ദിലീപ് ആരാധകർക്ക് വലിയ നിരാശ ആണ് ചിത്രം നൽകിയത്

ദിലീപ് പ്രധാന വേഷത്തിൽ എത്തി ഫാസിൽ സംവിധാനം ചെയ്ത ചിത്രം ആണ് മോസ് ആൻഡ് ക്യാറ്റ്. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ ദിലീപിനെ കൂടാതെ അണിനിരന്നത്. എന്നാൽ ചിത്രം ദിലീപ് പ്രേമികൾക്ക് നിരാശ ആണ് സമ്മാനിച്ചത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കാതെ പോകുകയാണ് ചെയ്തത്. ദിലീപിന്റെ പതിവ് കോമഡികളോ ഒന്നും ചിത്രത്തിൽ ഇല്ലാതിരുന്നത് ദിലീപ് ആരാധകരെയും നിരാശർ ആക്കി എന്നതാണ് സത്യം. ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

നിതിൻ റാം എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നിരാശ നൽകിയ സിനിമകൾ (മോസ് ആൻഡ് ക്യാറ്റ് ) വൻ നിരാശ നൽകിയ സിനിമക്കളെ പറ്റി ഓർക്കുമ്പോൾ പെട്ടന്ന് ഓർമ വരുന്ന ഒരു സിനിമയാണ് മോസ് ആൻഡ് ക്യാറ്റ്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ഫാസിലും ദിലീപും ഒന്നിക്കുന്ന സിനിമ എന്നാ രീതിയിൽ വൻ പ്രതീക്ഷ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു കാരണം സീനിയർ സംവിധായകർ ആദ്യമായി ദിലീപിനെ നായകനാക്കി എടുത്ത മിക സിനിമകളും നല്ല അഭിപ്രായങ്ങളും നല്ല വിജയങ്ങളുമായിരുന്നു.

പക്ഷെ റിലീസ് ആയപ്പോൾ ഈ സിനിമ വൻ ദുരന്തമായി മാറി ഒരു ടിപ്പിക്കൽ ദിലീപ് സിനിമയോ ടിപ്പിക്കൽ ഫാസിൽ സിനിമയോ ആയില്ല എങ്ങോട്ട് പോക്കണം എന്ന് സംവിധായകന് പോലും നിശ്ചയമില്ലാത്ത രീതിലാണ് സിനിമയുടെ പോക്ക്. മലയാളികളുടെ ട്രെൻഡ് സെറ്റർ സംവിധായകന്റെ ഏറ്റവും മോശം സിനിമ എന്ന് പറയാം ഏറ്റവും വേഗത്തിൽ തിയേറ്റർ ൽ നിന്ന് തന്നെ വാഷ് ഔട്ട് ആയ ഫാസിലിന്റെയും ദിലീപിന്റെയും സിനിമ.സാധാരണ വളരെ മോശം നിലവാരം ഉള്ള ദിലീപ് സിനിമ പോലും വിഷു റിലീസ് ആയാൽ ആവറേജ് എങ്കിലും ആക്കാറുണ്ട്.

പക്ഷെ ഈ സിനിമ വേഗം തന്നെ തീയേറ്ററിൽ നിന്ന് തന്നെ വാഷ് ഔട്ട് ആയി. 2009 ലെ വിഷു റിലീസ് ആയി തിയേറ്റർ ൽ എത്തിയ സിനിമ ആ വിഷു സീസണിൽ റിലീസ് ആയ സിനിമകളിൽ 2 ഹരിഹർ നഗർ വൻ വിജയമായിരുന്നു മോസ് ആൻഡ് ക്യാറ്റ് വൻ പരാജയവുമായിരുന്നു. മലയാളികൾക്ക് മണിചിത്രതാഴും നോക്കാത്തദൂരത്തും മഞ്ഞിൽ വീരിഞ്ഞ പൂക്കളും പപ്പയുടെ സ്വന്തം അപൂസും മണിവത്തൂരിലെ ആയിരം ശിവരാത്രികളും എന്നന്നും കണ്ണേട്ടനും ഓക്കേ നൽകിയ ഫാസിൽ 2000 തിന് ശേഷം താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത് അതിന്റെ മറ്റൊരു ഉദാഹരണമാണ് മോസ് ആൻഡ് ക്യാറ്റ് എന്നുമാണ് പോസ്റ്റ്.

Leave a Comment