ആദ്യമായിട്ടാണ് 10വർഷത്തിൽ കൂടുതൽ അവർ ഒരു ചിത്രത്തിൽ ഒന്നിക്കാതിരുന്നത്

ഒരു കാലത്ത് മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച കൂട്ട് കെട്ടായിരുന്നു മോഹൻലാലിന്റേയും ശ്രീനിവാസന്റെയും.  ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം തന്നെ വലിയ ഹിറ്റുകൾ ആയി മാറുകയും ചെയ്തിരുന്നു. ഇന്നും  മലയാളികളുടെ ഇഷ്ടചിത്രങ്ങൾ എടുത്താൽ ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്ക്  എല്ലാം മുൻ പന്തിയിൽ തന്നെ സ്ഥാനം ഉണ്ടായിരിക്കും. പട്ടണപ്രവേശനവും നാടോടിക്കറ്റും എല്ലാം അതിനു ഉദാഹരണം ആണ്. എന്നാൽ കാലം കഴിയും തോറും  ഇരുവരും ഒന്നിച്ച് എത്തുന്ന ചിത്രങ്ങളുടെ എണ്ണത്തിനും കുറവ് വന്നു തുടങ്ങുകയായിരുന്നു. പതുക്കെ പതുക്കെ ഇരുവരുടെയും സൗഹൃദത്തിനിടയിൽ വിള്ളലുകൾ വീണു എന്ന തരത്തിൽ പല ഗോസിപ്പുകളും പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഇരുവരും തമ്മിൽ പിണക്കത്തിൽ ആണെന്നും ഇപ്പോൾ സൗഹൃദം ഇല്ല എന്നുമൊക്കെ ഉള്ള വാർത്തകൾ ആയിരുന്നു പ്രചരിച്ചത്.

സൂപ്പർസ്റ്റാർ സരോജ് കുമാർ എന്ന ചിത്രം ശ്രീനിവാസൻ മോഹൻലാലിനെ പരിഹസിച്ച് കൊണ്ട് എടുത്തത് ആണെന്ന തരത്തിൽ ഉള്ള സംസാരവും ഉണ്ടായിരുന്നു. എന്നാൽ ഈ ഗോസിപ്പുകളെ കുറിച്ച് മോഹൻലാലോ ശ്രീനിവാസനോ ഇത് വരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇന്ന്  സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ചിത്രവും അതിനു വരുന്ന കമെന്റുകളും ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ‘അമ്മ സംഘടന ഒരുക്കുന്ന പരുപാടിയിൽ എത്തുന്ന ശ്രീനിവാസനെ മോഹൻലാൽ ചുംബിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അസുഖ ബാധിതനായ ശ്രീനിവാസൻ വളരെ ക്ഷീണിച്ച അവസ്ഥയിൽ ആണ്. എന്നാൽ ഈ ചിത്രത്തിന് വന്ന ചില കമെന്റുകളും ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്.

തന്നെ ദ്രോഹിച്ചവരെ പോലും അവരുടെ ആപദ് ഘട്ടത്തിൽ ആശ്വസിപ്പിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്, പ്രത്യക്ഷത്തിൽ നല്ല രീതിയിൽ മോഹൻലാലിനെ അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്ത പഴയ സുഹൃത്ത് തന്നെ ആണ് ശ്രീനിവാസൻ… ആദ്യമായിട്ടാണ് 10വർഷത്തിൽ കൂടുതൽ അവർ ഒരു ചിത്രത്തിൽ ഒന്നിക്കാതിരുന്നത്. അതിന്റെ കാരണവും അത് തന്നെ, മമ്മുക്കയുമായും ശ്രീനിവാസൻ ഒരുപാട് വർഷമായി പടം ചെയ്തിട്ടില്ലല്ലോ? പിന്നെ സത്യൻ അന്തിക്കാടിൻ്റെയും നല്ലസുഹൃത്തായിരുന്ന ശ്രീനിവാസൻ സത്യൻ്റെ പടങ്ങളിലും അഭിനയിച്ചിട്ട് വർഷങ്ങളായി, മോഹൻലാൽ അടക്കമുള്ള പല സൂപ്പർ സ്റ്റാറുകളുടെയും തെറ്റുകൾ ഹാസ്യ രീതിയിൽ അവതരിപ്പിച്ചത് ഒരു തെറ്റല്ല. പഴയ മോഹൻലാൽ ചിത്രങ്ങളും പുതിയ മോഹൻലാൽ ചിത്രങ്ങളും തമ്മിൽ അഭിനയ ശൈലിയിലുള്ള വ്യത്യാസം കണ്ടാൽ ആർക്കും മനസിലാകും, വിമർശനം നടത്തിയതാണോ ദ്രോഹിച്ചത് എന്ന് പറയുന്നത്….. ശ്രീനിയേട്ടന്റെ ഏറ്റവും നല്ല സ്വഭാവം എന്ന് പറയുന്നത് സ്വയം വിമർശനം എന്നുള്ളതാണ്. അദ്ദേഹത്തിന്റെ സിനിമകൾ നമ്മൾ കണ്ടിട്ടുള്ളതുമാണ്, അതുപോലെ അദ്ദേഹത്തിന്റെ പ്രിയപെട്ടവരെയും വിമർശിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പാർട്ടിയെ വിമർശിച്ചിട്ടുണ്ട്, അദ്ദേഹത്തിന് ഇടപെടാൻ കഴിയും എന്ന് തോന്നിയ ഇടങ്ങളിൽ ശ്രീനിയേട്ടൻ ഇടപെട്ടിട്ടുണ്ട്. അത് മറ്റുള്ളവർ തെറ്റിദ്ധരിച്ചു എന്നെ ഉള്ളൂ. ശ്രീനിയേട്ടൻ ഇഷ്ടം തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ ചിത്രത്തിന് വരുന്നത്.