നടന്മാർക്ക് മാത്രമേ ഉള്ളു ഈ ശീലം, അതോ എല്ലാവരും ഇങ്ങനെ ആണോ

സിനിമ ആരാധകരുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന രസകരമായ ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. അരുൺ ഘോഷ് എന്ന ചെറുപ്പക്കാരൻ ആണ് രസകരമായ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ‘പണ്ടേ മനസ്സിൽ തോന്നിയിട്ടുള്ള സംശയമാണ്. ഈ മദ്യപാന സീനുകളിൽ ഒക്കെ നടന്മാർ, ഗ്ലാസ്സ് പിടിക്കുമ്പോൾ ചെറുവിരൽ അടക്കം പൊക്കിപിടിക്കുന്നത് എന്തിനാണ്?’ (അതിപ്പോ സത്യൻ മുതൽ ഇങ്ങ് ആസിഫ് അലി വരെയാണെങ്കിൽ പോലും..) ശരിക്കും എല്ലാരും മദ്യപിക്കുമ്പോൾ ഇങ്ങനെ ആണോ ഗ്ലാസ്‌ പിടിക്കുന്നത്? (ചൂട് ഗ്ലാസിൽ കാപ്പി കുടിക്കുമ്പോൾ ഇങ്ങനെ പലരും ഗ്ലാസ്സ് പിടിക്കുന്നത് കണ്ടിട്ടുണ്ട്.. ) എന്നുമാണ് പോസ്റ്റ്. ഈ പോസ്റ്റിനു നിരവധി പേരാണ് രസകരമായ കമെന്റുകളുമായി എത്തിയിരിക്കുന്നത്.

അങ്ങനെ ആണല്ലോ മിക്കവരും കുടിക്കാറുള്ളത്.. അതിപ്പോ പച്ചവെള്ളം ആയാലും എല്ലാ വിരലും ചേർത്ത് പിടിച്ചു കുടിക്കുന്നവർ വളരെ കുറവ് ആണ്, വീര്യം കൂടുതൽ ആണ് എന്ന് കാണിക്കാൻ ആവാം. ഡ്രൈ അടിക്കുമ്പോൾ ഉള്ള ഒരു ഫിസിക്കൽ റിയാക്ഷന് (ഞാൻ ഇങ്ങിനെ വിഴുങ്ങാറില്ല, sipping ആണ്, so ഇങ്ങിനെ മട മടാന്നു അടിച്ചാൽ ഇതുപോലെ എന്തെങ്കിലും ആക്ഷൻ വരുമോ എന്ന് അറിയില്ല), സിനിമയിലെ വെള്ളമടിക്കാർ പൊതുവെ വെള്ളമൊഴിയാതെയാ അടിക്കാർ.. എങ്ങനെ സാധിക്കുന്നെടാ ഉവ്വേ, നാടൻ വെള്ളമടി പോഷ് മദ്യപാനം പോലെ അല്ല. നമ്മുടെ നാട്ട് നടപ്പനുസരിച്ച് ഇത്തിരി ഒളിയും മറയുമൊക്കെ വേണ്ട ഒരു സംഗതിയാണ്. വെള്ളമടിക്കുന്നത് ആരും കാണാതിരിക്കാൻ മുഖം മറയ്ക്കാൻ വേണ്ടിയാണ് ഇങ്ങനെ വിരലുകൾ ഉർത്തി പിടിക്കുന്നത്. പൂച്ച പാലുകുടിക്കുന്നതുപോലെ.

സ്കിൽ കാണിക്കാൻ ആണെന്ന് തോന്നുന്നു…ഗ്ലാസ്സ് മുറുകെ പിടികുന്നതിലും ഒരു ഈസ്സിനസ് ഇങ്ങനെ പിടിക്കുമ്പോ ഫീൽ ചെയ്യും… ഉദാഹരണം വരയ്ക്കുന്ന ആൾക്കാർ എക്സ്പീരിയൻസ്ഡ് ബ്രഷ് പിടിക്കുന്നത്, പലരും കാണാതെ കഴിക്കുന്നതല്ലേ, ആ വിരലുകളും അറിയണ്ട എന്ന് കരുതിയാവും, അത്‌ മനുഷ്യന്മാർക്ക് പാരമ്പര്യമായി കിട്ടിയ അസുഖമാണ്… എനിക്കുമുണ്ട് ഈ അസുഖം… Beer കുപ്പി അങ്ങനെ അടിച്ച് നോക്ക്. നല്ല രസാ, പെട്ടെന്ന് തീർക്കാൻ വേണ്ടി അല്ലെങ്കിൽ ടെൻഷൻ ഇല് പെഗ് അടികുമ്പോൾ ആണ് ഇങ്ങനെ അടിക്കുക റിലാക്സ് ആയി  അടിക്കുമ്പോൾ വിരൽ എല്ലാം ചേർത്ത് ഗ്ലാസ്സ് പിടിക്കും. ഇതുപോലെ തന്നെ ആണ് ചില പാട്ടുകാർ വയർലെസ്സ് മൈക്കിൽ പാട്ട് പാടുമ്പോൾ പിടിക്കുന്നത് .ഒരു കംഫർട്ട് ആയിരിക്കാം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.