എന്ത് കൊണ്ടാണ് ഇപ്പോൾ ഇത്തരം സിനിമകൾ തന്നെ ഇറങ്ങിക്കൊണ്ട് ഇരിക്കുന്നത്

ഇന്ന് മലയാള സിനിമയുടെ പ്രത്യേകതകളിൽ ഒന്നാണ് നിരവധി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നത്. പണ്ട് കാലത്ത് സ്ത്രീ കഥാപാത്രങ്ങളും നായികമാരും ഉണ്ടായിരുന്നു എങ്കിലും അതിൽ പല കഥാപാത്രങ്ങളും നായകന്മാർക്ക് ഒപ്പം വെറുതെ ആടി പാടാൻ മാത്രം ഉണ്ടായിരുന്ന പാവകൾ ആയിരുന്നു എന്ന് തന്നെ പറയാം. എന്നാൽ നായികമാരുടെ ഈ പ്രതിശ്ചായ ഇന്ന് മാറിയിട്ടുണ്ട് എന്ന് തന്നെ നിസംശയം പറയാം.

ഇന്ന് മലയാള സിനിമയിൽ നിരവധി സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ ആണ് രൂപപെട്ടുകൊണ്ടിരിക്കുന്നത്. ഒരു പക്ഷെ നായകന്മാരെക്കാൾ ശക്തമായ കഥാപാത്രങ്ങളുമായാണ് ഇന്ന് നായികമാർ വരുന്നത്. ഇപ്പോൾ ഈ വിഷയത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ അമൽ ജോയ്‌സ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്നതെ സിനിമയെ കുറിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്ത്രീ കേന്ദ്രികൃതമായ സിനിമകൾ മലയാളത്തിൽ പതിവിലും വിപരീതമായി വന്ന കാലമാണിത്. ഏറ്റവും ഒടുവിൽ പുറത്തു വന്ന കുമാരിയും, ജയ ജയ ഹേയും ഒക്കെ സ്ത്രീകൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രങ്ങളായിരുന്നു.

സാറ്റ്ലൈറ്റ് വാല്യുവിന്റെ പേരും പറഞ്ഞ് അത്തരത്തിലുള്ള സിനിമകൾക്ക് അയിത്തം കല്പ്പിച്ചിരു ന്ന കാലത്ത് നിന്നും മാറി തിയറ്ററിൽ ആളെ നിറക്കാൻ ഈ ചിത്രങ്ങൾക്ക് കഴിയുന്നുണ്ട്. ഇനി മലയാളത്തിൽ മറ്റൊരു സ്ത്രീകേന്ദ്ര കഥാപാത്രവുമായി ലിറ്റിൽ മിസ്സ്‌ റാവുത്തർ എത്തുന്നു. 96 ഫെയിം ഗൗരി കിഷൻ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തു വന്നു.

ഗൗരി കിഷന്റെ കരിയറിലെ ഏറ്റവും പ്രാധാന്യം നിറഞ്ഞ ഒരു കഥാപാത്രമായിരിക്കും ഇത്. മറ്റൊരു സ്ത്രീ കേന്ദ്രികൃത സിനിമ ഉണ്ടാകുന്നത് തന്നെ നാല്ലൊരു കാഴ്ചയാണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.  അവയിൽ ഈ അഭിപ്രായം ശരിവെച്ചു കൊണ്ടുള്ള കമെന്റുകൾ ആണ് കൂടുതലായും വന്നുകൊണ്ടിരിക്കുന്നതും.

Leave a Comment