മേപ്പടിയാൻ സിനിമയ്ക്ക് എന്താണ് ഇത്ര പ്രശ്നം എന്ന് അറിയാമോ

ഉണ്ണി മുകുന്ദൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ആണ് മേപ്പടിയാൻ. എന്നാൽ ചിത്രം പുറത്തിറങ്ങിയ നാളിൽ തന്നെ നിരവധി വിവാദങ്ങളും സിനിമയ്ക്ക് എതിരെ ഉണ്ടായിരുന്നു. അതിനെ ഒക്കെ മറികടന്ന് ആണ് ചിത്രം പ്രദർശനം നടത്തിയത്. എന്നാൽ പലരും ഇപ്പോഴും സിനിമയെ വിമർശിച്ച് കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. ഇപ്പോൾ ഈ വിഷയത്തിൽ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സുനിത ദാസ് എന്ന പ്രൊഫൈലിൽ നിന്ന് അന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇപ്പോഴും ചോദിക്കുവാണ് മേപ്പടിയാൻ എന്ന സിനിമയിൽ എന്താണിത്ര പ്രശ്നം? ആ സിനിമയിൽ തന്റെ കഥാപാത്രം സേവാ ഭാരതിയുടെ ആംബുലൻസിൽ പോയതാണോ? ആ വണ്ടിയുടെ റെലവൻസ് തന്നെ ആ സിനിമയിൽ ഒന്ന് നോക്കൂ. അതിലൂടെ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റും ഞങ്ങൾ പറയുന്നില്ല. ഞാനും ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് അതുമായി ബന്ധപ്പെട്ട് ഇതുവരെ പറഞ്ഞിട്ടുമില്ല.

വളർന്നുവന്ന ചില സാഹചര്യങ്ങളുണ്ടെന്നും പെട്ടെന്ന് അതൊക്കെ ചെയ്യരുത് എന്ന് പറഞ്ഞാൽ കാര്യമില്ല.. എന്നും ഉണ്ണിമുകുന്ദൻ ഇൻ്റർവ്യൂയിൽ പറയുന്നു. അതുപോലെ ഹനുമാൻ സ്വാമിയുടെ ചിത്രം പോസ്റ്റ്‌ ചെയ്താൽ താൻ ഭയങ്കര ഇതാണെന്നൊക്കെയാണ് പറയുന്നത്. ഒരാളുടെയും അടുത്ത് പോയി നിങ്ങൾ അമ്പലത്തിൽ പോകരുതെന്നോ പള്ളിയിൽ എന്തിനാണ് പോകുന്നത് എന്നൊക്കെ ചോദിക്കാറോ പറയാറോ ഇല്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്.

ഞാൻ ”അമ്പലത്തിൽ കയറി താൻ കുറി തൊട്ടതാണ് പ്രശ്നം എങ്കിൽ ഇനി വരുന്ന പത്ത് സിനിമയിലും അമ്പലത്തിൽ കയറും കുറിയും തൊടുമെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. അതിനെ സംബന്ധിച്ച് എത്ര ചർച്ച വന്നാലും വിഷയമല്ല.” ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന പുതീയ വസിനിമയിൽ ഉണ്ണിമുകുന്ദൻ മുസ്ലീം കഥാപാത്രമാണ്, അദ്ദേഹം നിസ്കരിക്കുന്നുണ്ട് അതെന്താണ് ആരും ചർച്ചയാക്കാത്തത്?

അനൂപ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഈ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് റിലീസ് ചെയ്യുന്നത്. ദിവ്യ പിള്ളൈ, ബാല, ആത്മീയ രാജൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നത്. പ്രത്യേക അജണ്ടയോടെ നിർമ്മിക്കുന്ന ചിത്രങളെയാണ് എതിക്കുന്നത്. അല്ലാതെ സാധാരണ ചിത്രങളെയല്ല എന്നുമാണ് പോസ്റ്റിൽ കൂടി ആരാധിക പറയുന്നത്.

Leave a Comment