എന്ത് കൊണ്ട് മോഹൻലാൽ എന്ന നടൻ മാത്രം വിമർശിക്കപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ

ഇന്ന് ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നു താരം ആണ് മോഹൻലാൽ. താരം തിരഞ്ഞെടുക്കുന്ന തിരക്കഥയും അഭിനയ രീതിയും എല്ലാം ആണ് താരത്തിനെ വിമർശിച്ച് കൊണ്ട് പ്രേക്ഷകർ എടുത്ത് പറയുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ അക്ഷയ് എന്ന ആരാധകൻ സിനിമാ പ്രേമികളുടെ ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, എന്ത് കൊണ്ട് മോഹൻലാൽ എന്ന നടൻ മാത്രം വിമർശിക്കപ്പെടുന്നു ഒരു വർഷം മലയാളത്തിൽ റിലീസ് ആവുന്ന സിനിമകളുടെ എണ്ണം ഏകദേശം 90-100 ആണ്.

അതിലെ പാട്ടുകളുടെ കളുടെ എണ്ണം 150-160 ആണ്.അതിൽ മോഹൻലാൽ എന്ന നടൻ അഭിനയിക്കുന്നത് ഏറ്റവും കൂടി പോയാൽ 5 സിനിമയിൽ മാത്രം. എന്നാൽ മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം വിമര്ശങ്ങൾ ഏറ്റുവാങ്ങുന്ന നടനും മോഹൻ ലാൽ ആണ്. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ? ഒരേ ഒരു ഉത്തരം മാത്രം അയാൾ മോഹൻ ലാൽ ആണ്. ഒന്നു ആലോചിച്ചാൽ മോഹൻ ലാൽ എന്ന നടന് മാത്രം ഉള്ള ഒരു പവർ ഉണ്ട്‌. ഒരു മോഹൻ ലാൽ സിനിമ റിലീസ് ആവുമ്പോൾ നല്ല ഒരു അഭിപ്രായം വന്നാൽ 80% ആളുകളും ആ ചിത്രം കാണും. ഇനി നല്ല അഭിപ്രായo ഇല്ലെങ്കിൽ കാണുന്ന ആളുകളുടെ എണ്ണം മാക്സിമം ഒരു 15 ശതമാനം. ഇതു മറ്റു നടന്മാരെ വച്ചു നോക്കിയാൽ ഒരിക്കലും സാധിക്കാത്ത കാര്യം ആണ്.

മമ്മൂട്ടി ആയാലും പൃഥി ആയാലും ദുൽകർ ആയാലും ഒരു കുടുംബം ഒരുമിച്ച് ഒരു തിയേറ്റർ പോയി സിനിമ കാണണം എങ്കിൽ അതു അന്നും ഇന്നും മോഹൻലാൽ അഭിനയിച്ച നല്ല അഭിപ്രായം ഉള്ള സിനിമ മാത്രം ആണ്.. അതു കൊണ്ട് മാത്രം ആണ് മോഹൻലാൽ ബോക്സ്‌ ഓഫീസിൽ റെക്കോർഡ് ഉണ്ടാക്കുന്നത്.. ഒന്നുകിൽ മെഗാ ഹിറ്റ്‌.. അല്ലെങ്കിൽ ഫ്ലോപ്പ്.. അതാണ് മോഹൻലാൽ എന്ന നടന്റെ വിജയം… ഒരിക്കലും ഒരു അവറേജ് ഹിറ്റ്‌ ചിത്രങ്ങൾ മോഹൻലാലിന് ഉണ്ടാവാറില്ല. പോസിറ്റീവ് റെസ്പോൺസ് വന്നാൽ മോഹൻ ലാൽ ചിത്രങ്ങൾ ബോക്സ്‌ ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിക്കും. ഇനി എന്ത് കൊണ്ടാണ് മറ്റു നടന്മാർക് കിട്ടാത്ത വിമര്ശങ്ങൾ മോഹൻലാലിലേക് മാത്രം വന്നു ചേരുന്നത്?

അവർ ചെയുന്ന എല്ലാ സിനിമകളും അവർ അഭിനയിക്കുന്ന എല്ലാ പാട്ടുകളും നല്ലതാണോ?? ഒരിക്കലും അല്ല അതിനും കാരണം അയാൾ മോഹൻ ലാൽ ആണ് അയാൾ ചെയ്തു വച്ചിരിക്കുന്ന ചിത്രങ്ങളും പാട്ടുകളും അഭിനയ മുഹൂർത്തകളും അത്ര മേൽ മലയാളി മനസ്സിൽ പതിഞ്ഞു കഴിഞ്ഞവയാണ് ചിലർ പറഞ്ഞു കേൾക്കാറുണ്ട്.. മോഹൻ ലാലിന്റെ ജാതി ആണ് ചിലർക്കു പ്രശ്നം എന്ന്. അവര്ക് തെറ്റി. നല്ല ഒരു അഭിപ്രായം ഉള്ള ഒരു സിനിമ വന്നാൽ മതി.. അയാളുടെ പവർ എന്താണെന്നു അറിയാൻ. പിന്നെ ഒരു കാര്യം കൂടി മോഹൻ ലാൽ എന്ന നടൻ എന്നും ഒരു മികച്ച നടൻ മാത്രം ആണ്. ഒരു നല്ല ടെക്കാനീഷ്യൻ അല്ല.. മമ്മൂട്ടി എന്ന നടന്റെ ഏറ്റവും വല്യ പ്രേത്യേകത അഭിനയിക്കുന്ന സിനിമയിലെ ഓരോ സീനും എങ്ങനെ ടെക്നിക്കലി ബ്രില്ലിയന്റ് ആകാം എന്ന് പുള്ളി തന്നെ ആലോചിച്, അതിനു അനുസരിച്ചു നിർദേശങ്ങൾ കൊടുക്കാറുണ്ട് മോഹൻലാൽ.

ഒരിക്കലും ഒരു സംവിദായകനോടും നിർദേശങ്ങൾ കൊടുക്കാറില്ല എഴുതി വച്ച സീനുകൾ ഓരോന്നും സംവിധായകൻ വിചാരിച്ചതിനേക്കാൾ മികച്ചതാക്കി പോകുന്നതാണ് ലാൽ ചെയ്യാറുള്ളത്. പിന്നെ മോഹൻലാൽ എപ്പോളും തന്റെ കംഫർട്ട് സോൺ നിന്നും മാത്രമേ പലപ്പോളും അഭിനയിക്കാറുള്ളു. അതിൽ നിന്നു പുറത്ത് കടന്നു പോകാൻ സാദിക്കാറില്ല.  ഇതൊക്കെ ആണെങ്കിലും പുള്ളി സെറ്റ് ചെയ്ത് വച്ച ഒരു ഹൈറ്റ് ഉണ്ട്‌, മലയാള സിനിമയിൽ ഓരോ പുതിയ സിനിമ ഇറങ്ങുമ്പോളും പഴയതിലും അപ്പുറം ഉണ്ടാവും എന്ന ഒരു പ്രതീക്ഷ ഇന്നും മലയാളിക്കുണ്ട്.. അതുകൊണ്ട് ആണ് മോഹൻലാൽ മാത്രം വിമർശികപെടുന്നത്. ഇന്നും ഒരു മോഹൻ ലാൽ സിനിമ മികച്ചതാണേൽ കേരളക്കര ആഘോഷിക്കുന്ന പോലെ മറ്റൊരു താരവും ഇവടെ ആഘോഷിക്കപ്പെടുന്നില്ല എന്നുമാണ് പോസ്റ്റ്.

Leave a Comment