സിനിമ കണ്ടു കഴിഞ്ഞിട്ടും ആ കണ്ണുനീർ തുള്ളി ഇപ്പോഴും നോവായി അവശേഷിക്കുന്നു

മോഹൻലാൽ എന്ന നടനെ പറ്റിയുള്ള ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്. ആരാധകർ ഒക്കെയും മോഹൻലാലിന്റെ അഭിനയത്തിൽ ഉള്ള നിരാശ പങ്കുവെച്ച് കൊണ്ട് എത്തുകയാണ് ഇപ്പോൾ. സിനിമ പ്രേമികളുടെ ഇടയിൽ ചർച്ച വിഷയം തന്നെ ഇത് ആണെന്ന് പറയാം. ഇപ്പോൾ സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു ആരാധകന്റെ പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ലത്തീഫ് മെഹ്ഫിൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എല്ലാ നഷ്ടങ്ങളുടെയും ആഴങ്ങളിൽ ബാക്കിയാവുന്ന ഒരേകാകിയുടെ കണ്ണുകൾ. ഏറ്റവും തനിച്ച്. ഏറ്റവും മുറിവേറ്റ്. ഏറ്റവും ഇഷ്ടമുള്ള മറുപാതി ഏറ്റവും അടുത്ത് നിന്നും കണ്ണടഞ്ഞു. പിന്നെ, മാത്യു മഞ്ഞൂരാൻ ഈ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യനായി നുറുങ്ങിയിരുന്നു. ആ നിമിഷം വരെയുള്ള ഓർമ്മകൾ മുഴുവൻ ആവാഹിച്ച് അതൊരറ്റ തുള്ളി കണ്ണു നീരായി അവളുടെ നിശ്ചലമായ മുഖത്തേക്ക് ഏറ്റവും പതുക്കെ ഒഴുകി വീണു. ആത്മാവിന്റെ ആഴങ്ങളിലെ തണുപ്പായി അത് ഒഴുകി പരന്നു.

സിനിമ തീർന്നിട്ടും മഞ്ഞൂരാന്റെ കടല് പോലെ നിറഞ്ഞു കവിഞ്ഞ് പുറത്തേക്ക് തെറിച്ച ആ ഒരു തുള്ളി കണ്ണുനീർ ഇപ്പോഴും നോവായി അവശേഷിക്കുന്നു. മോഹൻലാൽ എന്ന നടൻ തന്റെ കണ്ണുകളിലൂടെ കഥ പറഞ്ഞു നിർത്തിയത് ഏറ്റവും ഒടുവിൽ മാത്യു മാഞ്ഞൂരാനിലാണ്. മഴ പെയ്ത് കഴിഞ്ഞ്, മരം പെയ്തു തുടങ്ങുമ്പോൾ, നിറയെ പെയ്ത് നമ്മുടെ ആത്മാവ് നനച്ച്, നിലച്ചു പോയ ആ മഴയെ കുറിച്ച് വെറുതെ ഓർക്കാറില്ലേ? ആ മഴയെ ആണ് മോഹൻലാൽ ഇന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നത്.

മരം പെയ്യുമ്പോൾ മഴയാണെന്ന് തെറ്റിദ്ധരിച്ച്‌ തുള്ളിച്ചാടുന്ന ആ മരത്തിനു താഴെയുള്ള കൊച്ചു കൊച്ചു പുൽ നാമ്പുകളുടെ നിഷ്‌ക്കളങ്കതയെ നമുക്ക് മറക്കാം. ശേഷം ആ മഴ ഇനിയും പെയ്യുമെന്ന് പ്രത്യാശിക്കാം എന്നുമാണ് പോസ്റ്റ്. ഉള്ളത് പറഞ്ഞാൽ ഈ പടത്തിൽ മോഹൻലാലിൻ്റെ ലുക്ക് കൊളളാമായിരുന്നു. ഗ്രാൻഡ് മാസ്റ്റർ 2 എന്നൊക്കെപ്പറഞ്ഞ് കളിയാക്കുമെങ്കിൽ പോലും വില്ലൻ വലിയ മോശമല്ലാത്ത അറ്റംപ്റ്റ് ആണെന്ന് തോന്നുന്നു. സിനിമയുടെ ഇൻട്രോ മുതൽ ഒരേ പേസ് കൊടുത്തത് കൊണ്ടാണോ എന്നറിയില്ല.

ലാഗ് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ശരിക്കും പ്രായത്തിനൊത്ത മേക്കോവറും ക്യാരക്ടറൈസേഷനുമാണ് വില്ലൻ എന്ന് തോന്നുന്നു. പ്രകടനം കൊണ്ട് ഓർത്തിരിക്കുന്ന ഒരു സിനിമയാണ് സത്യത്തിൽ വില്ലൻ, ഇവിടെ ആണ് ആടി നിർത്തിയത്, ഭാവങ്ങൾ മാറി മറിയുന്ന ആ മുഖം ഒടിയനു ശേഷം നഷ്ടമായപോലെ. തിരികെയെത്തട്ടെ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.

Leave a Comment