അവർക്ക് പരസ്പ്പരം വഴക്കിടാനും പിണങ്ങി ഇരിക്കാനുമുള്ള സ്വാതന്ത്രം ഉണ്ട്

ഒരു കാലത്ത് മലയാള സിനിമയിൽ ഹിറ്റ് ആയി നിന്ന ചിത്രങ്ങളലിൽ മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്കും സ്ഥാനം ഉണ്ടായിരുന്നു. മോഹൻലാൽ, ശ്രീനിവാസൻ, സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ഒക്കെയും മലയാള സിനിമയിൽ ഇന്നും പ്രേക്ഷകർ ഓർമ്മിക്കത്തക്ക വിധം ഉള്ളതാണ്. അതിന്റെ മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ്. മലയാളികൾ ഇന്നും തങ്ങളുടെ മനസ്സിൽ ദാസനും വിജയനും പ്രത്യേകമായ ഒരു സ്ഥാനം ആണ് നൽകിയിരിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നൽകി തയാറാക്കിയ ചിത്രത്തിലെ നർമ്മ രംഗങ്ങളും ഡയലോഗുകളും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആണ്. മികച്ച പിന്തുണയാണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞതോടെ ഈ കൂട്ടുകെട്ടിൽ ചിത്രങ്ങൾ ഉണ്ടാകാതായി. എന്നാൽ എന്ത് കൊണ്ടാണ് ഇപ്പോൾ ഈ കൂട്ടുകെട്ടിൽ ചിത്രങ്ങൾ ഇറങ്ങാതിരിക്കുന്നത് എന്ന ചോദ്യവും ഒരു കാലത്ത് മലയാളികളുടെ മനസ്സിൽ ഉണ്ടായിരുന്നു.

മോഹൻലാലും ശ്രീനിവാസനും തമ്മിൽ പിണക്കത്തിൽ ആണെന്നുള്ള ഗോസിപ്പുകൾ പലപ്പോഴും പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ സത്യൻ അന്തിക്കാട് പറഞ്ഞ കാര്യത്തെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആൻസി വിഷ്ണു എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞു, ലാലിനും ശ്രീനിക്കും തമ്മിൽ പിണങ്ങാം, വഴക്ക് പറയാം, കളിയാക്കാം, മിണ്ടാതെ ഇരിക്കാം.

അവർക്ക് തമ്മിൽ മാത്രമുള്ള ആ സ്വാതന്ത്ര്യത്തെ കുറിച്ച് ഏറ്റവും വ്യക്തമായി അറിയുന്ന വ്യക്തിയാണ് സത്യൻ അന്തിക്കാട്, രഹസ്യമായും പരസ്യമായും ആളുകൾ പറഞ്ഞിരുന്ന ഗോസിപ്പ് ആയിരുന്നു ലാലും ശ്രീനിയും പിണക്കത്തിൽ ആണെന്ന്, എന്നാൽ ഒരു അവാർഡ് പരിപാടിക്ക് വന്ന ശ്രീനിവാസനെ ശ്രീനിയുടെ ലാൽ കവിളിൽ ഉമ്മ വെച്ചിരുന്നു. ആ നിമിഷം മലയാളിയുടെ ലാലേട്ടനിൽ നമ്മൾ അതുവരെ കാണാത്ത വിഷമവും വേവലാതിയും കണ്ടു.

തന്റെ ശ്രീനിയെ അങ്ങനെ കണ്ടതിൽ മോഹൻലാൽ ഒന്നിടറി എന്ന് മലയാളിക്ക് വ്യക്തമായി, പിന്നെയാരും ലാലും ശ്രീനിയും പിണക്കമെന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞില്ല. ലാലിന്റെ ശ്രീനി, അവർക്ക് തമ്മിൽ ഇണങ്ങാം പിണങ്ങാം എന്നുമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ട് കേട്ട് വീണ്ടും ഒന്നിക്കണം എന്ന ആഗ്രഹം ആണ് ഇപ്പോൾ പ്രേക്ഷകർക്കും.

Leave a Comment