കാലം മാറിയത് ഉൾകൊള്ളാതെ തന്റെ ചുറ്റുമുള്ള കുറച്ചു ഉപഗ്രഹവലയത്തിൽ പെട്ട് പോയതിന്റെ ദു രന്തമാണ് അദ്ദേഹത്തിന്

സിനി ഫൈൽ ഗ്രൂപ്പിൽ മോഹൻലാലിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജുവാൻ എം എസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ദേവാസുരം ചിത്രത്തിൽ തളർന്ന് കിടക്കുന്ന നീലകണ്ഠനെ കാണാൻ ആവാതെ പടിപ്പുരയിൽ നിന്ന് നടക്കുന്ന ഒടുവിലാൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മാനസികാവസ്ഥയിൽ ആണ് ഇന്ന് ഒരു ലാൽ സിനിമ പ്രേമിയുടെ അവസ്ഥ, മനസ്സിൽ സൂക്ഷിച്ച ഒരു വിഗ്രഹം ഉണ്ട്.

അത് ഉടഞ്ഞു പോവാതിരിക്കാൻ ഇന്നത്തെ ലാൽ സിനിമകൾ കാണാതെ ഇരിക്കുകയെ മാർഗ്ഗമുള്ളൂ. പ്രായവും കാലവും കലാകാരനും ബാധകമാണ് അതുൾകൊള്ളാൻ വിമുഖത കാട്ടിയാൽ ഏതൊരു കലാകാരനും അപചയം സംഭവിക്കും. മഹാഗായകൻ ആയ യേശുദാസിന്റെ ഒരു പാട്ടു ഇല്ലാത്ത ഒരു സിനിമയെ കുറിച്ച് ഒരു കാലത്ത് ചിന്തിക്കാൻ പറ്റുമായിരുന്നോ, പക്ഷെ കാലം അത് മാറ്റിക്കളഞ്ഞു. ഒരു തരത്തിൽ സ്വരം നന്നാവുമ്പോൾ തന്നെ അദ്ദേഹം അത് മനസിലാക്കി വിവേക പൂർണമായ തീരുമാനം എടുത്തു.

അത് കൊണ്ട് തന്നെ ദാസ് ഒരു മഹാ വൃക്ഷമായി മാറി നിൽക്കുമ്പോൾ ഇവിടെ പുതു നാമ്പുകൾ ഒരു പ്രമദവനം തന്നെ പണിയുന്നു. പക്ഷെ നമ്മുടെ പല നടന്മാരും പ്രത്യേകിച്ച് മോഹൻ ലാൽ ഭൂതകാല കുളിരിൽ അഭിരമിച്ചു, കാലം മാറിയത് ഉൾകൊള്ളാതെ തന്റെ ചുറ്റുമുള്ള കുറച്ചു ഉപഗ്രഹവലയത്തിൽ പെട്ട് പോയതിന്റെ ദുരന്തമാണ് അദ്ദേഹത്തിന്റെ സമീപ കാല ചിത്രങ്ങൾ തെളിയിക്കുന്നത്. ഒരു കലാമൂല്യം ഉള്ള ചിത്രത്തിൽ അദ്ദേഹം സഹകരിച്ചിട്ട് എത്രകാലമായി എന്നാലോചിച്ചു നോക്കുക, സാമ്പത്തിക വിജയം നേടിയ സൂപ്പർ ഹീറോ വേഷത്തിൽ അദ്ദേഹം വിജയിച്ചിട്ട് ഉണ്ടാവാം, അത് മാത്രമാണോ ഇത്രകാലത്തെ അഭിനയ പാരമ്പര്യം ഉള്ള ഒരു മഹാ നടനിൽ നിന്ന് കലാകേരളം പ്രതീക്ഷിക്കുന്നത്.

പഴയ മോഹൻലാലിനെ അല്ല പ്രേക്ഷകന് ആവശ്യം, ഇന്നത്തെ ലാലിനെയാണ് കാലത്തിനൊപ്പം പ്രായത്തിനൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹം സ്വീകരിക്കണം, അമിതാബ് ബച്ചന്റെ ഒക്കെ ഏറ്റവും മികച്ച കഥാപത്രങ്ങൾ വന്നത് അദ്ദേഹം പ്രായത്തിനൊത്ത് കഥാപാത്രങ്ങൾക്ക് ജീവനേകാൻ തുടങ്ങിയപ്പോൾ മുതലാണെന്ന് മറക്കരുത്. സൂപ്പർ ഹീറോ വേഷങ്ങളും റോമിയോ കഥാപാത്രങ്ങളും കാക്കിവേഷങ്ങളും ഇനി പുതിയ പിള്ളേർ ചെയ്യട്ടെന്നെ.

റിട്ടയർ ചെയ്ത മനുഷ്യർക്കും അവരെക്കാൾ ത്രസിപ്പിക്കുന്ന ജീവിത മുഹൂർത്തങ്ങൾ കാണും അവരെക്കാൾ ഇടനെഞ്ച് തകർക്കുന്ന കിനാവുകൾ കാണും, ലാലും മമ്മൂട്ടിയും ഒക്കെ അവർക്ക് വേണ്ടി, അവരെ ആവശ്യപ്പെടുന്ന ചിത്രങ്ങൾക്കെ ഡേറ്റ് കൊടുക്കൂ എന്ന് തീരുമാനിച്ചാൽ കഥകളും ട്രീറ്റ് മെന്റും പുതിയത് വരും. അപ്പോൾ എല്ലാത്തരം സിനിമകളും ഇവിടെ നിറഞ്ഞാടും. താരങ്ങൾ ഒക്കെ ഭൂമിയിൽ ഇറങ്ങാൻ നേരമായി, അല്ലെങ്കിൽ കാലത്തിന്റെ ചക്രവാളത്തിൽ ഒരു ബ്ലാക്ക് ഹോൾ ആയി അത് കത്തിയമരും എന്നുമാണ് പോസ്റ്റ്.

Leave a Comment