ഈ സീൻ ജീവിതത്തിൽ ഒന്നേ കണ്ടിട്ടുള്ളു, ഇനീ കാണുകയും ഇല്ല

മമ്മൂട്ടിയെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് മൃഗയ. 1989 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെ ആണ്. ലോഹിത ദാസിന്റെ തിരക്കഥയിൽ ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ സുനിത, തിലകൻ, ഉർവശി, ജഗതി ശ്രീകുമാർ, ലാലു അലക്സ്, ശങ്കരാടി തുടങ്ങി വലിയ ഒരു താര നിര തന്നെ അണിനിരന്നിട്ടുണ്ട്. ഇന്നും ചിത്രത്തിന് മികച്ച അഭിപ്രായം ആണ് ആരാധകരിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബബീഷ് കാലടി എന്ന ആരാധകൻ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഏതെങ്കിലും സിനിമയിലെ രംഗം കണ്ടിട്ട് നിങ്ങൾ ചാനൽ മാറ്റിയിട്ടുണ്ടോ?

മൃഗയയുടെ ക്ലൈമാക്സ്‌ നു തൊട്ട് മുൻപുള്ള ഈ രംഗം ഞാൻ കാണാൻ നിക്കാറില്ല. ഇത്രയേറേ വേദനിപ്പിച്ച സീൻ കൾ വളരെ ചുരുക്കമാണ്. ഈ സീൻ ജീവിതത്തിൽ ഒന്നേ കണ്ടിട്ടുള്ളു, ഇനീ കാണുകയും ഇല്ല എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. മഹായാനം മുകേഷ് മ രിക്കുന്ന സീൻ. അദ്വൈതം, ധ്രുവം ജയറാമിനെ കൊല്ലുന്ന സീൻ. പിന്നെ ഏകലവ്യനിൽ സിദ്ധിഖിനെ കൊല്ലുന്ന സീൻ. അറിയാതെ കണ്ണടച്ച് പോവും.

ഏയ് ആട്ടോ സിനിമയിൽ മോഹൻലാൽ ഊണ് കഴിക്കാതെ ഇറങ്ങി പോകുന്ന സീൻ, പൊറിഞ്ചു മറിയം ജോസ് . ജോസും പൊറിഞ്ചുവും മ രിക്കുന്ന സീൻ വരുമ്പോൾ ചാനൽ മാറ്റും, കൈസർ, ജീവൻ പോകുന്നതിനു തൊട്ട് മുന്നേ വരെ യജമാനനോട് ഉള്ള നന്ദി കാണിച്ചു ( ശെരിക്കും പട്ടിയെ വളർത്തുന്നവർക്ക് ഇങ്ങനെ ഉള്ള സിറ്റുവേഷൻ ൽ കാര്യം മനസിലാകും ; നമ്മുക്ക് എന്തേലും അപകടം വരുമ്പോൾ അവർ നമ്മുടെ നേരെ നോക്കി വല്ലാതെ കുരക്കും ദേഹത്തു ചാടിക്കേറും ).

എന്നെ സിനിമയിൽ ഏറ്റവും വിഷമിപ്പിച്ച സീൻ. ഇതിലും വിഷമം വന്ന ഒരു രംഗം ഇല്ല, മൃഗയ യുടെ സെക്കൻഡ് ഹാഫ് ഇത്തരം ഇമോഷനും ത്രില്ലും സംയോജിപിച്ച പിരിമുറുക്കമുള്ള കുറെ രംഗങ്ങൾ കൊണ്ടു സമ്പുഷ്ടമാണ്, ഇത് കണ്ടു ചെറിയ പ്രായത്തിൽ ഒരുപാട് കരഞ്ഞു.പിന്നെ ഈ സിനിമ കാണാൻ ധൈര്യ൦ ഇല്ല, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment