എന്നാൽ ആ പാട്ട് വലിയ രീതിയിൽ തന്നെ ഹിറ്റ് ആകുകയായിരുന്നു

സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മോഹൻലാൽ ന് പാടാൻ വെച്ചിരുന്ന പാട്ട് പാടിയ ദാസേട്ടൻ.. സംഭവം നടക്കുന്നത് വർഷങ്ങൾക്ക് മുൻപാണ്. “ഒപ്പം ഒപ്പത്തിന്നൊപ്പം ” എന്ന പടത്തിൽ ആകെ ഉണ്ടായത് 3 പാട്ടുകൾ. അതിൽ രണ്ടെണ്ണം ആയിരുന്നു ദാസേട്ടൻ പാടേണ്ടത്.

രണ്ടും പാടി കഴിഞ്ഞപ്പോൾ ഇനി പാട്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, ഒരെണ്ണം ഉണ്ട് അത് ലാൽ നെ കൊണ്ട് പാടിക്കാൻ ആണ് ഉദ്ദേശിക്കുന്നത് എന്ന് സംവിധായകൻ പറഞ്ഞു. കള്ള് കുടിച് പാടുന്ന ടൈപ്പ് പാട്ടാണ് അത്. “വേണ്ട, അത് ഞാൻ പാടാം ” എന്ന് പറഞ്ഞു ഒരു കുടിയന്റെ ശൈലിയിൽ ദാസേട്ടൻ പാടി. “ഭൂമി കറങ്ങുന്നുണ്ടോടാ  ഉണ്ടേ അപ്പൊ സാറ് പറഞ്ഞത് നേരാടാ ആണേ ” ആ പാട്ട് വലിയ ഹിറ്റായി.

ഇതിനു മുൻപ് മോഹൻലാൽ കള്ള് കുടിച് ഇതേ രീതിയിൽ വേറൊരു പടത്തിൽ ഒരു പാട്ട് പാടി, “നീയറിഞ്ഞോ മേലെ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ടേ” എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ചെറു പ്രായത്തിൽ കപ്പടാ മീശയൊക്കെ വച്ചു മോഹൻലാൽ അഭിനയിച്ച പടം, ലാലേട്ടൻ മാള കോംബോ. നീയറിഞ്ഞോ മേലെ മാനത്ത്, മോഹൻലാൽ പാടിയ പാട്ട് ആണ് കൂടുതൽ ഹിറ്റ് ആയത്, കണ്ടു കണ്ടറിഞ്ഞു എന്ന സിനിമ, ബ്രോ പോസ്റ്റിൽ തെറ്റുണ്ട്. കണ്ടു കണ്ടറിഞ്ഞുലേ പാട്ട് ലാലേട്ടൻ 85 ൽ പാടിയതല്ലേ. ഈ പറഞ്ഞ പടം 1986 ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment