ബിഗ്ബോസ്സ് ഹൗസ്സില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പുതിയ രണ്ട് മത്സരാര്‍ത്ഥികള്‍ കൂടി എത്തിയത് മുതലാണ് ചില പ്രശ്നങ്ങള്‍ ഉടലെടുത്ത് തുടങ്ങിയത്. നേരത്തെ പതിനാല് മത്സരാര്‍ത്ഥികള്‍ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ സമാധാനമായി പൊക്കോണ്ടിരുന്ന സ്ഥലത്തേക്കാണ് പുതിയ ആള്ക്കാര് എത്തുന്നത്. നടിയും മോഡലുമായ മിഷേല്‍ ആന്‍ ഡാനിയേല്‍, ദമ്പതികളായ ഫിറോസ് ഖാനും ഭാര്യ സജ്നയും എന്നിവരാണാ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി അകത്ത് കയറി കൂടിയിരിക്കുന്നത്.
വന്ന ദിവസം തന്നെ സജ്ന പറഞ്ഞത് ഇവിടെയുള്ളവര്‍ പുലികളാണെന്ന് അറിയാം, പക്ഷെ ശരിക്കുമുള്ള പുലികളെ നിങ്ങളൊക്കെ കാണാന്‍ പോകുന്നതേ ഉള്ളൂ എന്നാണ്. അത് ശരിവെക്കുന്നതായിരുന്നു മിഷേല്‍ ഹൗസ്സില്‍ പൊട്ടിച്ച ബോം ബ്. ബിഗ്ബോസ്സിലെത്തിയ മിഷേലിന്റെ പ്രധാന ടാര്‍ജറ്റ് മൂന്നാം സീസണില്‍ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന ഡിംപല്‍ ഭാലായിരുന്നു. ഡിംപല്‍ തന്റെ ജീവിത കഥയും അസുഖം ബാധിച്ച് അതില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് റിക്കവറായ കാര്യവുമൊക്കെ ഷോയില്‍ പറഞ്ഞിരുന്നു. അതെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ഡിംപലിനൊപ്പം വിഷമിക്കുകയും ചെയ്തു.
എന്നാല്‍ സഹതാപതരംഗം ഉണ്ടാക്കി ഇല്ലാ കഥകള്‍ മെനഞ്ഞ് ഡിംപല്‍ എല്ലാവരേയും പറ്റിക്കുകയാണെന്ന് വിചിത്രവാദവുമായിട്ടാണ് മിഷേല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ചെറുപ്പക്കാലത്തില്‍ മരണപ്പെട്ട കൂട്ടുകാരി ജൂലിയറ്റിനെ കുറിച്ച് ഡിംപല്‍ പറഞ്ഞതൊക്കെ പച്ച കള്ളമായിരുന്നു എന്നാണ് മിഷേലിന്റെ കണ്ടെത്തല്‍. അതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നും മിഷേല്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം കേട്ട് നിയന്ത്രിക്കാനാവാതെ ഡിംപല്‍ പൊട്ടികരയുകയാണ് ഉണ്ടായത്. ഡിംപലിനൊപ്പമുള്ള മറ്റ് മത്സരാര്‍ത്ഥികള്‍ അവളെ ആശ്വസിപ്പിക്കാനും എത്തിയിരുന്നു.
ഇപ്പോള്‍ മിഷേല്‍ മറ്റൊരു ബോംബ് കൂടി പൊട്ടിച്ചിരിക്കുകയാണ്. ബിഗ്ബോസ്സിലുള്ളവരെല്ലാം കഴിഞ്ഞ സീസണിലെ രജിത്ത് സാര്‍ ആകാന്‍ ശ്രമിക്കുകയാണ് എന്നാണ് മിഷേല്‍ പറഞ്ഞത്. കോവിഡ് പ്രതിസന്ധകള്‍ മൂലം ഉപേക്ഷിച്ച സീസണ് രണ്ടിലെ ജനശ്രദ്ധപിടിച്ചുപറ്റിയ മത്സരാര്‍ത്ഥി ആയിരുന്നു ഡോ.രജിത്കുമാര്‍. വലിയ ഫാന്‍സ് ഫോളോയിങ്ങും ആര്‍മി ഗ്രൂപ്പുകളുമൊക്കെയുള്ളയാളായിരുന്നു ആരാധകര്‍ രജിത്ത് സാര്‍ എന്ന് വിളിക്കുന്ന രജിത് കുമാര്‍. നിങ്ങളെല്ലാം നിങ്ങളെ പോലെ തന്നെയിരിക്കണം എന്നാണ് മിഷേലിന്റെ ഉപദേശം. എങ്കില്‍ മാത്രമേ അടുത്ത സീസണില്‍ വരുന്ന മത്സരാര്‍ത്ഥികള്‍ നിങ്ങളെ കുറിച്ച് സംസാരിക്കൂ.
