ഏതൊരു സിനിമ പ്രേമിയും എന്നെന്നും മനസിൽ ഓർമിക്കുന്ന ഒരു വർഷമാണ്

മുഹമ്മദ് ഷഫീഖ് എന്ന ആരാധകൻ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. 2005 ൽ പുറത്തിറങ്ങിയ മലയാള സിനിമകളെ കുറിച്ചുള്ള പോസ്റ്റ് ആണ് ഇത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 2005 മലയാള സിനിമയുടെ, സിനിമ പ്രേമികളുടെ സുവർണ വർഷം ഫാൻ ഫൈറ്റും ഫാനിസവും മാറ്റിവച്ചാൽ ഏതൊരു സിനിമ പ്രേമിയും എന്നെന്നും മനസിൽ ഓർമിക്കുന്ന ഒരു വർഷമാണ് 2005. ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും സൂപ്പർ ഹിറ്റ്‌.

സൂപ്പർ സ്റ്റാറുകൾ നിറഞ്ഞാടിയ വർഷം. വമ്പൻ ഹിറ്റുകൾ പിറന്ന വർഷം. വർഷത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെകൊണ്ട് സിനിമ കൊട്ടകകൾ നിറഞ്ഞൊഴുകിയ വർഷo. അപ്രതീക്ഷിദ ചിത്രങ്ങൾ പോലും വമ്പൻ ഹിറ്റുകൾ. ഇനി മലയാള സിനിമ ഇൻഡസ്ട്രിയിൽ ഇത് പോലൊരു വർഷം പിറക്കുമോ എന്നുള്ളത് തീർത്തും സംശയമാണ്. വിനയന്റെ പരീക്ഷണ ചിത്രം അത്ഭുദ്വീപ് മുതൽ കലാഭവൻ മണിക്ക് ആക്ഷൻ ഹീറോ പകർപ്പ് അരക്കെട്ടുറപ്പിച്ച ബെൻ ജോൺസൻ, സൂപ്പർസ്റ്റാർ പാകിട്ടില്ലാതെ അച്ചുവിന്റെ അമ്മ.

മനസിൽ എന്നും തങ്ങി നിൽക്കുന്ന മുള്ളൻകൊല്ലി വേലായുധൻ, ചാന്തുപ്പൊട്ട് രാധ. ആക്കാലത്തെ ഏറ്റുവും വലിയ വിജയo ഇൻഡസ്ട്രിയൽ ഹിറ്റ്‌ രാജമാണിക്യം വരെ. ചരിത്രത്തിൽ വിരളമായ ഒന്ന്,ഒരു ഫെസ്റ്റിവൽ സീസണിൽ(ഓണം )ഇറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ഇല്ല. ഇനി ഇത് പോലൊരു വർഷം മലയാള സിനിമക്ക് സംശയം. ജനുവരി ഹിറ്റ്‌ സിനിമകൾ ഉദയനാണ് താരം, അച്ചുവിന്റെ അമ്മ മാർച്ച്‌ ഹിറ്റ്‌ സിനിമകൾ തൊമ്മനും മക്കളും, അത്ഭുദ ദ്വീപ്.

ഏപ്രിൽ ഹിറ്റ്‌, കൊച്ചി രാജാവ് മെയ്‌ ഹിറ്റ്‌ ബെൻ ജോൺസൻ, തസ്കര വീരൻ. ജൂൺ ഹിറ്റ്‌ രാപകൽ. ജൂലൈ ഹിറ്റ്‌ പാണ്ടിപ്പട. ഓഗസ്റ്റ് ഹിറ്റ്‌ ഭരധ്ചന്ദ്രൻ ഐ പി എസ്, ചാന്തുപൊട്ട്. സെപ്റ്റംബർ ഹിറ്റ്‌ നരൻ, നേരറിയാൻ സി ബി ഐ, ലോകനാഥൻ ഐ പി എസ്. നവംബർ ഹിറ്റ്സ് രാജമാണിക്യം, അനന്ദഭദ്രം, ബോയ്ഫ്രണ്ട്. ഡിസംബർ ഹിറ്റ്സ് തന്മാത്ര, ദി ടൈഗർ, ബസ് കണ്ടക്ടർ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.

നരനോട് ക്ലാഷ് വച്ഛ് ചാന്ത് പൊട്ട് ഹിറ്റാക്കിയ ദിലീപിന്റെ ടൈം, ചാന്തുപൊട്ട് ഇറങ്ങി കഴിഞ്ഞ ശേഷം ആണ് ബ്രോ നരനും സി ബി ഐ ഉം ഇറങ്ങിയത്, അത്ഭുദ ദ്വീപ് ആവറേജ് ഹിറ്റ്‌ ആണ്, അന്യഭാഷയിൽ നിന്ന് അന്യനും, ഗജിനിയും, ചന്ദ്രമുഖിയും, ഇത്രയും മലയാളം പടങ്ങൾക് ഇടയിൽ വലിയൊരു ഓളം ഉണ്ടാക്കിയ തമിഴ് പടം ആയിരുന്നു അന്യൻ, ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും സൂപ്പർഹിറ്റ്. ഇങ്ങനൊക്കെ ഉരുവിടാനുള്ള ധൈര്യം സമ്മതിച്ചിരിക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment