പഴയ ലാലേട്ടനെ തിരിച്ചു തരാൻ ലാലേട്ടന് മാത്രമേ കഴിയൂ എന്ന കാര്യം പ്രധാനമാണ്

നടൻ മോഹൻലാലിനെ കുറിച്ച് സിനിമ പാരഡിസോ ക്ലബ്ബിൽ അർഷാദ് മുഹമ്മദ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മോഹൻലാലെന്ന മഹാനടനെ ലോകസിനിമയിലെ ഏറ്റവും വലിയ താരമാക്കാൻ കച്ചകെട്ടി ചിലർ ഇറങ്ങിയതോടെ സംഭവിക്കുന്ന കാട്ടി കൂട്ടലുകൾ. കംപ്ലീറ്റ് ആക്ടർ എന്ന് ഒരാൾ സ്വയം തീരുമാനിച്ചിറങ്ങുമ്പോൾ ഉണ്ടാകുന്ന ഓവർ കോൺഫിഡൻസ്.

സ്വയം നവീകരിക്കാൻ തയ്യാറാകാതെ തന്നെത്തന്നെ അനുകരിക്കാൻ തയ്യാറാകുന്ന മാനസികാവസ്ഥ. ലാലേട്ടനെ തിരിച്ചു തരാൻ ലാലേട്ടന് മാത്രമേ കഴിയൂ എന്നുമാണ് പോസ്റ്റ്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഒടിയൻ 2018 ന് ശേഷം മോഹൻലാലിന് എന്ത് സംഭവിച്ചുവെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന് ഇപ്പോൾ ചെയ്യാൻ കഴിയുന്നത് ഒന്നേയുള്ളൂ. ലൂസിഫറിനെ പോലെ കോപാകുലമായ ഭാവം മാത്രം ആവശ്യമുള്ള കഥാപാത്രങ്ങൾ ചെയ്യുക. നിരാശാജനകമായ ഒരു സത്യം ഇതാ, നസ്‌ലീൻ ആൻഡ് മാത്യു തുടങ്ങിയ യുവതാരങ്ങൾക്ക് ഇപ്പൊൾ ഏട്ടനേക്കാൾ നന്നായി അഭിനയിക്കാൻ കഴിയും.

എന്നാലും ഈ കാലത്തും ഇജ്ജാതി തറ ഡബിൾ മീനിങ് കോമഡികളും സ്ക്രീപ്റ്റും ഉള്ള തിരക്കഥൾക്ക് ലാലേട്ടൻ ഡേറ്റ് കൊടുക്കുന്നല്ലോ എന്ന് ഓർക്കുമ്പോ ആണ്. ഓന്നുകിൽ ഇങ്ങേരു കഥ വായിക്കുന്നില്ല. അല്ലെങ്കിൽ കഥ കേൾക്കുന്നതും ഡേറ്റ് കൊടുക്കുന്നതും ഒക്കെ വേറെ ആരോ ആണ്. ഇഷ്ട നടൻ ഈ ഒരു ലെവലിലേക്കു താഴ്ന്നതിൽ വിഷമം തോന്നുന്നു. തിരിച്ചു വരും എന്ന് തന്നെയാണ് പ്രതീക്ഷ.

എല്ലാം സഹിക്കാം. ഞാൻ ഇപ്പോഴും പഴയ കുറുമ്പൻ മോഹൻലാൽ അന്നെന്നു വരുത്തി തീർക്കാൻ കാണിക്കുന്ന കോപ്രായങ്ങൾ ആണ് അരോചകം. പണ്ടൊക്കെ അത് ആ ക്യാരക്റ്റർ അവശ്യപെടുന്നത് ആരുന്നു.. ഇപ്പം എന്തൊരു അരോചകം ആണ്. മോഹൻലാൽന്റെ ഈ എക്സ്പ്രെഷൻസിന് വേണ്ടി സീനുകൾ ഉണ്ടാക്കുന്നു പണ്ട് മോഹൻലാൽ സീനുകൾക്ക് വേണ്ടി എക്സ്പ്രഷൻ ഇടുന്നു. മോഹൻലാൽ എന്ന ബിംബം ആയി അല്ലാതെ ഒരു കഥപാത്രം ആയി കാണാൻ കൊതി വരുന്നു തുടങ്ങി നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു തങ്ങളുടെ കമെന്റുകൾ പങ്കുവെച്ചിരിക്കുന്നത്.

Leave a Comment