സിബി മലയിൽ മോനിഷയെ കുറിച്ച് പറഞ്ഞത് കേട്ട് ആരാധകരുടെ കണ്ണ് നിറഞ്ഞു

പ്രേക്ഷകർക്ക്  ഏറെ പ്രിയങ്കരി ആയിരുന്ന നടി ആയിരുന്നു മോനിഷ. നിരവധി സിനിമകളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അഭിനയിച്ചത്. മലയാളി സിനിമ പ്രേമികളുടെ സങ്കല്പതിൽ ലക്ഷണമൊത്ത നടി എന്ന പേര് ചാർത്തി കിട്ടാൻ മോനിഷയ്ക്ക് അധിക സമയം ഒന്നും വേണ്ടി വന്നില്ല. വളരെ പെട്ടന്ന് മോനിഷയെ നെഞ്ചിലേറ്റിയ ആരാധകർ ഒരു ഞെട്ടലോടെ ആണ് താരത്തിന്റെ വിയോഗ വാർത്ത കേട്ടറിഞ്ഞത്.

ഇന്നും മോനിഷയെ കുറിച്ച് പറയുമ്പോൾ മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരം ആണ്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ബബീഷ് കാലടി എന്ന ആരാധകൻ മോനിഷയെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിബി മലയിൽ മോനിഷയുടെ ഓർമ്മ ദിവസം പറഞ്ഞ വാക്കുകൾ ആണ് ആരാധകൻ പോസ്റ്റിൽ പറങ്ങു വെച്ചിരിക്കുന്നത്. ആകാശദൂത് സിനിമയുടെ ഷൂട്ടിങ്ങിനായി കോട്ടയത്തേക്ക് പുറപ്പെടുന്നതിനു മുൻപേ നെടുമുടി വേണുച്ചേട്ടനെ കാണാൻ ചെന്നൈ രഞ്ജിത്ത് ഹോട്ടലിൽ ചെന്നപ്പോഴാണ് മോനിഷയുടെ വിയോഗവാർത്ത അറിയുന്നത് എന്നും പെട്ടെന്നു എന്റെ മനസ്സിലൂടെ കടന്നുപോയത് ഏതാനും മാസങ്ങള്‍ മുൻപ് ചെന്നൈ കണ്ണിമേറ ഹോട്ടലിൽ നടന്ന ‘കമലദളത്തിന്റെ’ നൂറാം ദിവസ ആഘോഷമാണ്.

ആഘോഷ വേളയിൽ എന്നെ ആശ്ലേഷിച്ചു കൊണ്ട് അവൾ പറഞ്ഞ വാക്കുകളാണ് എനിക്ക് അപ്പോൾ ഓർമ്മ വന്നത് എന്നു “മാളവിക”യിലൂടെ ഒരു നർത്തകിയെന്ന നിലയിലുള്ള എന്റെ ആഗ്രഹങ്ങളെല്ലാം പൂർത്തികരിക്കപ്പെട്ടുകഴിഞ്ഞു, ഇനി മരിച്ചാലും സാരമില്ല എന്നുമാണ് അവൾ അന്ന് പറഞ്ഞതെന്നും ഈ മുപ്പതാം ഓർമ്മ ദിനത്തിലും അവളുടെ ആ അറം പറ്റിയ വാക്കുകൾ എന്നെ നോവിക്കുന്നു എന്നും സിബി മലയിൽ പറഞ്ഞ വാക്കുകൾ ആണ് ആരാധകൻ പങ്കുവെച്ചിരിക്കുന്നത്.

മാളവിക മോനിഷയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ സാധ്യമല്ലാത്ത വിധം അവർ അനശ്വരമാക്കി, മാളവിക നങ്യാർ. ലക്ഷണമൊത്ത നർത്തകി, മോനിഷ മരിച്ച ദിവസമാണ് ഞാൻ കമലദളം കാണുന്നത്, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു സോഷ്യൽ മീഡിയയിൽ ആരാധകരിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു മോനിഷയുടെ ഓർമ്മ ദിനം.

Leave a Comment