നിനക്ക് എഡിറ്റിങ് അറിയാമോ എന്ന് ചോദിക്കുന്ന കാലം അസ്‌തമിക്കാൻ സമയം ആയി

സിനിമ ഇൻഡസ്ട്രിയിൽ പല ചൂടേറിയ ചർച്ചകളും നടക്കുന്നുണ്ട്. അതിൽ ഒരു വിഷയം ആണ് എഡിറ്റിങ് അറിയാത്തവർ ആണ് സിനിമയെ വിമർശിക്കുന്നത് എന്നത്. ഇപ്പോൾ ഈ വിഷയത്തിൽ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ഈ വിഷയത്തെ കൃതിക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

സിനിമയിലെ ചില താരങ്ങൾ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജഗദീഷ് പറയുന്നത് ‘ഇന്ന് പ്രേക്ഷകർ നല്ല അറിവുള്ളവരാണ്. അവരോട് എഡിറ്റിംഗ് അറിയാമോ എന്ന് ചോദിക്കാൻ പറ്റില്ല. അവർ വളരെ അപ്ഡേറ്റഡ് ആണ്’ എന്നാണ്. ഷീലു എബ്രഹാം പറയുന്നത്’ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറയാൻ എഡിറ്റിംഗ് പഠിക്കേണ്ട ആവിശ്യം ഇല്ല.

പൈസ കൊടുത്ത് കണ്ട സിനിമയുടെ അഭിപ്രായം പറയുന്നത് പ്രേക്ഷകന്റെ അവകാശമാണ്’. രാജസേനൻ പറയുന്നത് ‘സംവിധായകൻ കഷ്ടപ്പെട്ട കാര്യം പ്രേക്ഷകന് അറിയേണ്ട കാര്യമില്ല. അവന് പടം ഇഷ്ടം ആയില്ലെങ്കിൽ ഇഷ്ടം ആയില്ല എന്ന് തന്നെ പറയും”. ‘നിനക്ക് എഡിറ്റിങ് അറിയാമോ’ എന്ന് ചോദിക്കുന്ന കാലം അസ്‌തമിക്കാൻ സമയം ആയെന്ന് തോനുന്നു എന്നുമാണ് പോസ്റ്റ്.

കാശു മുടക്കി സിനിമ കാണുന്നവന് അഭിപ്രായം പറയാം. പക്ഷെ തനിക്ക് എന്തൊക്കെയോ അറിയാം എന്ന് കാണിക്കാൻ ടെക്നിക്കൽ വശങ്ങളെക്കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന മിക്ക എണ്ണത്തിനും അതിന്റെ എ ബി സി ഡി  പോലും അറിയില്ല എന്നതാണ് സത്യം, അടുത്ത റിവ്യൂയിൽ പ്രമുഖ കോളേജിൽ നിന്നും എഡിറ്റിംങ് പഠിച്ചതിന്റെ സർട്ടിഫിക്കറ്റോട് കൂടി തീയ്യേറ്ററിൽ വരാനിരിക്കുന്ന ലെജൻഡ്സിനോട് ഇനിയെന്ത് പറയും തുടങ്ങിയ കമെന്റുകൾ ആണ് ആരാധകരിൽ നിന്ന് വരുന്നത്.

Leave a Comment