ഉണ്ണി മുകുന്ദൻ നായകനായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ആണ് മേപ്പടിയാൻ. വലിയ രീതിയിൽ ഉള്ള പ്രമോഷനുമായാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. എന്നാൽ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നതാണ് സത്യം. വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ചിത്രം ഇറങ്ങി കഴിഞ്ഞു ചിത്രത്തിനു എതിരെ വന്നത്. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഞ്ചു കുര്യൻ ആണ് നായികയായി എത്തിയത്.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കൊക്കും ഉണ്ണികളും ഡിഗ്രേഡ് ചെയ്യാൻ പരമാവധി ശ്രമിച്ച പടം. മൺസൂൺ കാലം തിരിഞ്ഞ് നോക്കാതെ ഇരുന്ന പടം. പക്ഷെ തിയേറ്റർ വിട്ട് ഒ ടി ടി എത്തിയപ്പോൾ പടം കണ്ട എല്ലാരും മൂക്കത്ത് വിരൽ വെച്ചു.
എന്തിനായിരുന്നു ഇങ്ങനെയൊരു ഡിഗ്രെഡ് ഈ പടത്തിന് വന്നതെന്ന് പടം കണ്ടവർ പരസ്പരം ചോദിച്ചു.. അങ്ങനെ വീണ്ടും ചിത്രം ചർച്ചയായി.. ഈയടുത്ത് ഇത്രയധികം വേട്ടയാടാപെട്ട പടം വേറെയില്ല.. മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ നന്നായി പെർഫോം ചെയ്തു എന്ന് തോന്നിയ വിരലിൽ എണ്ണാവുന്ന പടങ്ങളിൽ ഒന്ന്. നീലു ചേച്ചിയെ സ്‌ക്രീനിൽ കാണുമ്പോൾ നെഞ്ചിടിപ്പ് തോന്നിയ ചിത്രം എന്നുമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
എല്ലാം പോട്ടെ എന്നു വെക്കാം. ഒരു പരട്ട ഉണ്ട്. ഉണ്ണി വലോഗ്‌സ്. അവൻ പറഞ്ഞത് ഇത് സവർണ്ണ ഗൂഢാലോചന സിനിമ എന്നൊക്കെ ആയിരുന്നു. ഇന്ദ്രൻസ് നെഗറ്റീവ് വേഷം കിട്ടിയത് മുസ്ലിം ആയത് കൊണ്ട് മാത്രം. ഇങ്ങനെ വില്ലൻ ടെച്ചു ഉള്ള കഥാപാത്രം ഒക്കെ മതം നോക്കാൻ തുടങ്ങിയാൽ ഒരു സിനിമയും ഇവിടെ ഉണ്ടാക്കാൻ പറ്റില്ല. അതെന്താ മറ്റു മതങ്ങളെ പേരുകൾ വില്ലൻ സ്ഥാനത് വന്നപ്പോൾ ഈ പരട്ട ഇങ്ങനെ പറയാതെ ഇരുന്നത്…മഹാ കുത്തി തിരുപ്പൻ ആണിവൻ.
കേരളത്തിലെ ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണിത്. സവർണ്ണ ഹെജിമണി എന്നൊക്കെ പറഞ്ഞു ആളെ കൂട്ടൽ. കാരണം ഇക്കൂട്ടരെ വിമർശിക്കാൻ എളുപ്പമാണ്. മറ്റുള്ളവരെ അങ്ങനെ അല്ലല്ലോ, സത്യം.ഒരു സീൻ പോലും സ്കിപ്പ് ചെയ്യാതെ ആണ് കണ്ട് തീർത്തത്. നോർമലി ഞാൻ മൊബൈലിൽ സിനിമ കാണുമ്പോ ഇടക്ക് ഒരു ബ്രെക്ക് എടുക്കും. കണ്ണിന് റെസ്റ്റ് കിട്ടാൻ. ഈ സിനിമക്ക് അങ്ങനെ ബ്രെക്ക് എടുത്തില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വന്നത്.