മോഹൻലാൽ പതിവ് പോലെ തന്റെ സൗഹൃദവലയത്തിൽ നിന്നുള്ള മറ്റൊരു പടം അന്നൗൺസ്‌ ചെയ്യുന്നു

മോഹൻലാലിനെ കുറിച്ച് സിനിമ പാരഡിസോ ക്ലബ്ബിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആദർശ് എം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു മോഹൻലാൽ സിനിമ തിയേറ്ററിൽ റിലീസ് ആകുന്നു, എതിർ നടന്റെ ഫാൻസ്‌ എഫ് ബി യിൽ ആഘോഷം ആക്കുന്നു, ന്യൂട്രൽസ് സഹതാപം പോസ്റ്റ്‌, ലാലേട്ടൻ സൗഹൃദ വലയം, പാവം പോസ്റ്റുകൾ ഇറക്കുന്നു, ഫാൻസ്‌ വരാനിരിക്കുന്ന എന്നാൽ ഇത് വരെ അന്നൗൺസ്‌ പോലും ചെയ്യാത്ത പടങ്ങളുടെ വരെ പേര് പറഞ്ഞു കൊണ്ട് അടുത്ത പടം മുതൽ നന്നാവും എന്ന് പറയുന്നു.

മോഹൻലാൽ പതിവ് പോലെ തന്റെ സൗഹൃദവലയത്തിൽ നിന്നുള്ള മറ്റൊരു പടം അന്നൗൺസ്‌ ചെയ്യുന്നു റിപീറ്റ് ഇതേ സൈക്കിൾ തന്നെ കുറച്ചു വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നു. കണ്ണ് തട്ടാതെ ഇരിക്കാൻ മാത്രം ഒന്നോ രണ്ടോ നല്ല പടം എങ്ങനോ സംഭവിക്കുന്നു, തിയേറ്ററിൽ ആണേൽ പുള്ളിയുടെ അനിശേദ്യം ആയ സ്റ്റാർഡം വെച്ചിട്ട് അത് ഗംഭീരം ആവുന്നു വല്ലാത്തൊരു സഹതാപം ആണ് അദ്ദേഹത്തോട് തോന്നുന്നത്.

മറ്റുള്ള നടൻമാർ മോശം സിനിമകൾ ചെയ്യില്ല എന്നല്ല, പക്ഷെ തുടർച്ചയായി കൊറേ വർഷങ്ങൾ ആയി ഇങ്ങനെ ഒരു അപ്ഡേഷനും ചെയ്യാതെ ഉള്ള സിനിമകൾ കാണുമ്പോ എന്തോ പോലെ. മാസ്റ്റർ പീസ് സമയം ഒക്കേ മമ്മൂട്ടിയോട് തോന്നിയ അതെ സഹതാപം. ഇത് കൊണ്ട് ഒന്നും മോഹൻലാലിന്റെ കരിയർ തീർന്ന് എന്ന് ആരേലും കരുതിയാൽ അത് അവരുടെ ബുദ്ധി ശൂന്യത ആണ് എന്ന് എല്ലാർക്കും അറിയാം.

പക്ഷെ ഒട്ടും അപ്ഡേറ്റഡ് ആവാതെ തന്നെ അദ്ദേഹം മുന്നോട്ട് പോവുക ആണേൽ ആ കാത്തിരിപ്പ് നീളുകയും നമ്മൾക്കു ഇടയ്ക്ക് വരുന്ന ഏതെങ്കിലും ഒരു നല്ല സിനിമ മാത്രം വെച്ച് പിന്നെയും കൊറേ മോശം പടങ്ങൾ സഹിക്കുകയും ചെയ്യണം എന്ന സൈക്കിൾ റിപീറ്റ് ചെയ്യുകയും ചെയ്യണം എന്നുമാണ് പോസ്റ്റ്. കൂട്ടുകെട്ട് കൊണ്ട് വളർന്നതും കൂട്ടുകെട്ട് കൊണ്ട് തന്നെ നശിച്ച മനുഷ്യൻ ആണ് പുള്ളി ഞാനൊക്കെ പുള്ളിയുടെ കട്ട ഫാൻ ആയിരുന്നു സത്യം പറയാലോ നല്ല മനുഷ്യൻ ആണ് ആളുകളോട് ഒക്കെ നന്നായി പെരുമാറും എന്തും ചെയ്യാനുള്ള ധൈര്യമുണ്ട്.

എന്തുകൊണ്ടോ കോമണ് സെൻസ് ഉപയോഗിക്കുന്നില്ല അത് കൊണ്ട് തന്നെ പല പറ്റാത്ത പണിയും ചെയ്തു കോമാളി ആവുന്നു ലാലിസത്തിൽ തുടങ്ങി ബിഗ് ബോസ് അമ്മയുടെ പ്രസിഡന്റ് അങ്ങനെ പലതിലും തലയിട്ടു ഫാൻസിന്റെ 30 ശതമാനവും പുള്ളി നശിപ്പിച്ചു ലാലിസം മാത്രമാണ് പുള്ളി തനിയെ ചെയ്ത അബദ്ധം ബാക്കിയൊക്കെ പുള്ളിയുടെ കൂട്ടുകാർ തെണ്ടികൾ പെടുത്തിയതാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. 

Leave a Comment