ഇന്ന് വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ആണ് മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്. വളരെ മോശം സിനിമകൾ ആണ് താരം ഓരോ തവണയും ചെയ്യുന്നത് എന്നും നേരുത്തെ ചെയ്തതിനെ അപേക്ഷിച്ച് അഭിനയ സാധ്യത ഉള്ള കഥാപാത്രങ്ങൾ ഒന്നും ഇപ്പോൾ താരത്തിനെ തേടി വരുന്നില്ല എന്നും വരുന്ന ചിത്രങ്ങൾ എല്ലാം പരാജയപ്പെടുകയാണ് എന്നും തിരക്കഥ തിരഞ്ഞെടുക്കുമ്പോൾ ഉള്ള കുഴപ്പമാണ് ഇതിനു കാരണം തുടങ്ങി വലിയ വിമർശനം ആണ് മോഹൻലാലിനെതിരെ വരുന്നത്.
ഇന്നും മോഹൻലാൽ എന്ന നടന്റെ പരാചയങ്ങളെ കുറിച്ച് ആണ് പല ഗ്രൂപ്പുകളിലും പ്രധാന ചർച്ചകൾ. ഇപ്പോഴിതാ ഈ വിഷയത്തിൽ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്ന് ചാനൽ മാറ്റുമ്പോൾ വടക്കുംനാഥൻ കാണാൻ ഇടയായി ലാലേട്ടന്റെ ആ അഭിനയ മികവ് കണ്ട് അറിയാതെ മുഴുവൻ കണ്ടിരുന്നു പോയി, എന്തൊരു മനുഷ്യൻ ആണ് ലാലേട്ടാ നിങ്ങൾ.
ഇപ്പോൾ നമുക്ക് ഇങ്ങനെയുള്ള ലാലേട്ടനെ നഷ്ടമായിട്ട് ഒരു പാട് കാലമായി, അദ്ദേഹത്തിന് ഇനിയും നമ്മളെ വിസ്മയിപ്പിക്കാൻ കഴിയും, അതുപോലുള്ള കഥാപാത്രങ്ങൾ ലാലേട്ടനെ തേടി വരട്ടെ, ഒരു വലിയ ആരാധകൻ എന്ന നിലയിൽ അങ്ങനെ ഉള്ള ക്ലാസ് സിനിമകൾക്കായി കാത്തിരിക്കുന്നു എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. തേടിവരുകയല്ല പുള്ളി ഇനി തേടിപ്പിടിക്കണം അത് അദ്ദേഹത്തിൻെറ കൂടി ആവിശ്യമാണ് എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്നത്.
ഈ പടം ഇറങ്ങിയപ്പോ ഇതിലും മോശം അവസ്ഥ ആയിരുന്നു തിയേറ്റർ, ആ താടി വച്ചു അദ്ദേഹം ഇനി എന്താ ചെയ്ക. എല്ലാ കഥാപാത്രങ്ങൾക്കും താടി. അതുകൊണ്ട് ഒരു സിക്ക്കാരനെ വരെ അവതരിപ്പിക്കേണ്ടി വന്നു. ലാലേട്ടനെ ആണ് ഇഷ്ടം, ഇപ്പൊ വടക്കുംനാഥൻ പോലുള്ള ഒരു കഥാപാത്രം കൊണ്ടൊക്കെ പുള്ളിടെ അടുത്ത് പോയ പുള്ളിയുടെ ഒന്ന് രണ്ട് മാനേജർ മാരുണ്ട് അവരെ നമ്മൾ തെറി വിളിച്ചോടിക്കും, 5 ഫൈറ്റ് എങ്കിലും ഇല്ലാതെ എന്തിനാടാ ഈ കഥ കൊണ്ടുവന്നത് എന്ന് ചോദിച്ച്.
അദ്ദേഹമതിന് ബ്രാൻഡായി ബാൻഡ് ആയി പോയി ല്ലെ. കോലായിൽ കെട്ടിയിട്ട ചിലര് മാത്രം അടിക്കുന്ന ചെണ്ട, ഒടിയനോട് കൂടി പഴയ ലാലേട്ടനെ നമുക്ക് നഷ്ടപ്പെട്ടു. ഇപ്പോ സ്ഥിരം താടി.സത്യം പറഞ്ഞാൽ ലാലേട്ടന്റെ സിനിമകളോട് ഒരു തരം മടുപ്പാണ് തുടങ്ങി നിരവധി പേരാണ് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ച് കൊണ്ട് പോസ്റ്റുമായി എത്തിയിരിക്കുന്നത്.