സിനിമയെ വെല്ലുന്ന പരസ്യവുമായി മോഹന്‍ലാലും മഞ്ജുവാര്യരും .

മോഹൻലാലും മഞ്ജു വാര്യരും തമ്മിൽ കടുത്ത മത്സരത്തിനൊരുങ്ങുന്നു. സംഭവം സത്യമാണ്. കേരളത്തിലെ വലിയ ഡിജിറ്റൽ ഗാഡ്ജറ്റ് ശൃംഖലയായ മൈജി ഓണം പ്രമാണിച്ചു പുറത്തിറക്കിയ ടീസറിൽ ആണ് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും മലയാളത്തിന്റെ തന്നെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും തമ്മിൽ പരസ്പരം വെല്ലുവിളി നടത്തി കൊമ്പ് കോർക്കാൻ ഒരുങ്ങുന്നത്. ഇരുപത് സെക്കന്റ് ദൈർക്യം ഉള്ള നാല് ടീസറുകൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഈ പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്‌തത്‌ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായ ജിസ് ജോയ് ആണ്.

കേരളത്തിൽ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിച്ച മൈ ജി ഓണത്തോട് അനുബന്ധിച്ചു നിരവധി ഓഫറുകളാണ് മലയാളികൾക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിലെ രണ്ടു സൂപ്പർസ്റ്റാറുകൾ ബ്രാൻഡ് അംബാസ്സഡർമാരായി നിൽക്കുന്ന ഒരേ ഒരു ഡിജിറ്റൽ സ്ഥാപനമാണ് മൈ ജി. നിരവധി മോഹൻലാൽ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായ മൈ ജി പുതിയ പരസ്യം നിർമിക്കുന്നത് ഒരു വലിയ ചിത്രം നിർമിക്കുന്ന ബഡ്ജറ്റിൽ ആണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ. എന്ത് മത്സരമാണ് മോഹൻലാലും മഞ്ജു വാര്യരും തമ്മിൽ നടക്കാൻ പോകുന്നത് എന്ന ആകാംക്ഷയിൽ ആണ് മലയാളികൾ.