ദുർഗ ലാൽ കോമ്പിനേഷനിൽ ഇനി പടങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

മോഹൻലാലിനെയും ദുർഗ്ഗാ കൃഷ്ണയെയും കുറിച്ച് സിനിമ പ്രേമികളുടെ  ഗ്രൂപ്പ് ആയ സിനി ഫയലിൽ ജിൽ ജോയ് എന്ന യുവാവ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ലാലേട്ടന് ഈ അടുത്ത കാലത്തായി ഒരു പെർഫെക്ട് ഓൺ സ്ക്രീൻ ജോടി ഇല്ലെനാണ് എനിക്ക് തോന്നിയത്.. പക്ഷെ ദുർഗ – ലാൽ കോമ്പിനേഷനിൽ ഇനി പടങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.. ഓളവും തീരവും എന്ന പ്രിയദർശൻ വർക്കിൽ ഇവർ രണ്ടു പേരുമാണെന്ന് അറിയുന്നു.. ലാലേട്ടന്റെ കൂടെയൊക്ക അഭിനയിക്കുമ്പോൾ ദുർഗയിലെ പ്രതിഭ കൂടുതൽ പുറത്തു വരുമെന്ന് തന്നെ കരുതുന്നു എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. മലയാളിയും ചായക്കടയിലെ സദാചാരവും ഇടക്ക് പുരോഗമനവും മെമ്പൊടിക്ക് പൊ.ക.യും . പ്രത്യേകതരം സൈ ക്കോ കമ്യൂണിറ്റിയാണ്, രണ്ടും കണ്ട് മടുത്തു. മീന ദൃശ്യം 2 ഇൽ ഒട്ടും സുഖമായി തോന്നിയില്ല. മഞ്ജു പിന്നെ പറയണ്ട, നയൻതാര എന്താണ് മോഹൻലാലിന്റെ കൂടെ അഭിനായിക്കാത്തത്, പുള്ളി ഉദ്ദേശിച്ചത് ഫെയിം ആയ ശേഷം ആണെന്ന് തോനുന്നു, വിളിക്കാത്തത് കൊണ്ടാകും. തൃഷ കൃഷ്ണൻ ഒകെ വന്നു വലോ.

അതോടെ അല്ലേ മറ്റെ ഗോസിപ്പ് വന്നത്. ഉള്ളത് ആണോ എന്ന് ആർക്കറിയാം. ഗോസിപ്പ് ഒക്കെ എന്ന് ഒരുപാട് വരുന്ന ടൈം ആരുന്ന്, പിന്നെ ഓളവും തീരവും എന്ന സിനിമയിൽ മോഹൻലാലിൻ്റെ കൂടെ ദുർഗയെ കാസ്റ്റ് ചെയ്തത് പ്രിയൻ്റെ അഹം ഭാവം ഒട്ടും കുറഞ്ഞിട്ടില്ല എന്നതിന് ഒരു തെളിവ് ആണ്, ഓളവും തീരവും പോലെ ഒരു മൂവിയിൽ ലാലിനെ കാസ്റ്റ് ചെയ്തതല്ലേ പ്രിയന്റെ അഹംഭവം. ഏതേലും യുവ നായകൻ മ്മാര് ചെയ്യേണ്ട ഒരു റോൾ ആയിരുന്നു അത്.

ലാലേട്ടന്റെ കൂടെ ഇപ്പോൾ സ്ഥിരം വരുന്ന ഹണി റോസ് നു പോലും ആ കോംബോ യിൽ ഹിറ്റുകൾ കിട്ടുന്നില്ല, അപ്പന്റെ പ്രായം ഉണ്ട് എന്നിട്ട് പ്രണയജോഡി. നിർത്തി കൂടെ ചെറിയ പെണ്പിള്ളേരും വെച്ചിട്ട് ഈ മുതുക്കു കൂത്താട്ടം, എത്രയൊക്കെ പുരോഗമനം പറഞ്ഞാലും മലയാളികളുടെ വൃത്തിക്കെട്ട ചിന്ത. അതിൽ മാറ്റമൊന്നും ഉണ്ടാവില്ലെന്ന് തെളിയിക്കുന്ന കമെന്റ് ബോക്സ്‌ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment