കൂട്ടത്തിൽ എം ജി ശ്രീകുമാറിന്റെയും രാധിക തിലകിന്റെയും ശബ്‌ദം കൂടി ആയപ്പോൾ പിന്നെ പറയണ്ട

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ആണ് മോഹൻലാൽ. പല സിനിമകളിൽ കൂടി മോഹൻലാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മോഹൻലാൽ എന്ന അതുല്യ പ്രതിഭയുവെ മുന്നിൽ പലപ്പോഴും നമ്മൾ പ്രേക്ഷകർ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് എന്നതാണ് സത്യം. ഇതിൽ എടുത്ത് പറയേണ്ട കാര്യം എന്താണെന്ന് വെച്ചാൽ മോഹൻലാലിന്റെ നൃത്തം ആണ്. പലപ്പോഴും പല ഗാനങ്ങളിൽ കൂടി മോഹൻലാൽ നൃത്തം ചെയ്തു പ്രേക്ഷകരെ വിസ്മയിപ്പിച്ചുട്ടുണ്ട്. മോഹൻലാലിന്റെ അസാമാന്യ മായ മേയ് വഴക്കം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

പല ഡാൻസ് നമ്പറിലും വളരെ അനായാസമായി നൃത്തം ചെയ്യുന്ന മോഹൻലാലിനെ ആരാധകർ ആരാധകനയോട് നോക്കാൻ തുടങ്ങി എന്നതാണ് സത്യം. ഇപ്പോൾ താരത്തിനെയും താരത്തിന്റെ നൃത്തത്തിന്റെയും കുറിച്ച് ഒരു ആരാധിക പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പാരഡിസോ ക്ലബിൽ ആൻ ബെന്നി എന്ന ആരാധിക ആണ് മോഹൻലാലിന്റെ നൃത്തത്തെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, മോഹൻലാലിന്റെ മെയ്‌വഴക്കം ആണല്ലോ ഇന്നലെ തൊട്ടുള്ള ഹോട്ട് ടോപ്പിക്ക്. അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങളിൽ മുൻപന്തിയിൽ ആണ് രാവണപ്രഭുവിന് സ്ഥാനം. “തകിലു പുകില് ” ഗാനം അതിൽ ഏറെ പ്രിയപ്പെട്ടതും. അനായസമായ മെയ് വഴക്കം എന്നതിന് പുറമെ പുള്ളി അതങ്ങ് ആസ്വദിച്ച് ചെയ്യുവാണ്. പടം മൊത്തം ഉള്ള ആ ഒരു എനർജി, സ്വാഗ്, അതിന്റെ ഒരു നട്ട് ഷെൽ ആണ് ഈ പാട്ടിന്റെ വിഷ്വൽസ്.

മോഹൻലാലിന് പുറമെ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള, നളിനി എല്ലാരും ഒരേ പൊളി. കൂട്ടത്തിൽ പാട്ടിനു വേണ്ടി മാത്രം വന്ന ഫീമെയിൽ ഡാൻസർ ആർടിസ്റ്റ് പോലും, ചില സമയങ്ങളിൽ ആറ്റിറ്റ്യൂഡ് വിട്ട് ഇവരുടെ കൂടെ എൻജോയ് ചെയ്ത് ഡാൻസ് ചെയുന്ന കാണാം. കൂടെ എംജി യുടെയും, രാധിക തിലക് ന്റെയും മാജിക്കൽ വോയിസും. ഇതിന്റെ ഡി ജെ വേർഷൻ ഇല്ലാത്ത ടൂർ ബസ്സുകൾ ഇല്ല എന്ന് എടുത്ത് പറയേണ്ടല്ലോ. മോഹൻലാലിന്റെ വേറെ ഒരുപാട് ഡാൻസ് നമ്പേഴ്സ് ഉണ്ടെങ്കിലും “തകിലു പുകില്” ഈസ് മൈ പേർസണൽ ഫേവറിറ്റ് എന്നുമാണ് പോസ്റ്റ്.

നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു താഴെ തങ്ങൾക്ക് ഇഷ്ട്ടപെട്ട മോഹൻലാൽ ഡാൻസ് ഐറ്റം നമ്പറുകൾ ഏതൊക്കെ ആണെന്ന് പങ്കുവെച്ച് കൊണ്ട് എത്തിയത്. പുള്ളി ആസ്വദിച്ചു ചെയ്യുന്നതാണ്. അത് ആ മുഖം കണ്ടാൽ അറിയാം, വേൽ മുരുക എന്ന പാട്ടിന് ഇപ്പോഴും ഒരു വലിയ ആരാധകവൃന്ദം ഉണ്ടെന് തോന്നുന്നു. ഏത് ഗാനമേളയ്ക്ക് പോയാലും മിക്കവാറും കേൾക്കാം, സത്യം. ചന്ദനമണി സന്ധ്യകൾ, പാടാം വനമാലി, വേൽമുരുകാ ഹരോഹരാ ഒക്കെ ആണ് എല്ലാരും മെയിൻ ആയി പറഞ്ഞു കേൾക്കാറു . എൻറെ പേർസണൽ ഫേവറിറ്റ് തകിലു പുകില് ആണ്. പാട്ടും ഡാൻസും എല്ലാം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment