മമ്മൂക്ക ചെയ്ത ആർമി റോളുകളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട റോളാണ് മേജർ ശിവറാമിൻ്റെത്

സിനി ഫയൽ എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വി കെ നവനീത് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം മിഷൻ 90 ഡേയ്സ് എന്ന ചിത്രത്തിനെ കുറിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മേജർ രവി എന്ന് കേട്ടാൽ പലർക്കും ചിരിവരും. കാരണം അദ്ധേഹം ചെയ്ത ചില മലങ്കൾട്ട് പടങ്ങളാണ്. അതിനിടയിൽ അദ്ധേഹം ചെയ്ത കൾട്ട് പടങ്ങൾ പലരും മറന്ന് പോയിട്ടും ഉണ്ട്.

കീർത്തിചക്ര, മിഷൻ 90 ഡെയ്സ്, കുരുക്ഷേത്ര, പിക്കറ്റ് 43 തുടങ്ങിയ മികച്ച പടങ്ങളും അദ്ധേഹത്തിൻ്റെ ലിസ്റ്റിലുണ്ട്. മിഷൻ 90 ഡെയ്സ് ഇന്ന് വരെ എന്തോ കാണാൻ വലിയ താൽപ്പര്യം തോന്നിയില്ല. ഇന്ന് ആ പടം കണ്ടു കോരിതരിച്ച് പോയി എന്ന് പറയാം. ഇന്ത്യകണ്ട ഏറ്റവും വലിയ ഒരു ക്രൈം ആയിരുന്നു രാജീവ് ഗാന്ധിക്ക് നേരെ നടന്ന തനു എന്ന ചാ വേ റിൻ്റെ ആ ക്രമണം. ആ ഒരു ക്രൈം പ്ലാൻ ചെയ്ത് എക്സിക്യൂട് ചെയ്തത് എത്ര മനോഹരമായാണ് മേജർ രവി സിനിമാറ്റിക്കായി ഷൂട്ട് ചെയ്തിരിക്കുന്നത്.

തീയേറ്ററിൽ പരാജയപ്പെട്ട ഒരു മികച്ച ചലച്ചിത്രം. ഈ സിനിമയിൽ എടുത്ത് പറയേണ്ട ഒന്നാണ് കാസ്റ്റിംങ്. തനു എന്ന റോൾ എന്തൊരു പെർഫെക്ഷനിലാണ് കാസ്റ്റ് ചെയ്തിരിക്കുന്നത്. അത് പോലെ തനുവിൻ്റെ കൂട്ടാളികളുടെ കാസ്റ്റിംങും മികച്ചതായിരുന്നു. മമ്മൂക്ക ചെയ്ത ആർമി റോളുകളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട റോളാണ് മേജർ ശിവറാമിൻ്റെത്. സിനിമ തീർന്ന് കഴിയുമ്പോൾ ഉള്ളിൻ്റെ ഉള്ളിൽ രാജീവ് ഗാന്ധി എന്ന മഹാനായ നേതാവ് ഒരു വേദനയായി അവശേഷിക്കുന്നു എന്നുമാണ് പോസ്റ്റ്.

എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് മേജർ രവിയുടെ കഥ പണി അറിയാവുന്ന സംവിധായകർക്ക് കൊടുത്തിരുന്നെങ്കിൽ സേവിങ് പ്രൈവറ്റ് റയാൻ പോലെയുള്ള ക്ലാസിക്കുകൾ നമ്മുക്കും ഉണ്ടായേനെ, തീയേറ്ററിൽ തന്നെ കണ്ടു. നെടുമങ്ങാട് സൂര്യ. തിയേറ്റർ വിജയം നേടിയില്ല. ബട്ട്‌ അത് വരെ ഉള്ള ഹൈയെസ്‌റ് സി ഡി വിൽപ്പന ഈ സിനിമ നേടി എന്ന് ഒരു ഇന്റർവ്യൂ ഇൽ സംവിധായകൻ പറഞ്ഞിട്ടുണ്ട്. ഒരു ഏച്ചു കെട്ടുമില്ലാത്ത പച്ചയായ സിനിമ. അവസാനം രംഗമൊക്ക കണ്ണ് നിറഞ്ഞു. ഒരു ക്ലാസ്സിക്‌. വളരെ ഇഷ്ട്ടം ഉളള മൂവി ആണ് പക്ഷെ സ്ഥിരം ആർമി മൂവി ക്ലീഷെ ആയ ഫാമിലി സെൻ്റിമെൻസ്, രംഗങ്ങൾ ഒക്കെ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആ റോളുകളും മിസ്‌കാസ്റ്റ് ആയിരുന്നു.

കിടിലം പടമാണ്. ആ ഒരു മൂഡിൽ കാണണം, ആ സ്കൂൾകുട്ടി പാടുന്ന പാട്ടും. ആമ്പിയൻസും. പിന്നെ ആ ബ്ലാ സ്റ്റും, ആ സ്കൂൾകുട്ടി പാടുന്ന പാട്ടും.. ആമ്പിയൻസും. പിന്നെ ആ ബ്ലാസ്റ്റുംഎനിക്കു തോന്നിയത് ആണ്. കീർത്തി ചക്ര എന്ന പടത്തിൻ്റെ ഹാങ്ങ് ഓവർ കൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല എന്ന് തോന്നിയ പടം ആണ് മിഷൻ 90.. കീർത്തി ചക്ര യുടെ അത്രേ വന്നില്ല എന്നൊക്കെ അന്ന് പറഞ്ഞു കേട്ടിരുന്നു. ഇത് രാജീവ് ഗാന്ധി കൊ ല അല്ലെ ഇതെല്ലാം എല്ലാർക്കും അറിയുന്നത് അല്ലെ എന്നൊക്കെ. മാത്രവുമല്ല മമ്മൂട്ടിയുടെ മോശം പടങ്ങൾ അടുപ്പിച്ചു വന്ന ഒരു സമയം ആയിരുന്നു അത് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment