റ് ചെയ്തത്. അപ്പോ കേരളം സംസ്‌കാരം അതിനൊന്നും ഒരു വിലയുമില്ലേ. ഇവിടെ തുണി ഇല്ലാണ്ട് ഓടിയാലും നീയൊക്കെ ഉണ്ടാവും അതിനും ന്യായികരിക്കാന്‍. നിനക്കു ഒക്കെ ഇതൊക്കെ ഇങ്ങനെ കണ്ട് രസിക്കണം ലെ കാണ്. അവളുടെ ഫുള്‍ വീഡിയോസ് പോയി കാണ്. അല്ലാതെ സെലബ്രിറ്റി സ്‌നേഹംമൂത് ചാടി കേറണ്ട. ഇവരുടെ ഫാമിലി വീഡിയോസ് കണ്ട് ഫോള്ളോ ചെയ്തത് ആണ്. കുട്ടികള്‍ ആണേല്‍ അവരുടെ വിഡിയോ കണ്ടാല്‍ ലക്ഷ്മി ചേച്ചി എന്ന് പറഞ്ഞു അത് വെക്കാന് പറയും. നമ്മള്‍ എന്താ ചെയ്യേണ്ടത്. അങ്ങനെ സഹികെട്ട് പറഞ്ഞത് ആണ്. അവളുടെ എല്ലാ വീഡിയോസും ഒന്ന് പോയി നോക്ക് എന്നായിരുന്നു അയാളുടെ മറുപടികള്‍.