അമ്മയുടെ പിന്നിൽ ഒളിച്ച് നിൽക്കുന്ന ഈ കുട്ടി ആരാണെന്ന് മനസ്സിലായോ

ഇന്ന് ഒരു ട്രെൻഡ് ആണ് നമ്മുടെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കുത്തിപ്പൊക്കി ആരാണെന്ന് മനസ്സിലായോ എന്ന് ചോദിച്ച് ആരാധകരെ കുഴപ്പിക്കുന്നത്. പലപ്പോഴും ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ചിലപ്പോൾ ഈ കുട്ടിക്കാല ചിത്രങ്ങളിൽ കൂടി അവരെ തിരിച്ചറിയുക എന്നതും പ്രയാസമുള്ള കാര്യം ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. പല താരങ്ങളുടെയും ഇത്തരത്തിൽ ഉള്ള പഴയകാല ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണ്. അത്തരത്തിൽ നമ്മുടെ താരങ്ങളുടെ എല്ലാം ചിത്രങ്ങൾ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മലയാള സിനിമയിലെ മറ്റൊരു താരത്തിന്റെ കുട്ടിക്കാല ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ ഈ താരത്തിന് ഒരു പ്രത്യേകത ഉണ്ട്. ഏത് ഫോട്ടോയിൽ ആണെങ്കിലും മലയാളികൾ താരത്തിനെ പെട്ടന്ന് തിരിച്ചറിയും എന്നത് തന്നെ ആണ് പ്രത്യേകത. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ അമ്മയുടെ പിന്നിൽ നിൽക്കുന്ന ആ ഷർട്ടും നിക്കറും ഇട്ട പയ്യൻ ആണ് ഇന്ന് മലയാള സിനിമ അടക്കി ഭരിക്കുന്ന താര രാജാവ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ച് മടി ആണ്.

അതെ, മോഹൻലാലിന്റെ പഴയ കാല ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അത് മോഹൻലാൽ ആണെന്ന് ആരാധകർക്ക് മനസ്സിലാകും. കാരണം കുട്ടിക്കാലത്തെ അതെ മുഖഛായ താന്നെ ആണ് താരത്തിന് ഇപ്പോഴും ഉള്ളത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് കമെന്റുമായി എത്തിയിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ആണ് താരത്തിനെ ഈ ഫോട്ടോ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

Leave a Comment