മോഹൻലാലിന്റെ ഈ റെക്കോഡ് തകർക്കാൻ മറ്റൊരു നായക നടനും കഴിഞ്ഞിട്ടില്ല

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നടൻ മോഹൻലാലിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സരിത സരിൻ എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രൊപോസൽ സീൻ ചെയ്തിട്ടുള്ള നടൻ ഒരു പക്ഷേ മോഹൻലാൽ ആയിരിക്കും അതും എവർ ഗ്രീൻ പ്രൊപോസൽ ഡയലോഗുകൾ കൊണ്ട് നെടു നീളൻ മാസ്സ് ഡയലോഗ് പ്രൊപോസൽ മുതൽ വളരെ സിമ്പിൾ ആയി “പോരുന്നോ എന്റെ കൂടെ ” ( തേന്മാവിൻ കൊമ്പത്തു ) എന്ന് ചോദിച്ചും ഇന്നും ജന ഹൃദങ്ങളിൽ നിൽക്കുന്ന ഒരുപാട് പ്രൊപോസൽ സീൻസ് ഉണ്ട്.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു പ്രൊപോസൽ സീൻസ് ആണ് മണിച്ചിത്ര താഴിലെ സണ്ണിയുടെ തും, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ സോളമന്റേതും ആണ് ” ഭ്രാന്ത് ഉള്ളവരുടെ കൂടെ കഴിയുക വല്ല്യ ബുദ്ധിമുട്ടാണ് . ഭ്രാന്തിനെ ചികിത്സിക്കുന്നവരുടെ കൂടെ കഴിയുക അതിലും വല്യ ബുദ്ധിമുട്ടാണ് . ആ ബുദ്ധിമുട്ട് താങ്ങാന്‍ പറ്റുമെങ്കില്‍ ഞാന്‍ എന്‍റെ അമ്മച്ചിയെ ഇങ്ങോട്ട് അയക്കട്ടേ .”( മണിച്ചിത്രതാഴ് ) സോളമൻ ശാലോമോന്റെ സോംഗ് ഓഫ് സോംഗ്സിൽ പറയുന്ന പോലെ, നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം.

അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അതിന്റെ അടുത്ത ലൈൻ എന്താണെന്നറിയാമോ? സോഫി ഊം ഊം. സോളമൻ ഊം… അല്ലേൽ വേണ്ട. സോഫി പറയൂ. സോളമൻ പോയി, ബൈബിൾ എടുത്തുവച്ചു നോക്ക്. സോഫി [ബൈബിളിൽ നോക്കി] നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.

അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും. (നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ) എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. ഒരു പെണ്ണിൻ്റെ പിന്നാലെ പ്രണയം പറഞ്ഞ് ഓടി ചാടി നടന്ന് അവസാനം അവളെ കൊണ്ട് ഇഷ്ടം ആണെന്ന് തിരിച്ച് പറയിപ്പിക്കുന്ന വന്ദനത്തിലെ ഉണ്ണികൃഷ്ണനെ ഒത്തിരിയൊത്തിരി ഇഷ്ടം, “പോരുന്നോ എന്റെ കൂടെ ” അത്രക്കും പ്രിയപ്പെട്ട സീൻ വേറെയില്ല. അതിനു തൊട്ടു മുൻപും അത് കേൾക്കുമ്പോളും ഉള്ള കാർത്തുമ്പിയുടെ ഫീലിങ്ങ്സ് ഒന്ന് ശ്രദ്ധിച്ചാൽ മതി.

ആ പ്രൊപ്പൊസൽ സീനിൽ ബാക്ക്ഗ്രൗണ്ടിൽ വരുന്ന ഒരു വിഷാദ ചായ്വുള്ള BGM ഉണ്ട്, അതാണ് ആ സീനിനെ വേറൊരു തലത്തിലേക്ക് കൊണ്ട് പോകുന്നത്, എനിക്ക് ആദ്യത്തേതാ ഇഷ്ടം. ഭാവം കൊണ്ടും ഡയലോഗ് കൊണ്ടും. ഡോക്ടർ സണ്ണി. പിന്നെ, എന്റെ ഇഷ്ടം ഞാനിവിടെ ഒരാളോട് പറഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോൾ ഉള്ള നെടുമുടിവേണു ചേട്ടന്റെ ഭാവം, ലാലേട്ടൻ ഉണ്ണിമായ യെ കുറിച്ച് പറയുന്ന സീൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്.. “എല്ലാം കഴിഞ്ഞാൽ ഒരു ദിവസം ഞാൻ ഇവിടം വിടുമായിരിക്കും. പക്ഷേ പക്ഷെ അന്നെന്റെ ഇടംകൈയിൽ ഒരു പെൺകുട്ടിയുടെ വലം കൈ ഉണ്ടായിരിക്കും അവളറിയാതെ ഞാൻ അവളെ സ്നേഹിക്കുന്നു നയൻ” തുടങ്ങിയ കമെന്റുകൾ ആണ് വരുന്നത്.

Leave a Comment