പ്രേക്ഷകർ കാത്തിരുന്ന സന്തോഷ വാർത്ത പങ്കുവെച്ച് മൃദുല വിജയ്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് മൃദുല വിജയിയും യുവ കൃഷ്ണയും. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ  ഉടൻ തന്നെ മൃദുവാ എന്ന പേജും ആരാധകർ തുടങ്ങിയിരുന്നു. ഇവരുടെ വിവാഹവും ആരാധകർ വലിയ രീതിയിൽ തന്നെ ആഘോഷം ആക്കിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ അവയ്‌ക്കെല്ലാം തന്നെ വലിയ സ്വീകാര്യതയും പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. അത് കൊണ്ട് തന്നെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ ഇരുവരും പങ്കുവെക്കാറുണ്ട്. അവയ്ക്ക് എല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണവും ആരാധകർ നൽകാറുണ്ട്.

അധികം വൈകാതെ തന്നെ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അഥിതി കൂടി വരുന്ന വിവരം യുവയും മൃദുലയും ചേർന്ന് ആരാധകരുമായി പങ്കുവെച്ചിരുന്നു. നിരവധി പേര് താരങ്ങൾക്ക് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരുന്നു. അതിനു ശേഷമുള്ള തന്റെ ഗർഭകാല വിശേഷങ്ങൾ മൃദുല ആരാധകരുമായി പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണവും അവയ്ക്ക് ആരാധകരിൽ നിന്ന് ലഭിച്ചിരുന്നു. ഇപ്പോഴിതാ മൃദുല പങ്കുവെച്ച ഒരു വിശേഷവും അതിനു ലഭിച്ച കമെന്റുകളും ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ കുഞ്ഞു വരാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കി ഉള്ളു എന്നാണ് നിറവയറിൽ ഉള്ള ചിത്രം പങ്കുവെച്ച് കൊണ്ട് മൃദുല കുറിച്ചത്.

വളരെ പെട്ടന്ന് തന്നെ മൃദുലയുടെ ഈ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടി. എന്നാൽ താരത്തിനെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്. നിരവധി മോശം കമെന്റുകൾ താരത്തിന് ലഭിച്ചു. ഊണും ഉറക്കവുമില്ലാതെ എത്ര ദിവസം കൊണ്ടു കാത്തിരിക്കുകയായിരുന്നു വിവരമൊന്നറിയാൻ. ഇപ്പഴാ ശ്വാസം നേരെ വീണത്. ഒലക്കേടെ മൂട് എന്നാണ് ഒരാൾ ചെയ്ത കമെന്റ്. സീരിയലിലാണേൽ രണ്ടു വർഷം വലിച്ചു നീട്ടാമായിരുന്നു, ഇവർ ഈ കമൻ്റ് ഒന്നും കാണുന്നില്ലേ ആവോ ?? എത്ര പറഞ്ഞാലും വീണ്ടും വെറുപ്പിക്കും.

കന്നിമാസത്തിന് ശേഷമുള്ള മാസങ്ങളിൽ പല ജന്തുക്കളും ഇത് പോലെ ഗർഭം ധരിക്കാറുണ്ട്. ആരും വാർത്തയാക്കാറില്ല, ഊളകൾക്ക് ഇതൊരു വാർത്ത, ആർക്ക് കാണണം ഇങ്ങിനെ യുള്ള ഓരോ കോമാളിത്തം, ഓ സന്തോഷായി ചേട്ടാ സന്തോഷമായി, ബിബിസിയിലും ഉണ്ടായിരുന്നു. എങ്കിലും ചെറിയ പേടിയുണ്ടായിരുന്നു. ഇനി അവകാശികൾ , ആ സസ്പെൻസ് കളയരുത്, അയോ എത്തിയോ 2 വർഷം ആയി ഞാൻ കാത്തിരിക്കുന്നു, അമ്മായിടെ മോൾ അല്ലെ കാത്തിരിക്കാൻ. വേറെ എത്ര നല്ല വാർത്തകൾ ഉണ്ട്. എവിടെയോ കിടക്കുന്ന ഒരാളുടെ ഡെലിവറി എല്ലാവരും കാത്തിരിക്കണോ.

പ്രസവത്തിന്റെ വിവരമൊക്കെ ഓരെ ഫാമിലി ഗ്രൂപ്പിൽ ഇട്ടാൽ പോരെ എന്തു കോപ്പിനാണ് ഇദൊക്കെ ഫേസ്ബുക്കിൽ ഇടുന്നത്, ലോകത്തിലെ ആദ്യം പ്രസവിക്കുന്ന സ്ത്രീ പരമ കഷ്ടം, വേഗം വേണം ഇത് കയിഞ്ഞിട്ട് വേണം നയൻസിന്റെ കാര്യം നോക്കാൻ, കാത്ത് ഇര്ന്ന് മടുത്തു , എന്തെങ്കിലും അറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു. ഒന്ന് പോടെ, അവളെ ഒരു ഗർഭം, ഇതു തന്നെ കേട്ടു മടുത്തു ഇനി കുഞ്ഞു പിറന്നാലോ അടുത്ത സമാധാനകേട് ആ കുഞ്ഞ് ഇത് വല്ലതും അറിയുന്നുണ്ടോ അത് പിറന്നുവീഴാൻ പോകുന്നത് ചാനലിലോട്ടാണ് കഷ്ടം തുടങ്ങി നിരവധി വിമർശന കമെന്റുകൾ ആണ് ഈ പോസ്റ്റിന് വരുന്നത്. എന്നാൽ ഈ കമെന്റുകളോട് ഒന്നും മൃദുല പ്രതികരിച്ചിട്ടില്ല.

Leave a Comment