ഒടിയൻ എന്ന സിനിമ ഈ ഒരു കാര്യത്തിൽ മാത്രമായിരിക്കും ലാലിന് ഉപകാരപ്പെട്ടത്

നടൻ മോഹൻലാലിനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. വിഷ്ണു കെ വിജയൻ എന്ന ആരാധകൻ ആണ് താരത്തിനെ കുറിച്ച് ഉള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, തൻ്റെ ശരീരത്തിൻ്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്ന നടൻ സോ കാൾഡ് സൊസൈറ്റിയുടെ കാഴ്ചപ്പാടിൽ ആളുകൾ ഏറ്റവും അഗ്ലി ആയിരിക്കുന്നത് എന്ന് പറയുന്നത് ഒരുപാട് വണ്ണം വെച്ചിരിക്കുമ്പോഴും അല്ലെങ്കിൽ ഒരുപാട് മെലിഞ്ഞിരിക്കുമ്പോഴുമാണ് ഒരാളുടെ നിറവും ഈ പറഞ്ഞ കാര്യങ്ങളിൽ വരുന്ന ഒന്നാണ്.

നിറവും അഗളിയുമായി ഒരുപാട് അടുത്ത് നിൽക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ് ആളുകൾ ഒരു കാലഘട്ടത്തിന് ശേഷം മോഹൻലാലിൽ ശരീരഘടനയിൽ മാറ്റം വരുകയും ആളുകൾ അതിൻ്റെ പേരിൽ അയാളെ കുറ്റപെടുത്താൻ തുടങ്ങുകയും ചെയ്തിരുന്നു എന്നാലും മലയാളികൾ ഈ പറഞ്ഞ ചിന്താഗത്തിയിലും ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് മോഹൻലാലിനെ മാത്രമായിരിക്കും. ഒടിയൻ എന്ന സിനിമ മോഹൻലാലിന് എന്തെങ്കിലും രീതിയിൽ നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ അത് ഇപ്പോൾ അദേഹം മൈൻറ്റൈൻ ചെയ്യുന്ന ശരീരം മാത്രമാണ്, കണ്ണിലും കവിളുകളിലും ഉണ്ടായ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ ഇത് മാത്രമാണ് ഒടിയൻ്റെ സമ്മാനം.

നല്ല രീതിയിൽ ഒരു ട്രാൻസ്ഫോർമേഷൻ തൻ്റെ ബോഡിയിൽ കൊണ്ടുവരാൻ മോഹൻലാലിന് അതിനു ശേഷം സാധിച്ചു അതുകൊണ്ട് തന്നെ ആഘോഷിക്കപ്പെടെണ്ടതും മോഹൻലാലിൻ്റെ ട്രാൻസ്ഫോർമേഷൻ തന്നെയാണ് ഈ പോസ്റ്റിന് ശേഷം ഞാൻ എയറിൽ കയറാനുള്ള എല്ലാ സാധ്യതയും മുൻക്കൂട്ടി കണ്ടുകൊണ്ട് തന്നെയാണ് എഴുതുന്നത്. എന്നാലും എഴുതാതെ ഇരിക്കാൻ പറ്റുന്നില്ല ഇന്ന് സോഷ്യൽ മീഡിയയിൽ ഇറങ്ങിയ മോഹൻലാലിൻ്റെ വർക്ക് ഔട്ട് വീഡിയോയുടെ സ്ക്രീൻഷോട്ടാണ് താഴെ കൊടുത്തിരിക്കുന്നത് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി സ്റ്റാറ്റസുകളിൽ ഒന്നും ഇത് വരാൻ പോകുന്നില്ല ആരും ആഘോഷിക്കാനും പോകുന്നില്ല ഇതൊക്കെ ചെയ്തില്ലെങ്കിൽ ഇപ്പോൾ എന്താണ്.

അതൊക്കെ വ്യക്തിപരമായി കാര്യങ്ങളല്ലേ? അതെ ശരിയാണ് ഇതൊക്കെ സെലിബ്രിറ്റികൾ ചെയ്യണമെന്നില്ല, അതൊക്കെ അവരുടെ വ്യക്തിപരമായി കാര്യങ്ങളാണ് ഇതൊക്കെ എനിക്കുമറിയാം. ഇതുപോലെയുള്ള കാര്യങ്ങൾ “മറ്റൊരാളിൽ” നിന്നുമാണ് വരുന്നതെങ്കിൽ ഇങ്ങനെയൊന്നും ആയിരിക്കില്ല കാര്യങ്ങൾ സോഷ്യൽ മീഡിയ മുഴുവൻ പിന്നെ സെലിബ്രിറ്റി സ്റ്റാറ്റസുകളിൽ തരംഗമായിരിക്കും എന്തൊക്കയോ കാരണങ്ങൾ കൊണ്ട് ഇവിടെ ഒരു ഡിസ്ക്രിമിനേഷൻ മോഹൻലാലിനോട് സെലിബ്രിട്ടീസ്ൻ്റ് ഇടയിൽ തന്നെ നിലനിൽക്കുന്നുണ്ടെന്ന് ഒരുപാട് കാലങ്ങളായി തോന്നിയിരുന്നു.

ഒരുപക്ഷെ എവിടെയും മോഹൻലാൽ തുറന്ന് പറഞ്ഞിട്ടില്ലാത്ത അയാളുടെ ഒരു റൈറ്റ് വിങ് പൊളിറ്റിക്സ് ആയിരിക്കാം. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും അറിയപ്പെടാത്ത കാരണങ്ങൾ ആകാം. ഇനി അതിനെ ചുറ്റിപ്പറ്റിയുള്ള ചികയൽ ഒഴിവാക്കാൻ വേണ്ടി ഞാൻ തന്നെ ആദ്യമേ പറഞ്ഞേക്കാം. ആ മറ്റൊരാൾ നിങ്ങൾ ഉദ്ദേശിച്ച ആള് തന്നെ ഒട്ടും സംശയം വേണ്ട എന്നുമാണ് പോസ്റ്റ്.

Leave a Comment