പ്രിയദർശന്റെയും ലിസ്സിയുടെയും അടുത്ത സുഹൃത്ത് ആണ് മോഹൻലാൽ

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ലിസി. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയം കൊണ്ട് അഭിനയിച്ചത്. നായികയായും സഹനടിയായും കൂട്ടുകാരി ആയും എല്ലാം ഒരു പോലെ തിളങ്ങി നിന്ന താരം ആ സമയത്തെ മുൻ നിര നായകന്മാർക്ക് ഒപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന നിൽക്കുന്ന സമയത്ത് ആണ് ലിസി സംവിധായകൻ പ്രിയദർശനുമായി പ്രണയത്തിൽ ആകുന്നത്. ഇരുവരും പ്രണയത്തിൽ ആയിരുന്ന സമയത്തും ലിസി അഭിനയത്തിൽ സജീവമായിരുന്നു. ഒടുവിൽ  1990, ഡിസംബർ 13നു ഇരുവരും വിവാഹിതർ ആകുകയായിരുന്നു. വിവാഹ ശേഷം ലിസി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയും ആയിരുന്നു. ഇരുവർക്കും രണ്ടു മക്കളും ഉണ്ട്. ഇവരുടെ മകൾ കല്യാണി പ്രിയദർശൻ ഇപ്പോൾ മലയാള സിനിമയിലെ യുവ നായികമാരിൽ മുൻ പന്തിയിൽ സ്ഥാനം നേടിയിരിക്കുകയാണ്.

പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടാണ് ലിസ്സിയുടെയും പ്രിയദർശന്റെയും വിവാഹ മോചന അവാർത്ത പുറത്ത് വരുന്നത്. നീണ്ട ഇരുപത്തിനാല് വർഷത്തെ വിവാഹ ജീവിതം ആണ് ഇരുവരും അവസാനിപ്പിച്ചത്. 2014 ൽ ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയും 2016 ൽ വിവാഹ മോചിതർ ആകുകയും ചെയ്തു. വിവാഹ മോചന ശേഷവും തന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയ്ക്ക് എല്ലാം കാരണം ലിസി ആണെന്ന് പ്രിയദർശൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ചെറിയ ചെറിയ ഈഗോ പ്രശ്നങ്ങൾ ആണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചത് എന്നാണ് ഇന്നും പുറത്ത് വരുന്ന വാർത്തകൾ. തങ്ങളുടെ അച്ഛനും അമ്മയും വിവാഹമോചിതർ ആയപ്പോൾ മക്കൾ പോലും ഇരുവരെയും കുറ്റപ്പെടുത്തിയില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ ഇരുവരുടെയും വിവാഹമോചന വാർത്തയോട് ഇരുവരുടെയും അടുത്ത സുഹൃത്ത് ആയ മോഹൻലാൽ പ്രതികരിച്ചത് ആണ് വീണ്ടും ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മോഹൻലാൽ പറഞ്ഞത് ഇങ്ങനെ, രണ്ടു പേര് വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ അതിനെ എതിർക്കുന്നവർ അവർക്ക് ശത്രുക്കൾ ആയിരിക്കും, അത് പോലെ തന്നെ രണ്ടു പേര് പിരിയാൻ തീരുമാനിക്കുമ്പോൾ അതിനെ എതിർക്കുന്നവരും അവർക്ക് ശത്രുക്കൾ ആയിരിക്കും എന്നാണ്. അത് കൊണ്ട് തന്നെ അവരുടെ വ്യക്തിപരമായ താരാമങ്ങളെ നമുക്ക് എതിർക്കേണ്ട കാര്യം ഇല്ലല്ലോ എന്നുമാണ് മോഹൻലാൽ പറഞ്ഞത്.