ഇന്നത്തെ മലയാള സിനിമയുടെ ശാപം ഇങ്ങനെ ഉള്ളവർ ആണോ

മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സദയം എന്ന സിനിമയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മനു പ്രസാദ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കൊല്ലുന്ന ചിരി എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഞാൻ എഴുതിയതിനും മേലെയാണ് അയാളുടെ അഭിനയം എന്ന് സാക്ഷാൽ എം ടിയെ കൊണ്ട് പറയിപ്പിച്ച നടൻ. ദയവായി റോഷാക്ക് ആയിട്ട് ഇതിനെ താരതമ്യം ചെയ്യരുത് എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്. മമ്മൂട്ടി ആരാധകരും മോഹൻലാൽ ആരാധകരും തമ്മിൽ ഉള്ള  ഒരു ഫാൻ ഫൈറ്റിലേക്ക് ഈ പോസ്റ്റ് എത്തിയിരിക്കുകയാണ്. ആരാധനയുടെ അടിസ്ഥാനത്തിൽ നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. ഭാസ്കര പട്ടേലർ ഒരു ചെകുത്താനായിരുന്നു. പിന്നെ ഇതൊക്കെ പൊക്കിപിടിച്ചോണ്ട് നടന്നാ ഒരുപാട് വിന്റെജ് മാസ്റ്റർപീസുകൾ പൊടിതട്ടിയെടുക്കേണ്ടിവരും.

പക്ഷെ മമ്മൂക്കാ ഫാൻസിന് അങ്ങനൊരു ഗതികേട് അങ്ങേരുണ്ടാക്കിവച്ചിട്ടില്ല ഇപ്പഴും അങ്ങേര് ഫാൻസിനും മലയാളസിനിമക്കും ഫ്രഷ് ആയിട്ട് ഉണ്ടപോലെ,ഭീഷ്മപോലെ, പുഴുപോലെ,റോഷാക്ക് പോലെ, ഓരോ അത്ഭുതങ്ങൾ തന്നുകൊണ്ടേയിരിക്കുന്നുണ്ട് നൻപകൽ നേരത്ത് മയക്കം പോലെ, കാതൽ പോലെ,ബിലാല് പോലെ,ഇനിയും ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കും.

ഇവറ്റകളുടെ കാര്യം എന്ത് കഷ്ടമാണ്. മമ്മൂക്കയുടെ ഏതേലും പുതിയ സിനിമയിലെ അഭിനയത്തിന് നല്ല അഭിപ്രായം വന്ന ഉടനെ 80കളിലും 90കളിലും ഇറങ്ങിയ ഒരോന്നിനെ പൊക്കി കൊണ്ട് വരും, ദേവന്റെയും അസുരന്റെയും ഭാവങ്ങൾ, ശൃംഗാരം ഇതെല്ലാം ഒരു ചിരിയിൽ കൂടി വരുത്താൻ കഴിയുന്ന ഒരു നടൻ മോഹൻലാൽ അല്ലാതെ ആരും ഇല്ല, ഇന്നത്തെ വിന്റേജ് ക്വാട്ട കഴിഞ്ഞോ?

റോഷാക് മമ്മൂക്കയുടെ ലാസ്റ്റ് ഇറങ്ങിയ പടമാണ് ഇങ്ങേരുടെ 20 വർഷം മുമ്പുള്ള പടവും മമ്മൂക്ക ഫാൻസ്‌ അമരവും ഡാനിയും ഒന്നും പൊക്കി കൊണ്ട് വരാത്തത് അങ്ങേരുടെ പുതിയ പടങ്ങൾ അടിപൊളി ക്യാരക്റ്റർ ഉള്ളത് കൊണ്ടാണ് മോഹൻലാലിന് അതില്ല, ഈ സാധനം എല്ലായിടത്തും പൊന്നിക്കാ ഫാൻസ് പൊക്കി പിടിച്ചു നടക്കുന്നുണ്ട് അത് കൊണ്ടാകും ഇപ്പോ സദയം പൊന്തി വന്നത് ഏറ്റവും മികച്ചത് മോഹൻലാൽ ആദ്യമേ ചെയ്തു പോയി എന്ത് ചെയ്യാനാ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment