മോഹൻലാൽ ചിത്രങ്ങൾക്ക് മാത്രമാണ് അതിനു അവസരം ലഭിച്ചത്

മോഹൻലാലിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ജോഒപ്പിൽ സുനിത ദാസ് എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഫാന്‍ഫൈറ്റിന് വേണ്ടി പറയുന്നതല്ല. നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ ഒരേയൊരു ആക്ടറുടെ ചിത്രങള്‍ മാത്രമാണ് 4 ഓ 4ല്‍ കൂടുതല്‍ ഭാഷകളിലേക്ക് തന്‍റ ചിത്രങള്‍ റീമേക്ക് ചെയ്തിട്ടുളളത്.

അതും 7 ചിത്രങള്‍. അവസാനമായി ദൃശ്യം 2 തുടരുന്നൂ. ദൃശ്യം 7 ഭാഷകളില്‍, മണിച്ചിത്രത്താഴ് 6 ഏഴ് ഭാഷകളില്‍, കിരീടം 6 ഭാഷകളില്‍, പൂച്ചക്കൊരു മൂക്കൂത്തി 5 ഭാഷകളില്‍, ചന്ദ്രലേഖ 4 ഭാഷകളില്‍, ചിത്രം 4 ഭാഷകളില്‍, രാജാവിന്‍റെ മകന്‍ 4 ഭാഷകളില്‍ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

സിനിമ എഴുതിയതും ഉണ്ടാക്കിയതും അതിന് നടൻ അല്ലലോ, ഈ ക്രെഡിറ്റ് എഴുത്തുകാരനും സംവിധായകനും ഉള്ളത് ആണ്. മോഹൻലാലിന് പകരം മറ്റൊരു മുൻ നിര താരം അഭിനയിച്ചാലും ആ പടങ്ങൾ റീമേക്ക് പോകാം, അത് സ്‌ക്രിപ്റ്റ് റൈറ്ററുടെയും ഡയറക്റ്ററുടെയും മിടുക്ക് അല്ലേ. പ്രഭാസിന്റെയും യാഷിന്റെയും സിനിമകൾ ഇൻഡ്യയിൽ ഓരോ ടെറിട്ടറിയിലെയും മുക്കിലും മൂലയിലും ആളുകളിൽ എത്തിയിട്ടുണ്ട് എന്ന് യാത്രകളിൽ മനസിലായിട്ടുണ്ട്.. അത് ആ നടന്മാർക്ക് ഗുണകരമായ കാര്യമാണ്.

ദൃശ്യം മാറ്റിനിർത്തിയാൽ ഒന്നെങ്കിലും 2000 ത്തിനു ശേഷം ഉണ്ടോ? ഒരു മോഹൻലാൽ ഹേറ്റേഴ്‌സ് ഓ മമ്മൂട്ടി ഭ്രാന്തനോ അല്ല, നല്ല സിനിമ ഇഷ്ടപെടുന്നൊരു സിനിമ പ്രേമി മാത്രം, ആവനാഴി നാല് ഭാഷകളിലും പൂവിന് പുതിയ പൂ തെന്നൽ 6 ഭാഷകളിലേക്കും ഹിറ്റ്ലർ 5 ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.അത് പോലെ പല സിനിമകളും.അത് സബ്ജക്ടിന്റെ മികവാണ്. വടക്കൻ വീര ഗാഥയും വാനപ്രസ്തവും ഒക്കെ ഇവിടെ മാത്രേ പറ്റൂ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment