മകളുടെ വയസ്സറിയിക്കൽ ചടങ്ങ് ആഘോഷമാക്കി മിഥുനും കുടുംബവും

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് മിഥുൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചിട്ടുള്ളത്. സുഹൃത്ത് ആയും സഹനടൻ ആയും എല്ലാം തിളങ്ങി നിന്ന താരം എന്നാൽ കുറച്ച് നാളുകൾ അഭിനയത്തിൽ ഇടവേള എടുക്കുകയും വിദേശത്ത് ആർ ജെ ആയി ജോലി നോക്കുകയും ആയിരുന്നു. എന്നാൽ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരവും താരം നടത്തിയിരുന്നു. രണ്ടാം വരവിൽ ടെലിവിഷൻ പ്രോഗ്രാം അവതാരകൻ ആയും താരം തിളങ്ങി. അവതാരകൻ എന്ന നിലയിൽ നിരവധി ആരാധകരെയും താരം കുറഞ്ഞ സമയം കൊണ്ട് തന്നെ നേടി എടുത്ത്.

അത് കൊണ്ട് തന്നെ നിരവധി പരിപാടികൾ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. വിദേശത്ത് സെറ്റിൽ ആയ മിഥുനും കുടുംബവും സോഷ്യൽ മീഡിയയിലും സജീവമാണ്. മിഥുന്റെ ഭാര്യ ലക്ഷ്മിയും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉള്ള സെലിബ്രിറ്റി ആണ്. ലക്ഷ്മിയും ടെലിവിഷൻ പരിപാടികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുടുംബവും ഒത്തുള്ള നിരവധി വിഡിയോകൾ ഈ താര ദമ്പതികൾ പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച പ്രേഷക പ്രതികരണവും ആരാധകരിൽ നിന്ന് ലഭിക്കാറുണ്ട്.

മിഥുനെ പോലെ തന്നെ മിഥുന്റെ കുടുംബത്തിന് നിരവധി ആരാധകർ ഉണ്ട് എന്നതാണ് സത്യം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ മിഥുൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ മിഥുൻ പങ്കുവെച്ച കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ മകൾ തൻവി വയസ്സറിയിച്ച വിവരം ആണ് താരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇതുമായി ബന്ധപെട്ടു നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങൾ ഉൾപ്പെടെ ആണ് മിഥുൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

പന്ത്രണ്ടാം വയസ്സിൽ ആണ് തൻവി വയസ്സറിയിച്ചിരിക്കുന്നത്. വലിയ ആഘോഷത്തോടെ ആണ് ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ മിഥുനും ലക്ഷ്മി യും ചേർന്ന് നടത്തിയിരിക്കുന്നത്. മകൾക്കൊപ്പം ഉള്ള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇതിനെ വിമർശിച്ച് കൊണ്ടും കുറച്ച് പേര് രംഗത്ത് വന്നിരിക്കുകയാണ്. ലോഹത്തിൽ ആദ്യമായ് വയസറിയിച്ച പെൺകുട്ടി. നാണമില്ലേ ഒരു പെൺകുട്ടിയുടെ ശരീരത്തുണ്ടാകുന്ന സ്വകാര്യ മാറ്റങ്ങൾ മാധ്യമങ്ങളിൽകൂടി വിളിച്ചുകൂവാൻ.

ആഘോഷങ്ങൾ നല്ലതാണ്, എന്നതാ ഇതൊക്കെ ആൾക്കാരുടെ മുൻപിൽ പ്രദർശിപ്പിക്കണ്ടിയ വലയാ വശ്യം ഉണ്ടൊ? ഇതൊക്കെ ലോക സഹജമായ കാര്യങ്ങൾ ആണ്, അങ്ങനെ ആ കാര്യത്തിലും ഒരു തീരുമാനമായി, ഇതൊക്കെ ആണോ ഒരു വാർത്ത തുടങ്ങി നിരവധി വിമർശന കമെന്റുകൾ ആണ് വരുന്നത്.

Leave a Comment