Big Boss

ഡിംപലിന്റെ കെട്ടുകഥകള്‍ തെളിവുകള്‍ക്കൊണ്ട് പൊളിച്ചടുക്കി പുതിയ മത്സരാര്‍ത്ഥി മിഷേല്‍

ഫെബ്രുവരി 14 മുതല്‍ സംപ്രേഷണം ആരംഭിച്ച ബിഗ്‌ബോസ്സിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി രണ്ട് മത്സരാര്‍ത്ഥികള്‍കൂടി എത്തിയിരിക്കുന്നു. അവതാരകനും നടനുമായ ഫിറോസ് ഖാന്‍ ഭാര്യ സജ്‌ന എന്നിവരാണ് ഒന്ന്. ദമ്പതിമാര്‍ ആയതുകൊണ്ട് അവരെ ഒറ്റ മത്സരാര്‍ത്ഥി എന്ന നിലയിലാണ് പരിഗണിച്ചിരിക്കുന്നത്. മറ്റൊരാള്‍ നടിയും മോഡലുമായ മിഷേല്‍ ആന്‍ ഡാനിയ ആണ്. ഡേഞ്ചറസ് ബോയ്‌സ് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ അവതാരകനാണ് ഫിറോസ് ഖാന്‍. ജോഡി നമ്പര്‍ വണ്‍ എന്ന സൂര്യടിവിയില്‍ സംപ്രേഷണം ചെയ്ത പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സജ്‌ന ഫിറോസ്ഖാന്‍.

എന്നാല്‍ ആരാധകര്‍ ഏറ്റവും കൗതുകത്തോടെ ആകാംഷയോടെ കാണുന്നത് രണ്ടാമത്തെ മത്സരാര്‍ത്ഥിയായ മിഷേലിന്റെ എന്‍ട്രിയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗവിലൂടെയാണ് മിഷേല്‍ സിനിമയിലേക്ക് എത്തുന്നത്. സ്‌കൂള്‍ യൂണിഫോമില്‍ പ്രിയവാര്യര്‍ക്കും റോഷനുമൊപ്പം തിളങ്ങാന്‍ മിഷേലിനായി. എന്നാല്‍ ഒമര്‍ലുലുവിന്റെ തന്നെ അടുത്ത ചിത്രം ധമാക്കയില്‍ മിഷേലിനെ കണ്ട ആരാധകര്‍ ഞെട്ടി. അതീവ ഗ്ലാമറസ് റോളിലാണ് മിഷേല്‍ ധമാക്കയില്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വലിയ ഫാന്‍ ഫോളോയിങ് ഉള്ളൊരു നടി കൂടിയാണ് മിഷേല്‍. ഇപ്പോള്‍ ബിഗ്‌ബോസ്സിലെത്തുന്ന ആദ്യ ദിവസം തന്നെ ചില വിവാദ വെളിപ്പെടുത്തല്‍ കൂടി മിഷേല്‍ നടത്തിയിരിക്കുകയാണ്.

ബിഗ്‌ബോസ്സിന്റെ തുടക്കത്തില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത് മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍ ഭാല്‍. തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തകഥ പ്രേക്ഷകരോട് പറയുക വഴി അവരുടെ അനുകമ്പയും ഇഷ്ടവുമെല്ലാം ഡിംപല്‍ നേടിയെടുത്തിരുന്നു. എന്നാല്‍ ഡിംപല്‍ പറഞ്ഞ കഥകളും അതിന് വേണ്ടി കാണിച്ച സംഗതികളുമൊക്കെ കള്ളത്തരമാണെന്ന് പറഞ്ഞ് നിരവധിയാളുകള്‍ രംഗത്തെത്തിയിരിക്കുന്നു. ഇപ്പോള്‍ ബിഗ്‌ബോസ്സ് ഹൗസ്സില്‍ പുതിയതായി എത്തിയ മിഷേലും ഡിംപലിനെതിരെ തുടര്‍ന്നടിച്ചിരിക്കുകയാണ്.

‘ഡിംപല്‍ പ്രീപ്ലാന്‍ഡ് ആയി ചെയ്‌തൊരു കഥയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കൂട്ടുകാരി ജൂലിയറ്റിന്റെ കഥയൊക്കെ കള്ളമാണ്.’ മിഷേല്‍ ഇത് പറയുമ്പോള്‍ അടുത്തിരിക്കുന്ന ഫിറോസ് ഖാനും സജ്‌നയും അത് നിനക്ക് എങ്ങനെ അറിയാം എന്നും ചോദിക്കുന്നു. അതിനുളള മറുപടിയും മിഷേല്‍ നല്‍കുന്നുണ്ട്. ‘നാല് വര്‍ഷമായി ഡിംപലിന്റെ കൈയില് ടാറ്റു ഇല്ല. ഡിംപല്‍ ബിഗ്‌ബോസ്സില്‍ എത്തുന്നതിന് മുന്‍പേ ജനുവരി 19ന് ആണ് കൈയില്‍ ടാറ്റു ചെയ്തിരിക്കുന്നത്. അവളത് പോസറ്റായി ഇട്ടിട്ടുണ്ടായിരുന്നു. മൈ ഫസ്റ്റ് ടാറ്റൂ എന്ന് പറഞ്ഞ് ഇന്‍സ്റ്റാഗ്രാമില്‍ ആണത് പോസ്റ്റ് ചെയ്തത്. ഞാനത് കണ്ടിരുന്നു. അത് മാത്രമല്ല. ഡിംപല്‍ മരണപ്പെട്ട കൂട്ടുകാരിയുടെ യൂണിഫോം ധരിച്ചു എന്ന് പറയുന്നതും കള്ളമാണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വെറും ഏഴ് മാസം പരിചയമുള്ള കൂട്ടുകാരിയാണ് ജൂലിയറ്റ്. യൂണിഫോമില്‍ അവളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു എന്ന് പറയുന്നു. എങ്കില്‍ ആദ്യം ഡോക്ടര്‍ മാര്‍ ആ കുട്ടിയുടെ യൂണിഫോം കീറി മാറ്റുകയല്ലേ ചെയ്യുന്നത്. അതെങ്ങനെ ഡിംപലിന് കിട്ടാനാണ്. ഇനി ഡിംപല്‍ എന്നാണ് ജൂലിയറ്റിന്റെ വീട്ടില്‍ പോയത്. ഈ കഴിഞ്ഞ ഡിസംബറില്‍. ഇപ്പോള്‍ മനസ്സിലായില്ലേ. ഇതെല്ലാം കെട്ടുകഥകളാണ്’ മിഷേല്‍ വെളിപ്പെടുത്തുന്നു.

Trending

To Top
error: Content is protected !!