മമ്മൂക്കയുടെ വരാൻ പോകുന്ന പ്രൊജക്ടുകൾ ആശ്ചര്യം ഉളവാക്കുന്നവയാണ്

മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ച് ഗൗതം രാജീവ് എന്ന ആരാധകന്റെ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഹിറ്റ്‌ ഉണ്ടാക്കാൻ ഒരു സൂത്രവാക്യവും സിനിമയിൽ ഇല്ല. അങ്ങനെ ഉണ്ടാരുന്നേൽ ഇവിടെ ഹിറ്റുകൾ മാത്രമേ പിറക്കുകയുള്ളൂ. മമ്മൂക്കയും ലാലേട്ടനും പണ്ട് ചെയ്തുവച്ച മനോഹര സിനിമകളാണ് അവരെ ഇന്നും നമ്മുടെ മുന്നിൽ മഹാമേരുക്കളായി നിർത്തുന്നത്. അത്യന്താപേക്ഷികമായി പ്രേക്ഷകൻ മാറി എന്നത്  ബി.ഉണ്ണികൃഷ്ണൻ സാറും , പ്രിയദർദർശൻ സാറുമൊക്കെ മനസ്സിലാക്കേണ്ട കാലം കഴിഞ്ഞു.

ലാലേട്ടനൊക്കെ പുതിയ കാമ്പുള്ള കഥകൾ കെട്ടിയാടണം. മമ്മുക്ക ഇപ്പോഴും പഴയ കരിമ്പിൻ പൂവിനാക്കരെയും ആവനാഴിയും കാലത്ത് നിൽക്കുകയല്ല അദ്ദേഹം വ്യത്യസ്ത്തത യുടെ മേൽ വിജയം കൊയ്യാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ഏഴു പ്രാവിശ്യം യുദ്ധം തോറ്റ ചക്രവർത്തി എട്ടാമത്തെ വിജയത്തിനായി കോപ്പ് കൂട്ടുന്ന പോലെ മമ്മൂക്ക ഇപ്പോഴും യുദ്ധകൊതിയാനായി പടക്കളത്തിലേക്കു തേര് തെളിക്കുകയാണ്.

ലാലേട്ടനെ നമുക്കിഷ്ടം കിലുക്കവും ആര്യനും പട്ടണ പ്രവേശം സ്പടികം കമലദളം തുടങ്ങിയ, മനുഷ്യമനസിനെ സന്തോഷിപ്പിച്ചും നൊമ്പരപ്പെടുത്തിയും നമ്മളെ മറ്റൊരു തലത്തിൽ എത്തിച്ച സിനിമകളിലൂടെയാണ്. ലാലേട്ടൻ സിനിമകൾ വിമർശ്ശിക്കപെടുമ്പോളും. മമ്മൂക്ക സിനിമ വിമർശിക്കപെടുമ്പോളും ഇവരുടെ മറുപടികൾ രണ്ടുതരമാണ്. ” ഞാനിപ്പോഴും കഥാപാത്രങ്ങൾക്കായി ദാഹിച്ചു നടക്കുന്ന ആളാണെന്നു ” ഒരാൾ പറയുന്നു. മറ്റെയാളിന്റെ മറുപടി.

” ചെയ്തു പോയ സിനിമ. അത്‌ കഴിഞ്ഞു. ” ഇങ്ങനെയാണ്. പണം ഇനി ഇവരെ ഭരിക്കേണ്ട കാര്യമില്ല… ഇനി ഇവർ നേടേണ്ടത് മോഹിപ്പിക്കുന്ന ” കഥാപാത്രങ്ങളെ ” ആണ്. മമ്മൂക്കയുടെ വരാൻ പോകുന്ന പ്രൊജക്ടുകൾ ആശ്ചര്യം ഉളവാക്കുന്നവയാണ്. അതുപോലെ ഓളവും തീരവും, ബറോസ് അടക്കമുള്ള ലാലേട്ടന്റെ പ്രൊജക്റ്റുകളും. പുതിയ സംവിധായകർക്കു ലാലേട്ടന്റെ ഡേറ്റുകൾ കിട്ടുകയാണെങ്കിൽ ഒരു തീപ്പൊരി പ്രതീക്ഷിക്കാം എന്നുമാണ് പോസ്റ്റ്.

താരമൂല്യം സംരക്ഷിക്കാനുള്ള കഥാപാത്രങ്ങൾ ഉണ്ടാക്കപ്പെടുന്നതും അതിനനുസരിച്ചുള്ള സംവിധായകരും ഒക്കെയായിരുന്നു ഒരുകാലത്ത് സിനിമ. എന്നാൽ, മലയാള സിനിമയുടെ ആരോഗ്യകരമായ വളർച്ചയെ സൂചിപ്പിക്കുന്ന പുതിയ മാറ്റങ്ങൾ സ്വാഗതാർഹമാണ്. സ്വതന്ത്രമായി ചിന്തിക്കുന്ന എഴുത്തുകാരും അവരുടെ വ്യത്യസ്തമായ ഭാവനകളും പുതിയ പുതിയ കഥാപാത്രങ്ങളെയും കഥ പരിസരങ്ങളെയും സൃഷ്ടിക്കുമ്പോൾ അതിന് അനുയോജ്യരായ നടന്മാരും നടിമാരും ഉണ്ടായിവരികയാണ്. പുതിയ ഫിലിം മേക്കേഴ്സ് ഉണ്ടാക്കിയെടുത്ത ഈ പുതിയ സാഹചര്യത്തിൽ ഈ മഹാനടൻമാർ എത്രമാത്രം അനുയോജ്യരാണ് എന്നുള്ളതാണ് അവർ നേരിടുന്ന പ്രശ്നം തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment