നീന കാരണം അല്ലെ ബോബിയുടെ കല്യാണം വരെ മുടങ്ങിയത്

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആണ് മിന്നാരം. മോഹൻലാലിനെ കൂടാതെ തിലകൻ, ശങ്കരാടി, ശോഭന തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. 1994 ൽ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ  പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററിൽ വലിയ ഹിറ്റ് ആകുകയും ചെയ്തിരുന്നു.  ഇന്നും മോഹൻലാൽ അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തിന് വലിയ ആരാധകർ ആണ് ഉള്ളത്.

ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങൾക്കും ആരാധകർ ഏറെ ആണ്. ഇന്നും ചിത്രത്തിലെ ഗാനങ്ങൾ മലയാളികൾ ഏറ്റു പാടുന്നത് ആണ്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്നും വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ശരിക്കും മിന്നാരത്തിൽ ബോബി നീനയോട് റിവഞ്ച് എടുത്തത് അല്ലേ. കാരണം നീനയുടെ ജീവന് വേണ്ടിയുള്ള മരുന്ന് പെട്ടെന്ന് കൊണ്ടുവരാൻ ഡോക്ടർ മാർക്ക് മറ്റെല്ലാം മാർഗങ്ങൾ ഉണ്ട്. ഉദാഹരണമായി ഒരു ആംബുലൻസ് ഏർപ്പാടാക്കിയാൽ പോരെ. എന്നിട്ടും സി ഡി 100 ബൈക്കിൽ മരുന്ന് കൊണ്ടുവരാൻ ബോബി മുൻകൈ എടുക്കുന്നു.

ഒരു സാദാ ബൈക്കിൽ കൊണ്ടുവരുന്നതിൽ ഏറെ പരിമിതിയുണ്ടെന്ന് ബുദ്ധിമാനായ ബോബി മനസിലാക്കുന്നു. ഒരു രീതിയിൽ നോക്കിയാൽ നീന കാരണം അല്ലെ ബോബിയുടെ കല്യാണം വരെ മുടങ്ങിയത് എന്നുമാണ് പോസ്റ്റ്. ഇത് അന്ന് പറഞ്ഞിരുനെങ്കിൽ നീന രക്ഷപ്പെടുമായിരുന്നല്ലോ. മനപ്പൂർവ്വം പറയാത്തത് ആണല്ലേ നീന രക്ഷപ്പെടാതെ ഇരിക്കാൻ, അന്നത്തെ അംബുലൻസിനേക്കാളും വേഗം ഈ ബൈക്കിന് ഉണ്ടാകും.

ഇതിനു മുൻപത്തെ സീനിൽ ആംബുലൻസിന്റെ മൊട്ടയായ റ്റയർ ബോബി പരിശോധിക്കുന്ന ഒരു രംഗമുണ്ട്. ഇത് മനസ്സിലാക്കിയതിനാൽ ആവണം ബോബി സി ടി 100 ബൈക്ക് ഉപയോഗിച്ചത്. സിനിമയുടെ ദൈർഘ്യം കൂടുമെന്നതിനാൽ ആണ് ടയർ ഇൻസെക്റ്റ്. ചെയ്യുന്ന ഈ രംഗം സിനിമയിൽ ഉൾക്കൊള്ളിക്കാൻ കഴിയാതെ പോയത്, അന്നത്തെ ആംബുലൻസിനെക്കാളും പെട്ടന്ന് ബൈക്കിൽ എത്താം. മാറ്റഡോർ അല്ലെങ്കിൽ 407 ആയിരിക്കും വണ്ടി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment