ആ സിനിമ പരാജയമായത് മമ്മൂട്ടി മോഹൻലാലിനെ “പോടാ” എന്ന് വിളിച്ചതുകൊണ്ട്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ഒരു മറവത്തൂർ കനവ്. 1998ൽ ലാൽ ജോസ് ആയിരുന്നു ചിത്രത്തിൻറെ സംവിധാനം ചെയ്തത്. ചിത്രത്തിൽ മമ്മൂട്ടി, ബിജുമേനോൻ, ദിവ്യ ഉണ്ണി, നെടുമുടി വേണു, കലാഭവൻ മണി, മോഹിനി തുടങ്ങിയ വമ്പൻ താരനിര തന്നെയുണ്ട്. ഇപ്പോഴിതാ ഈ സിനിമക്ക് പേരിടാൻ ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകനായ സാജൻ.

ഒരു സിനിമക്ക് പേരിടുന്നത് ആ സിനിമയുടെ വിജയത്തെ പോലും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.”സിനിമകൾക്ക് നല്ല പേരുകൾ വരുന്നതെല്ലാം വീണു കിട്ടുന്നതാണ്. മമ്മൂട്ടി നായകനായ മറവത്തൂർ കനവ് എന്ന സിനിമക്ക് ആദ്യം പേര് കിട്ടാത്തതിന്റെ പ്രശ്നം ഉണ്ടായിരുന്നു. ശ്രീനിവാസനും ലാൽ ജോസ് എപ്പോഴും പേരുകൾ ആലോചിച്ചിരുന്നു. അപ്പോൾ പേര് നിർദ്ദേശിക്കാൻ മമ്മൂട്ടി വന്നു. കുറേ പേരുകൾ അദ്ദേഹം പറഞ്ഞെങ്കിലും ഒന്നും ശരിയായില്ല.

മമ്മൂട്ടിയുടെ കഥാപാത്രമായ ചാണ്ടി എന്ന കഥാപാത്രത്തിന്റെ പേര് ഉൾക്കൊള്ളിച്ചായിരുന്നു അദ്ദേഹത്തിൻറെ പേരുകൾ. കുറ്റിയിൽ ചാണ്ടി, ചാണ്ടി കുഞ്ഞിന്റെ രണ്ടാം വരവ് ഇത്തരത്തിലുള്ള പേരുകൾ ആയിരുന്നു മമ്മൂട്ടി നിർദ്ദേശിച്ചത്. പടം ഓടുന്നതിനെ കുറിച്ച് തീയേറ്ററിലെ ഓപ്പറേറ്റർമാരോട് ചോദിച്ചാൽ അവർ പല കാര്യങ്ങളും പറയും.

ഏതൊക്കെ സീനുകളാണ് ജനങ്ങൾക്ക് ഇഷ്ടമായതെന്നും എന്തൊക്കെയാണ് പടം ഓടുന്നതിന് കാരണമെന്നും അവർ പറയും. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിച്ച സിനിമയിൽ മോഹൻലാലിനോട് മമ്മൂട്ടി പോടാ എന്ന് പറഞ്ഞു അത്രേ. ആ ഒരൊറ്റ കാരണം കൊണ്ട് ആ സിനിമ ഓടിയില്ലെന്ന് അവർ പറഞ്ഞു. മോഹൻലാലിനെ മമ്മൂട്ടി പോടാ എന്ന് വിളിക്കുന്നത് ആരാധകർക്ക് ഇഷ്ടമാകില്ലല്ലോ.”- അദ്ദേഹം പറഞ്ഞു.

Leave a Comment