അശോകൻ നായകനായി എത്തിയ സിനിമ ആണ് മൂന്നിലൊന്ന്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ മൂന്നിലൊന്ന് എന്ന സിനിമയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഡേവിഡ് രാജരത്‌നം എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു പ്രധാനപ്പെട്ട സംശയം ഇവിടെ ചോദിക്കുകയാണ്, സിനിമസംബന്ധിയായ എല്ലാ ചോദ്യങ്ങൾക്കും ഇവിടെ ഉത്തരം കിട്ടും എന്ന് ഉറച്ചവിശ്വാസമുള്ളത് കൊണ്ട് ഇവിടെ തന്നെചോദിക്കാം എന്ന് കരുതി.

പ്രശസ്ത എഴുത്തുകാരൻ യെറ ലെവിൻന്റെ എ കിസ് ബിഫോർ ഡൈങ് എന്ന നോവലിന്റെ ചുവട് പിടിച്ചു വന്ന മലയാളം ത്രില്ലർ സിനിമയാണ് അശോകൻ നായകനായ മൂന്നിലൊന്ന്. അത്യാവശ്യം വാച്ചബിൾ ആയ തരക്കേടില്ലാത്തൊരു സിനിമയായിടാണ് ഈ സിനിമ കണ്ട്പോൾ തോന്നിയത്. എന്റെ സംശയം ഇതാണ് ഈ സിനിമയുടെ സംവിധായകൻ ആരാണ്. ഹരിദാസ് എന്നാണ് സംവിധായകന്റെ പേര്.

പലയിടത്തും സംവിധായകന്റെ പേര് കെ.കെ.ഹരിദാസ് എന്നാണ് കൊടുത്തിരിക്കുന്നത്. ചിലയിടത്ത് ജോർജ്കുട്ടിയും കണ്ണൂറുമൊക്കെ എടുത്ത ഹരിദാസ്ന്റെ ഫിൽമോഗ്രഫിൽ ആണ് ഈ സിനിമയുള്ളത്. ഇവർ രണ്ട്പെരുമല്ലാത്തൊരു ഹരിദാസ് ആണ് ഈ സിനിമ ചെയ്തത് എന്നാണ് എന്റെ നിഗമനം ഈ സിനിമ യഥാർത്ഥത്തിൽ സംവിധാനം ചെയ്തത് ആരാണ്. കെ.കെ.ഹരിദാസ് ആണോ? (എം 3 ഡി ബിയുടെ സൈറ്റിലുൾപ്പടെ കെ കെ ഹരിദാസിന്റെ സിനിമകളുടെ കൂട്ടത്തില് ആണ് ഈ ഫിലിം ഉൾപ്പെട്ത്തിയിരിക്കുന്നത്).

അതോ ഹരിദാസ് എന്ന കണ്ണൂരും കിനരിപുഴയോരവും ജോർജ്കുട്ടിയുമൊക്കെ എടുത്ത സംവിധായകൻ ആണോ? അതോ ഇവർ രണ്ടുമല്ലാത്ത ഇതേ പേരുള്ള വേറെഏതെങ്കിലും ഹരിദാസ് എന്ന സംവിധായകൻ ആണോ അറിവുള്ളവർ പറഞ് തരണം കുറേകാലമയുള്ള സംശയമാണ് എന്നുമാണ് പോസ്റ്റ്. ഈ പറയപ്പെട്ട ഹരിദാസുമാരൊന്നും അല്ല. ഇത് ഡോക്ടർ ഹരിദാസ് പിന്നീട് പടങ്ങൾ എടുത്തതായി അറിവില്ല എന്നാണ് ഒരാൾ നല്കിയിരിക്കുന്ന കമെന്റ്.

കെ.കെ.ഹരിദാസിന്റെ ആദ്യ ചിത്രം വധു ഡോക്ടറാണും ഹരിദാസിന്റെ ജോർജുകുട്ടി കെയർ ഓഫ് ജോർജ് കുട്ടിയുമാണ്. ഇത് രണ്ടാമത്തെ ഹരിദാസിന്റേതാണോന്ന് ഡൌട്ട് ഉണ്ട്, അത്യാവശ്യം കണ്ടിരിക്കാവുന്ന,കുറച്ച് വ്യത്യസ്ഥതയുള്ള ചിത്രമാണ്, ഹരിദാസ്ഇ പ്പോഴും ഉണ്ട് കെ കെ ഹരിദാസ് മ ര ണപ്പെട്ടു. പിന്നെ അറിയില്ല ആരാണ് എന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment