ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകിയ ഒരു ചിത്രമായിരുന്നു ഇത്

ഫാസിലിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ ചിത്രം ആണ് മോസ് ആൻഡ് ക്യാറ്റ്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയോടെ ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. സംവിധായകൻ ഫാസിലും ദിലീപും ഒന്നിക്കുന്നു എന്ന പ്രത്യേകതകൾ തന്നെയാണ് ചിത്രത്തിന് ഇത്രയും പ്രതീക്ഷകൾ നൽകിയത്. ദിലീപ് നായകനായി എത്തിയ ചിത്രത്തിൽ അശ്വതി അശോക് ആണ് നായികയായി എത്തിയത്. ചിത്രത്തിൽ ബേബി നിവേദിതയും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

എന്നാൽ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ആയെങ്കിലും ചിത്രം വേണ്ടത്ര രീതിയിൽ വിജയം കൈവരിച്ചില്ല എന്നതാണ് സത്യം. ആരാധകർക്ക് നിരാശ തന്നെ ആണ് ചിത്രം സമ്മാനിച്ചത് എന്ന് പറയാം. ഈ കൂട്ടുകെട്ട് നൽകിയ പ്രതീക്ഷ ചിത്രം ഇറങ്ങിയപ്പോൾ കിട്ടിയില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഫാസിലും ദിലീപും ഒന്നിച്ച ചിത്രമായിരുന്നു മോസ് ആൻഡ് ക്യാറ്റ്. വന്നവരും പോയവരും അഭിനയിച്ചു വെറുപ്പിച്ച ചിത്രമായാണ് ഈ പടത്തെ പറ്റി ഓർക്കുമ്പോൾ മനസിൽ വരിക. പടം കണ്ടവർ ഇതിലെ കുട്ടിയായി അഭിനയിച്ച ആർട്ടിസ്റ്റിനെ മറക്കാൻ വഴിയില്ല. നിവേദിത.

കാണാകണ്മണി എന്ന ചിത്രത്തിലും പ്രധാന വേഷം ഈ കുട്ടി ചെയ്തിരുന്നു.. പളുങ്കിലൂടെ ആയിരുന്നു തുടക്കം. എന്തോ ഈ കുഞ്ഞിന്റെ അഭിനയം അത്ര രസമായിട്ട് തോന്നിയിരിന്നില്ല. ബാല താരമായി വന്നവർ കാലങ്ങൾ കഴിയുമ്പോൾ വീണ്ടും ഒരു വരവ് വരാറുണ്ട്. അങ്ങനെ ഒരു വരവ് നിവേദിതയ്ക്ക് ഉണ്ടാവുമെങ്കിൽ, പണ്ടത്തെക്കാൾ നന്നായി പെർഫോം ചെയ്യാൻ ഇവർക്ക് സാധിക്കട്ടെ.

നിവേദിതയെ പറ്റി വിവരങ്ങൾ അറിയുന്നവർ ഉണ്ടോ ഇവിടെ എന്നുമാണ് പോസ്റ്റ്. ചെറിയ പ്രായത്തിൽ തന്നെ വല്ല്യ ആളുടെ മാനറിസങ്ങൾ അനുകരിക്കാൻ ശ്രമിച്ചതിലൂടെ ഓവർ ആക്ടിംഗ് എന്ന രീതിയിൽ അരോചകമായിപ്പോയ അഭിനയാനുഭവം, കുട്ടി ഓവർ ആക്ടിങ് ന്റെ ഉസ്താദ് ആയിരുന്നു, തിയേറ്ററിൽ കണ്ടതാണ്.. ഫാസിൽ ഈ സിനിമ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനുവരുന്നത് .

Leave a Comment