മോഹൻലാൽ, മഞ്ജു പിള്ളൈ, സ്വാസിക, ബാബുരാജ്, സ്വേതാ മേനോൻ, കൈലാഷ്, ലെന, സുരഭി ലക്ഷ്മി, ദിനേശ് പ്രഭാകർ, സുധീർ കരമന, പൊന്നമ്മ ബാബു, തെസ്നി ഖാൻ, മുന്ന, പാരിസ് ലക്ഷ്മി, രചന നാരായണൻ കുട്ടി, റംസാൻ, ദേവി ചന്ദന തുടങ്ങിയ താരങ്ങൾ എല്ലാവരും കൂടി ചേർന്ന് അവതരിപ്പിച്ച ഒരു നൃത്തം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി പേരാണ് ഈ റീൽസ് വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടു തീർത്തത്. ഈ പ്രായത്തിലും ലാലേട്ടന്റെ അഭിനയ മികവ് അപാരം എന്നാണ് ആരാധകർ പറയുന്നത്. ‘അമ്മ സംഘടനയുടെ നേതൃത്വത്തിൽ ഒരുക്കുന്ന പരിപാടിയുടെ റിഹേഴ്സൽ സെറ്റിൽ വെച്ചാണ് ഈ വീഡിയോ താരങ്ങൾ എല്ലാവരും ചേർന്ന് എടുത്തിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
എന്നാൽ ഈ വീഡിയോയ്ക്ക് മോഹൻലാലിനെ വിമർശിച്ച് കൊണ്ടുള്ള കമെന്റുകളും ധാരാളമായി എത്തുന്നുണ്ട്. ഏത് സോഷ്യൽ മിഡിയ ആണ് ഈ കോമാളിയെ പൊക്കി നടക്കുന്നത്. ഈ കളിയുടെയൊക്കെ കാലം 1990:2000ത്തിൽ കഴിഞ്ഞു. ഇപ്പോൾ മമ്മൂക്ക മയം എവിടെ നോക്കിയാലും ആ ഒരു മുഖം മാത്രം വ്യത്യസ്ത മായ കഥാപാത്രങ്ങൾ നിറഞ്ഞടുകയാണ്. പുതിയ പുതിയ സംവിധായകർ. വ്യത്യസ്തമായ പുതുമയുള്ള കഥകൾ. ഇത് ഒരേയൊരു ആന്റണി പെരുമ്പാവൂർ. നിർമാതാവ്. പ്രിയദർശൻ. അല്ലെങ്കിൽ പ്രിദ്വിരാജ് പോരാത്തതിന് സ്വന്തമായി സംവിധാനം ഇനി ഒരു പടത്തിന്റെ എല്ല പണിയും ഒറ്റക്ക് ചെയ്യേണ്ടിവരും അല്ലാതെ രക്ഷ യില്ല. ഇങ്ങേർക്ക് ഈ പണി നിർത്തി ഒരു മുറുക്കാൻ കട തുടങ്ങി ക്കുടെ എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.
കണ്ടെച്ചാൽ മതി ഇവൻ ആര്, 60കാരന്റെ കോപ്രായം, ലാലേട്ടന്റെ ഒരു നല്ല ടാപ്പംകൂത്തു ഡാൻസ് കാണാൻ കഴിയുമോ.. മലയാളത്തിലെ സംവിധായകർക്കു അത് ചെയ്യാൻ അറിയില്ല, അഹ് ഇതിനു കൊള്ളാം. ഇയാള് എത്രയാ 63,62 ആയിനും പറഞ്ഞു സിനിമ നടിമാരുടെ കൂടെ തുള്ളി നടന്നോ. മമ്മൂക്ക ഹരിപ്പാട് പോയി എല്ലാരേം തുള്ളിച്ചു, പാവം എങ്ങനെയിരുന്ന നടനാണ് സൗന്ദര്യം വർദ്ധിക്കാൻ വേണ്ടി മുഖത്ത് ബട്ടക്സ് ഇഞ്ചക്ഷൻ ചെയ്തു കുളമാക്കി , ഈ മഹാനടനെ ഇങ്ങനെ ഈ പരുവത്തിൽ ആക്കിയവനെതിരെ കേസെടുക്കണം, രായപ്പൻ വൈറൽ ആകാൻ എന്തൊക്കെയോ കാണിക്കുന്നു.അത് കണ്ട് രോമാഞ്ഞിഫിക്കേഷൻ കൊള്ളുന്ന വംശനാശം സംഭവിച്ച fans തുടങ്ങി നിരവധി വിമർശന കമെന്റുകൾ ആണ് മോഹൻലാലിനെതിരെ വരുന്നത്.