മോഹൻലാൽ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ആണ് മോൺസ്റ്റർ. ലക്കി സിംഗ് എന്ന കഥപാത്രത്തെ ആണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ ദിവസം ആണ് ഓ ടി ടി യിൽ എത്തിയത്. അതോടെ നിരവധി റിവ്യൂകളും വിമർശനങ്ങളും ആണ് ചിത്രത്തിനെ കുറിച്ച് ആരാധകരിൽ നിന്ന് വരുന്നത്.
പലരും എടുത്ത് പറയുന്നത് ലക്കി സിംഗ് ആയുള്ള മോഹൻലാലിന്റെ ഓവർ ആക്ടിങ്ങിനെ കുറിച്ചാണ്. ചിത്രത്തിനെ കുറിച്ച് നെഗറ്റിവ് റിവ്യൂകൾ ആണ് വരുന്നതിൽ കൂടുതലും. ഇപ്പോൾ ചിത്രത്തിൽ ഒരു എഡിറ്റിങ് മിസ്റ്റാക്കിനെ കുറിച്ച് ഷിറ്റിയർ മലയാളം മൂവീ ഡീറ്റെയിൽസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നായകന്റെ എൻട്രി യിൽ തന്നെ എഡിറ്റിങ് മിസ്റ്റേക്ക്. കാറിന്റെ ബാക്ക് ഡോർ തുറന്ന് ഇറങ്ങി വരുന്ന ശിവദേവ് സുബ്രഹ്മണ്യം. അടുത്ത ഫ്രെയിം ൽ കാണിക്കുന്നത് സെയിം കാറിന്റെ പിന്നിൽ നിന്നും നടന്നു വരുന്നത് ആണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.
അപ്പുറത്തെ ടയറിൽ കാറ്റ് ഉണ്ടോ എന്ന് നോക്കാൻ പോയതാണ്. ലാലേട്ടൻ അല്ലാതെ വേറെ ആര് ഇത് ചെയ്തിരുന്നെങ്കിലും ജനം കയ്യടിച്ചേനെ, വൗ എന്ന് പറഞ്ഞേനേ. ലാലേട്ടന്റെ അനായാസമായ അഭിനയശൈലി കൊണ്ടാണ് ഇതൊക്കെ സിമ്പിൾ ആയി തോന്നുന്നത്. ഇതിനെ അണ്ടർ പ്ലേയ് എന്ന് പറയും, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് പുള്ളി അറിഞ്ഞത് പാന്റിന്റെ സിബ് ഇട്ടിട്ടിലെന്ന്.
മുമ്പിൽ ആൾക്കാർ ഉള്ളോണ്ട് ഏട്ടൻ കാറിന്റെ മറ്റേ സൈഡിൽ പോയി സിബിട്ടു. എന്നിട്ട് കാറിന്റ ബാക്ക് വഴി വന്നതാണ്.സിബ് ഇടുന്ന ഷോട്ട് ലെങ്ത് കുറക്കാൻ കളഞ്ഞതാണ്, അത് പുലി പതുങ്ങുന്നത് പോലെ പതുങ്ങനാണ്, കൊച്ചു പുലികൾ 2 സ്റ്റെപ്പും മാസ്സ് പുലികൾ 4 സ്റ്റെപ്പും പിന്നിലേക്ക് പതുങ്ങും, ഇത്തവണ കാറിന്റെ നമ്പർ 2255 അല്ല എന്നൊരു ചെയ്ഞ്ച് കൊണ്ട് വന്നില്ലേ. അത് പോരെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.