മോഹൻലാൽ നയിച്ച പരുപാടി ആയിരുന്നു ലാലിസം. വലിയ പ്രമോഷനോട് കൂടി വന്ന പരുപാടി എന്നാൽ വേണ്ടത്ര വിജയം നേടിയിരുന്നില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ അതിന്റെ പേരിൽ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും മോഹൻലാലിന് നേരെ ഉയർന്നിരുന്നു. മോഹൻലാലിന്റെ പേരിൽ വന്ന പരുപാടി എന്നാൽ പാതി വഴിക്ക് മുടങ്ങുക കൂടി ചെയ്തതോടെ മോഹൻലാൽ വിരോദികൾക്ക് അത് ഒരു ആഘോഷം തന്നെ ആയിരുന്നു.
ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ലാലിസത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്നിരിക്കുന്ന ഒരു ചർച്ച ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ശാലു ശാലിനി എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അന്ന് ഒരിക്കൽ ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ലാലിസം എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഒരുകോടി 63 ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് പരിപാടി കരാറാക്കിയത്.
പക്ഷേ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണവും തന്റേതല്ലാത്ത പോരായ്മകളും കൊണ്ട് പരിപാടി പാതിവഴിയിൽ നിർത്തേണ്ടി വന്നു. അധികൃതർ പ്രതിഫലത്തുക തിരിച്ചു വേണ്ട എന്ന് ലാലിനോട് ആവശ്യപ്പെട്ടെങ്കിലും, മുഴുവൻ തുകയും പൊതുജനങ്ങൾക്ക് എന്തെങ്കിലും തരത്തിൽ ഉപകാരപ്പെടുത്താൻ പറഞ്ഞു ശ്രീ മോഹൻലാൽ തിരിച്ചു കൊടുക്കുകയായിരുന്നു. ഒരുപാട് ബഹുമാനം തോന്നുന്നു ഈ പ്രവർത്തി ഇന്ന് ഓർമിക്കുമ്പോൾ എന്നുമാണ് പോസ്റ്റ്.
മോഹൻലാലിനെ കുറിച്ചു എന്തു നല്ല വാർത്ത ഇട്ടിട്ടും കാര്യമില്ല. അത്രക്ക് ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുണ്ട് സോഷ്യൽ മീഡിയയിൽ. നിങ്ങൾ പറ്റുമെങ്കിൽ ഒരു നെഗറ്റീവ് കമെന്റ് ഇടൂ. അതിന്റെ ലൈക്സ് കുമ്മിഞ്ഞു കൂടുന്നത് കാണാം, അത് മോഹൻലാൽ അറിഞ്ഞോണ്ട് കൊടുത്തതു ഒന്നും അല്ലാ ജനങ്ങൾ പലയിടത്തും സംസാരിക്കാൻ തുടങ്ങിയപ്പോൾ വേറെ വഴി ഇല്ലാതെ കൊടുത്തതു ആണ് ഒരു കോടി രൂപ ഉണ്ടേൽ അന്ന് എ ആർ റഹ്‌മാൻ ഷോ വരെ നടത്താൻ കഴിയും എന്ന് പലരും പറഞ്ഞായിരുന്നു.
ഇതെല്ലം കേട്ടപ്പോൾ ലാൽ നൈസ് ആയി തിരിച്ചു കൊടുത്തു അതാണ് സത്യം സർക്കാർ വേണ്ടാന്ന് പറഞ്ഞാലും അവരും ഒരുപാട് പഴികൾ കേൾക്കാൻ തുടങ്ങിയിരുന്നു പിന്നെ സാങ്കേതിക പിഴവ് വന്നത് ആൾറെഡി റെക്കോർഡ് ചെയ്ത സോങ്ങിന് ലിപ് അനക്കിയത് ശെരിയായില്ലാ അതാണ്, ഡേയ് ഇത് ശരിക്കും മോഹൻലാലിനെ ബഹുമാനിക്കാൻ ഇട്ടതാണോ അതോ അപമാനിക്കാൻ ഇട്ടതാണോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്.