ഒരു പാട് സിനിമകൾ ഇതിനു ഇരയാക പെടുന്നുണ്ട് എന്നതാണ് സത്യം

ഇന്ന് മലയാള സിനിമ നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി ആണ് ഫാൻ ഫൈറ്റ്. ഒരു നടന്റെ സിനിമ ഇറങ്ങി കഴിയുമ്പോൾ മറ്റു നടന്റെ ഫാൻസ്‌ ആ സിനിമയെ കുറിച്ച് നെഗറ്റീവ് റിവ്യൂ ഇട്ടു പ്രേക്ഷകരെ സിനിമ കാണുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന ചെയ്യുന്നത്. ഇത് വലിയ രീതിയിൽ തന്നെ മലയാള സിനിമ ഇന്ഡസ്ട്രിയെ മോശമായി ബാധിക്കുന്നുണ്ട്. ഇപ്പോൾ ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദീപ നരേന്ദ്രൻ എന്ന ആരാധിക ആണ് ഈ വിഷയത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഫാൻ വാറുകളിൽ പല കണ്ടിരിക്കാവുന്ന സിനിമകളും തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ട്. വൈശാഖിൻ്റെ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്റർ അത്തരം ഫാൻ ഫൈറ്റിൻ്റെ ഭാഗമായി അണ്ടർ റേറ്റഡ് ചെയ്ത് നശിപ്പിക്കുക ഗൂഢ അജണ്ട മാത്രമാണ് നെഗറ്റീവ് ഫേക്ക് ഐഡി റിവ്യു കളുടെ ലക്ഷ്യം. ആദ്യ പകുതിയിൽ മോഹൻലാലിൻ്റെ ലക്കി സിംഗ് കുറച്ചൊക്കെ ഓവറാണ്. ന്യൂ ജൻ ഭാഷയിൽ പറഞ്ഞാൽ ക്രിഞ്ചാണ്. പക്ഷെ ഒരു പരിധി വരെ അത് കഥയ്ക്ക് ആവശ്യവുമാണ്.

ഇതൊരു മോഹൻ ലാൽ പടമല്ല എന്ന് മാത്രമല്ല അദ്ദേഹത്തിന് ഇതിൽ പുതുതായി ചെയ്യാൻ ഒന്നുമില്ല താനും. പ്രകടനതലത്തിൽ ഇതൊരു ഹണി റോസ് പടമാണ് എന്നാണ് ഞാൻ പറയുക. ഒപ്പം ദുർഗ്ഗ എന്ന കഥാപാത്രത്തിൻ്റെയും ആറാട്ടാണ് സ്ക്രീനിൽ . ശക്തമായ മനസിലാവുന്ന ആരും ഇതുവരെ പറയാത്ത കഥയുള്ള നല്ലൊരു ക്രെം ത്രില്ലർ. സോഷ്യൽ മീഡിയ വഴി കഥാ തന്തു അറിയാതെ കാണുന്നവർക്ക് നല്ല സസ്പെൻസുണ്ട്. ഗംഭീര ഫൈറ്റുണ്ട്.

കഥയ്ക്ക് വേണ്ടുന്ന ബോൾഡ് സീൻസുണ്ട് സെക്കൻ്റ് ഹാഫ് ഉഗ്രനാണ്. ‘ ധൈര്യമായി ടിക്കറ്റെക്കാം . സംവിധായകൻ ഒമർ ലുലു പറഞ്ഞതാണ് യഥാർത്ഥ്യo. രണ്ടാഴ്ച്ച മുന്നെ ഇറങ്ങിയ സോഷ്യൽ മീഡിയ തള്ള് പടം ‘രണ്ട് പ്രാവശ്യം കണ്ടാൽ മാത്രം മനസിലാവു എന്ന് നായകൻ തന്നെ പറയുന്ന പടം പോലല്ല ഇത് . സാധാരണ പ്രേക്ഷകന് ഒറ്റ പ്രാവശ്യം കണ്ടാൽ തന്നെ മനസിലാവും ഇഷ്ടമാവും ഉറപ്പ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Leave a Comment